Activate your premium subscription today
വേനലാണെങ്കിലും മഴയാണെങ്കിലും ‘കുടിക്കാൻ എന്താ വേണ്ടത്’ എന്നു ചോദിച്ചാൽ മലയാളിക്ക് ഉത്തരം ‘ചായ’ എന്നാണ്. ദിവസവും നാലുനേരം ചായ കുടിക്കുന്ന മനുഷ്യർ മുതൽ ഒരു ചായ കുടിക്കാൻ വേണ്ടി മാത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് സഞ്ചരിക്കുന്നവരും നമുക്കു മുന്നിലുണ്ട്. ചിലപ്പോൾ എന്തെങ്കിലും പ്രശ്നം വന്നാൽ ചായ കുടിച്ചാൽ എല്ലാം സെറ്റാകും എന്ന് പറയുന്നവരും കുറവല്ല. അങ്ങനെ ചായയ്ക്ക് പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. രാവിലെ ഉണരുമ്പോൾതന്നെ കയ്യിൽ ഒരു ചായ അന്നത്തെ പത്രം... മലയാളിയുടെ ദിനം തുടങ്ങാൻ ഇത് രണ്ടും നിർബന്ധമാണ്. ഈ ചായയ്ക്ക് വൈവിധ്യമോ പലതരം. സാധാരണ പാൽ ചായ, കട്ടൻ ചായ, മസാല ചായ, ഏലയ്ക്ക ചായ, ഹെർബൽ ചായ അങ്ങനെ തുടങ്ങി ‘നിറം മാറുന്ന’ ചായ വരെ ഇന്ന് ലഭ്യമാണ്. നിറം മാറുന്ന ചായയോ അങ്ങനെ ഒന്നുണ്ടോ എന്ന് തോന്നിയോ? എന്നാൽ ഉണ്ട്, അതാണ് നീലച്ചായ അഥവാ ബ്ലൂ ടീ. ചുമ്മാ കളറൊഴിച്ച് തിളപ്പിക്കുന്നതല്ല ഈ ചായ. അതിനു പിന്നില്‍, അധികമാർക്കും അറിയാത്ത പല കാര്യങ്ങളുമുണ്ട്. നീലച്ചായയുടെ ഗുണങ്ങൾതന്നെ അതിൽ പ്രധാനപ്പെട്ടത്.
ചായയെ സ്നേഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍, എത്രത്തോളം ഗുണങ്ങളുണ്ടോ, അത്രത്തോളം തന്നെ ദോഷങ്ങളും ചായയ്ക്കുണ്ട്. അതിലൊന്നാണ് അസിഡിറ്റി. ചായയിലെ അസിഡിറ്റിയും അതേ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കാന്‍, ചായ ഉണ്ടാക്കുമ്പോള്‍ ഏലയ്ക്ക ഇടുന്ന ഒരു പതിവുണ്ട്. എന്നാല്‍ ഇത് ഗുണപ്രദമാണോ?
ഒരു ദിവസം തുടങ്ങുമ്പോൾ, ഇടനേരങ്ങളിൽ, വൈകുന്നേരം എന്നുവേണ്ട ഏതു സമയത്തും ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ഭൂരിപക്ഷവും. ചായയുടെ കൂടെ കൊറിക്കാനും കഴിക്കാനും പല തരം ചെറുകടികളും ചിലർക്ക് നിർബന്ധമാണ്. എന്നാൽ ചായയ്ക്കൊപ്പം കഴിക്കുന്ന ചില പലഹാരങ്ങൾ ആരോഗ്യത്തിനു ഒട്ടും തന്നെയും ഗുണകരമല്ല.
ചായ ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. ദിവസത്തിൽ ഒരു ചായയെങ്കിലും കുടിക്കാത്തവർ കുറവായിരിക്കും. എന്നാൽ തേയിലയും പഞ്ചസാരയും വെള്ളവും ചേർത്ത് തയാറാക്കുന്ന ചായ കുടിക്കുന്നത് നല്ലതെന്നു ഒരു കൂട്ടർ പറയുമ്പോൾ അനാരോഗ്യകരമെന്നു വാദിക്കുന്നു ഒരു വിഭാഗം. എന്നാൽ ഇനി ചായയെ ആരോഗ്യകരമായ പാനീയമാക്കി മാറ്റാം.
തലവേദനയും ക്ഷീണവും അകറ്റി ഉന്മേഷം കിട്ടാൻ നല്ല ചൂടു ചായ ഉൗതി കുടിക്കണം. ചിലർക്ക് കൃത്യസമയത്ത് ചായ കുടിച്ചില്ലെങ്കിൽ തലവേദന ഉണ്ടാകും. ഉറക്കകുറവ് ഉള്ളവർക്കും മാനസിക പിരിമുറുക്കവും തലവേദനയും അകറ്റാൻ ബെസ്റ്റ് ചായയുണ്ട്. ഹെർബൽ ടീ. സാധാരണ തേയില ചായ അല്ല അടിപൊളി ലാവണ്ടർ ടീ. കണ്ണ് മിഴിക്കേണ്ട ആരോഗ്യത്തിൻ
സൻയാത് സെൻ. ചൈനയുടെ ആദ്യ പ്രസിഡന്റ്, തത്വചിന്തകൻ, ഭിഷഗ്വരൻ, കൂമിന്താങ് കക്ഷിയുടെ ആദ്യ നേതാവ്. സെൻ അഥവാ ‘ധ്യാനം’ സ്വന്തം പേരിലുള്ള സൻയാതിന് വാൻകൂവർ നഗരത്തിനു നടുവിൽ ഉചിതമായ ഒരു സ്മാരകമുണ്ട് - ക്ലാസിക്കൽ ചൈനീസ് ഗാർഡൻ. ശരത്കാല നിറങ്ങൾക്ക് പേരുകേട്ട പൂന്തോട്ടം. പോകാനായപ്പോൾ നിറങ്ങളുടെ ഉൽസവം ഏതാണ്ട് തീർന്നിരുന്നു, ശൈത്യം തുടങ്ങി. തോട്ടം ആകർഷണീയമാകാൻ മറ്റൊരു കാരണവുമുണ്ട്. പുരാതനമായ ചൈനീസ് ടീ സെറിമണി, കാലിഗ്രഫി, ചിത്ര പ്രദർശനം. പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം അടിസ്ഥാനമാക്കുന്ന താവോയിസത്തിന്റെ സത്ത പ്രതിഫലിക്കുന്ന ചായ കുടിച്ചിട്ടുണ്ടോ? വെറും ചായയല്ല, രൂചിയും, ഒപ്പം ഔഷധ ഗുണങ്ങളും ചേർന്ന ചായ. അഥവാ, മുല്ലപ്പൂമണമുള്ള ഗ്രീൻ ജാസ്മിൻ ടീ! ചൈനീസ് ചായയുടെ ചേരുവകളിലേക്കൊന്നു പോയാലാ? ഒപ്പം തലമുറകൾ കൈമാറിവരുന്ന ചൈനീസ് ചായകുടി സംസ്കാരത്തിലേക്കും!
പഞ്ചസാര ചേർക്കാതെയും രുചിയോടെ കുടിക്കാവുന്ന ലെമൺ ടീ. ചേരുവകൾ വെള്ളം - 2 1/2 കപ്പ് ഇഞ്ചി - 1/2 ഇഞ്ച് കഷണം ചതച്ചത് കുരുമുളക് - 15 എണ്ണം ചതച്ചത് പഞ്ചസാര - 2 ടീസ്പൂൺ ഏലയ്ക്ക - 1 ചായപ്പൊടി - 1/2 ടീസ്പൂൺ പുതിനയില ചെറുനാരങ്ങ - 1 തയാറാക്കുന്ന വിധം ഒരു സോസ് പാനിൽ, വെള്ളം, ചതച്ച കുരുമുളക്, ഇഞ്ചി
രുചിയോടെ കുടിക്കാൻ പറ്റിയ കട്ടൻ ചായക്കൂട്ട് വിഡിയോ യുട്യൂബിൽ വൈറലാണ്... ടേസ്റ്റ് ഒട്ടും കുറയാതെ വീട്ടിൽ കട്ടൻ ചായ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ വെള്ളം ഏലക്ക പട്ട വഴനയില ചായപ്പൊടി പഞ്ചസാര തയാറാക്കുന്ന വിധം ഒരു പാത്രത്തിലേക്കു രണ്ടു ഗ്ലാസ് വെള്ളം ഒഴിച്ച് അതിലേക്ക് ഒരു ഏലക്ക
പലർക്കും ഒരു ദിവസം പോലും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ചായ, ഏറ്റവും രുചികരമായി തന്നെ തയാറാക്കാം. ചേരുവകൾ പുതിന - 4 കപ്പ് പട്ട -1 കഷ്ണം ചുക്ക് പൊടി - 2 സ്പൂൺ ഏലക്ക - 10 എണ്ണം പാൽ - 2 ഗ്ലാസ് വെള്ളം - 1 ഗ്ലാസ് പഞ്ചസാര - 2 സ്പൂൺ ചായപ്പൊടി - 1 സ്പൂൺ തയാറാക്കുന്ന വിധം പുതിന വെയിലത്ത്
ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായ. ശംഖുപുഷ്പം കൊണ്ട് വളരെ രുചികരമായ ഹെൽത്തി ചായ. പ്രമേഹ രോഗികൾക്കും അതുപോലെതന്നെ ബ്ലഡ് പ്രഷർ, വാർദ്ധക്യം തടയുന്നതിനും ശരീരത്തിലെ വിഷ പാദാർത്ഥങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കും. ദിവസവും നീല ചായ കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും
Results 1-10 of 18