Activate your premium subscription today
കൽപറ്റ ∙ പുനരധിവാസത്തിന്റെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ കുറ്റപ്പെടുത്തലല്ലാതെ മറ്റൊന്നും കാര്യമായി നടക്കാത്തതിൽ പ്രതീക്ഷ നഷ്ടപ്പെട്ട് വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർ. ഒരുമാസമായി ഭക്ഷ്യക്കിറ്റും നിലച്ചതോടെ പട്ടിണിയുടെ വക്കിലാണു പല കുടുംബങ്ങളും. ഉരുൾപൊട്ടലുണ്ടായി നാലു മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിനുള്ള പ്രാരംഭ നടപടികൾപോലും ആയില്ല. ഗുണഭോക്തൃ പട്ടികയിൽപോലും അന്തിമതീരുമാനമായില്ല. ഇതിനിടെയാണു ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യകിറ്റും ഒരുമാസമായി നിലച്ചത്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്തത് 5.35 ലക്ഷം (5,35,996) സൗജന്യ കിറ്റുകൾ. 9നു തുടങ്ങിയ കിറ്റ് വിതരണം ഇന്നലെ വരെയാണു നിശ്ചയിച്ചിരുന്നത്. സമയം ഇനി നീട്ടുമോ എന്നു വ്യക്തമല്ല. അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷൻ കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്കും വയനാട്ടിലെ ഉരുൾപൊട്ടൽബാധിത മേഖലയിലെ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങൾക്കുമാണ് കിറ്റ് നൽകുക. ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങളിലെ 4 പേർക്ക് ഒന്നു വീതമാണു കിറ്റ് വിതരണം. തുണി സഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ അടങ്ങിയ 6 ലക്ഷത്തോളം കിറ്റുകളാണ് സപ്ലൈകോ തയാറാക്കിയത്.
തൊടുപുഴ ∙ ആദിവാസികൾക്കു ജൂണിൽ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലെ വെളിച്ചെണ്ണയ്ക്കു ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതോടെ ഉൽപാദകന് 7 ലക്ഷം രൂപ പിഴ ചുമത്തി. തൊടുപുഴ ഇടവെട്ടി സ്റ്റാർ ഫുഡ്സ് ഉടമ ചെറുതോണി പേട്ടയിൽ പി.എ.ഷിജാസിനാണു പിഴശിക്ഷ. ഉപയോഗയോഗ്യമല്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തത് ‘മനോരമ’യാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.
ചൂരൽമല (വയനാട്) ∙ ചൂരൽമല– മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കളെന്ന പേരിൽ നൽകിയ കിറ്റുകളിൽ ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളും നിറച്ചു നൽകിയെന്നു പരാതി. ദുരന്തമേഖലയായ അട്ടമലയിൽ നിന്നു ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും മാറിയ കുറച്ചു പേർക്കാണു ഭക്ഷ്യക്കിറ്റിൽ ഡയപ്പറുകൾ നൽകിയത്.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ഇത്തവണ നൽകുന്ന സൗജന്യ ഓണക്കിറ്റിൽ 50 ഗ്രാം കശുവണ്ടിപ്പരിപ്പും ഉൾപ്പെടുത്തി. കഴിഞ്ഞ തവണ തുണിസഞ്ചി ഉൾപ്പെടെ 13 ഇനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 14 ആയി. 5.87 ലക്ഷം വരുന്ന മഞ്ഞ റേഷൻ കാർഡ് (അന്ത്യോദയ അന്നയോജന) ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരിൽ 4 പേർക്ക് ഒന്നെന്ന കണക്കിലും വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിലെ എല്ലാ കാർഡ് ഉടമകൾക്കും ഉൾപ്പെടെ ആകെ 5.99 ലക്ഷം പേർക്കാണ് കിറ്റ് വിതരണം ചെയ്യുക.
‘ദിനേശ് ഓണം, നല്ലോണം ആസ്വദിച്ചോണം’ എന്ന ലേബലുമായി കേരള ദിനേശിന്റെ ‘സമൃദ്ധി’ ഓണക്കിറ്റ് വിപണിലെത്തി. 26 ഉൽപന്നങ്ങൾ അടങ്ങിയ 1301 രൂപയുടെ ഓണക്കിറ്റ് 999 രൂപയ്ക്കു ലഭിക്കും.
തിരുവനന്തപുരം ∙ മുൻഗണനാ വിഭാഗത്തിലെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് നൽകും. 5.87 ലക്ഷം പേർക്കാണ് കിറ്റ് ലഭിക്കുക. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളിൽ 4 പേർക്ക് ഒന്ന് എന്ന കണക്കിൽ കഴിഞ്ഞ വർഷത്തേതു പോലെ കിറ്റുകൾ നൽകും. കിറ്റ് നൽകുന്നതിന് 35 കോടി രൂപയാണ് സർക്കാരിന് ചെലവു വരുന്നത്.
തൊടുപുഴ ∙ സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിനു മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവർഗ വകുപ്പ് വിതരണം ചെയ്ത 13 ഇനങ്ങൾ അടങ്ങുന്ന ഭക്ഷ്യക്കിറ്റിൽ തട്ടിപ്പ്. ഗുണമേന്മയില്ലാത്ത സാധനങ്ങൾ ഉൾപ്പെട്ട കിറ്റ് ഉപയോഗിച്ചവർക്കു ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യക്കിറ്റിലുൾപ്പെട്ട ഒരു കിലോഗ്രാം വെളിച്ചെണ്ണ 2018ൽ നിരോധിച്ച ബ്രാൻഡിന്റേതാണ്. കവറിൽ കമ്പനിയുടേതായി കൊടുത്തിട്ടുള്ള മൊബൈൽ നമ്പറിൽ 9 അക്കങ്ങളേയുള്ളൂ. നമ്പർ വ്യാജമാണെന്നും ഗുണമേന്മാപരിശോധന നടത്താതെയാണ് കിറ്റ് വിതരണം നടത്തിയതെന്നും ഉപഭോക്താക്കൾ ആരോപിച്ചു. ഇടുക്കി ജില്ലയിലെ പട്ടയക്കുടിയിൽ വിതരണം ചെയ്ത കിറ്റിലാണ് ഈ വെളിച്ചെണ്ണയുള്ളത്.
കൽപറ്റ∙ വയനാട്ടിൽ വിതരണത്തിനായി തയാറാക്കിയ കിറ്റുകൾ വീണ്ടും പിടികൂടി. വെങ്ങപ്പള്ളി തെക്കുംതറയിലെ ഒരു വീട്ടിൽ വിതരണം ചെയ്യാൻ സൂക്ഷിച്ച ഭക്ഷ്യക്കിറ്റുകളാണ് തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടിയത്. വിതരണത്തിനായി ബിജെപിയുടെ പ്രവർത്തകർ തയാറാക്കിയ കിറ്റുകളാണെന്നാണ് എൽഡിഎഫും യുഡിഎഫും ആരോപിക്കുന്നത്.
കല്പറ്റ∙ ബിജെപിയുടെ കിറ്റ് വിതരണം ആദിവാസി സമൂഹത്തിന് നീതിപൂര്‍വമായി വോട്ടു ചെയ്യാനുള്ള അവകാശത്തോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് നേതാക്കള്‍ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ജനാധിപത്യത്തെ അപമാനിക്കാനുള്ള ബിജെപിയുടെ നീക്കം ഹീനമായ നടപടിയാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ധിഖ് എംഎല്‍എ
Results 1-10 of 46