സൗരോർജ പ്ലാന്റുകളും തമിഴ്‌നാട്ടിൽ വിൻഡ്‌മിൽ ഫാമുകളും വാഗ്ദാനം ചെയ്‌ത് സംസ്‌ഥാനത്തുടനീളം ഒട്ടേറെ പേരിൽനിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവമാണ് സോളാർ കേസ്. പ്രധാന പ്രതിയായ സരിത എസ്. നായർ 2013 ജൂണിൽ അറസ്റ്റിലായി. ഭർത്താവ് ബിജു രാധാകൃഷ്ണനും അറസ്റ്റിലായി. പെരുമ്പാവൂർ മുടിക്കൽ കുറ്റപ്പാലിൽ സജ്‌ജാതിൽനിന്ന് 40 ലക്ഷം രൂപ തട്ടിയ കേസിലായിരുന്നു അറസ്‌റ്റ്. ലക്ഷ്‌മി നായർ എന്ന പേരിലാണ് സരിത അറിയപ്പെട്ടിരുന്നത്. എറണാകുളം ചിറ്റൂർ റോഡിൽ ടീം സോളാർ റിന്യൂവബിൾ എനർജി സൊല്യൂഷൻസ് എന്ന സ്‌ഥാപനം നടത്തിയാണ് തട്ടിപ്പ് ആരംഭിച്ചത്.