Activate your premium subscription today
പെയ്തൊഴിഞ്ഞ മഴയിലും പമ്പയാറിലെ ഓളങ്ങൾക്ക് വഞ്ചിപ്പാട്ടിന്റെ താളം. പള്ളിയോടങ്ങളുടെ വരവിനായി കാത്തു നിൽക്കുന്നതുപോലെ കടവിൽ തിരുവോണത്തോണി. കുറുകുന്ന അമ്പലപ്രാവുകൾ പറന്നുയരുന്നത് പോലും വഞ്ചിപ്പാട്ടിന്റെ താളത്തിലാണോയെന്ന സംശയം ഇവിടെത്തുമ്പോൾ തോന്നാം. കാറ്റിലിളകുന്ന ദീപങ്ങളും നിറയുന്ന പറകളും പൂത്താലവും അഷ്ടമംഗല്യവും ഭഗവാന് സമർപ്പിച്ച് നിറഞ്ഞ ഭക്തിയോടെ തൊഴുതു നിൽക്കുന്ന ഭക്തർ. ഈ യാത്ര കേരളത്തിലെ പ്രധാനപ്പെട്ട മഹാവിഷ്ണു ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കാണ്. പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം വള്ളംകളിക്കും വള്ള സദ്യയ്ക്കും പേരു കേട്ടതാണ്. പാണ്ഡവരിൽ മൂന്നാമനായ അർജുനൻ പ്രതിഷ്ഠിച്ചതാണ് ഈ വിഗ്രഹമെന്നാണ് വിശ്വാസം. വനവാസകാലത്ത് പാണ്ഡവർ ചെങ്ങന്നൂരും പരിസരത്തുമായി വസിച്ചിരുന്നുവെന്നും അജ്ഞാതവാസം ആരംഭിക്കുന്നതിനു മുൻപ് ഭൃഗു മഹർഷിയുടെ ഉപദേശപ്രകാരം പാണ്ഡവർ പൂജിച്ചിരുന്ന അഞ്ചു വിഷ്ണുവിഗ്രഹങ്ങൾ അഞ്ചിടങ്ങളിലായി പ്രതിഷ്ഠിച്ചു എന്നുമാണ് ഐതിഹ്യം. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം.
ആറന്മുള ∙ പാർഥസാരഥിയും പള്ളിയോടങ്ങളും ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ ഒരു വള്ളസദ്യക്കാലത്തിനു കൂടി സമാപനം. പമ്പയിൽ നിന്നു പള്ളിയോടങ്ങൾ ഇനി വള്ളപ്പുരകളിലേക്കു മടങ്ങും. 10 മാസത്തെ വിശ്രമത്തിനും അറ്റകുറ്റപ്പണികൾക്കും ശേഷം അടുത്ത വർഷം ജൂലൈ അവസാനത്തോടെ ആറന്മുളയും പള്ളിയോട കരകളും വീണ്ടും ഉണരും. 2025
പത്തനംതിട്ട∙ 52 കരകളിലെ പള്ളിയോടങ്ങൾ മാറ്റുരയ്ക്കുന്ന ആറന്മുള ഉത്തൃട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയാറ്റിൽ ആരംഭിക്കുന്ന ആവേശപ്പോര് ധനമന്ത്രി കെ.എൻ. ബാലഗോപാലും ജല ഘോഷയാത്ര കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും ഉദ്ഘാടനം ചെയ്യും.
ഒരേസമയം രണ്ട് പുത്തൻ പള്ളിയോടങ്ങൾ പണിതു നീറ്റിലിറക്കിയതിന്റെ ഇരട്ട നേട്ടത്തിലാണു മഹാശിൽപി അയിരൂർ സന്തോഷ് ആചാരി. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാനും മത്സര വള്ളംകളിക്കുമായി സന്തോഷ് ആചാരി ഇത്തവണ ഒരുപോലെ നിർമിച്ചത് കീക്കൊഴൂർ– വയലത്തല, കടപ്ര എന്നീ പുത്തൻ പള്ളിയോടങ്ങൾ.
തിരുവല്ല ∙ ആചാരം പാലിക്കുന്നതിനായി കടലു കടന്ന് മങ്ങാട്ട് അനൂപ് നാരായണ ഭട്ടതിരി എത്തി.
അബുദാബി ∙ പ്രവാസികളുടെ ഓണാഘോഷം രുചികരമാക്കാൻ ആറന്മുള വള്ളസദ്യ യുഎഇയിലും.
പമ്പയാറിന്റെ ഓളങ്ങളെ വകഞ്ഞുമാറ്റി പള്ളിയോടങ്ങൾ കരയണഞ്ഞു. ആവേശത്തിമർപ്പിൽ തുഴയെറിഞ്ഞവർ പാർഥസാരഥിയെ സ്തുതിച്ചു പാടി. ആറന്മുള ക്ഷേത്രത്തിൽ ഈ വർഷത്തെ വള്ളസദ്യക്കാലത്തിനു തുടക്കം.
ആറന്മുള ∙ വള്ളസദ്യ ഒരുക്കങ്ങൾ പൂർണം. പള്ളിയോടങ്ങളെയും കരക്കാരെയും ഭക്തരെയും സ്വീകരിക്കാൻ പാർഥസാരഥി ക്ഷേത്രം ഒരുങ്ങി. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വടക്കേമാളികയിലെ 2 ഊട്ടുപുരകളും അറ്റകുറ്റപണി പൂർത്തിയാക്കി പെയിന്റടിച്ചു. തെക്കേനടപ്പന്തലിൽ 6 അന്നദാന മണ്ഡപങ്ങൾ താത്കാലികമായി ഒരുക്കി. വടക്കേമുറ്റത്ത്
ആറന്മുള ∙ പള്ളിയോടങ്ങളെ വരവേൽക്കാനൊരുങ്ങി പാർഥസാരഥി ക്ഷേത്രം. നാളെ തുടങ്ങി 2 മാസം നീണ്ടുനിൽക്കുന്ന വള്ളസദ്യകൾക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ 10 ഊട്ടുപുരകളും സജ്ജമായി.വടക്കേ ഊട്ടുപുരയിൽ രണ്ടും പടിഞ്ഞാറേ ഊട്ടുപുരയിൽ രണ്ടും തെക്കേ നടപ്പന്തലിൽ ആറും
ആറന്മുള ∙ പാർഥസാരഥി ക്ഷേത്രത്തിൽ നടന്നുവന്ന വള്ളസദ്യ വഴിപാടുകൾ തിങ്കളാഴ്ച സമാപിച്ചു. മല്ലപ്പുഴശേരി, മാരാമൺ, വെൺപാല, ഓതറ കുന്നേക്കാട്, പൂവത്തൂർ പടിഞ്ഞാറ്, ഇടശേരിമല കിഴക്ക്, തെക്കേമുറി കിഴക്ക്, പ്രയാർ, മഴുക്കീർ, ഇടയാറന്മുള എന്നീ പള്ളിയോടങ്ങൾക്കുള്ള സദ്യയാണ് കഴിഞ്ഞദിവസം നടന്നത്. തെക്കേമുറി കിഴക്ക്
Results 1-10 of 21