Activate your premium subscription today
നമ്മുടെ സന്തോഷത്തിന്റെ താക്കോൽ ആരുടെ കൈവശമാണ്?– അത് നമ്മളിൽ തന്നെയാണെന്ന് ഒരാൾ തിരിച്ചറിയുമ്പോഴാണ് ജീവിതം ആസ്വദിച്ചു തുടങ്ങുന്നത്. രുചികള്‍ തേടിയുള്ള യാത്രകളിലാണ് തന്റെ ആനന്ദമെന്ന തിരിച്ചറിവിൽ ആലപ്പുഴക്കാരി ഗൗരി സഞ്ചരിച്ചതു കാതങ്ങൾ. കാഞ്ചീപുരവും വാരണസിയും പുരിയും എന്നുവേണ്ട ഇന്ത്യയിൽ ചരിത്രമുറങ്ങുന്ന നഗരങ്ങൾക്കെല്ലാം നൂറ്റാണ്ടുകൾ നീണ്ട ഒരു ഭക്ഷണസംസ്കാരവും ഉണ്ട്. ചരിത്രവും സംസ്കാരവും സമന്വയിക്കുന്ന സ്ഥലങ്ങൾ ഗൗരിക്കു മുന്നിൽ തുറന്നത് രുചിവൈവിധ്യങ്ങളുടെ കലവറ. കാഞ്ചീപുരത്തെ ഇഡ്ഡലിക്കടയിൽ നിന്ന് തുടങ്ങിയ രുചിയാത്ര രാജ്യാതിർത്തികൾ പിന്നിട്ട് നേപ്പാളിലും ഇന്തൊനീഷ്യയിലും ചെന്നെത്തി. ഭക്ഷണങ്ങൾ തേടിപ്പോയതും ഭക്ഷണം തേടി എത്തിയതുമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഗൗരി. കുട്ടിക്കാലം മുതൽ യാത്രകൾ ചെയ്യുന്ന ഒരാളാകണം എന്നുമാത്രം സ്വപ്നം കണ്ടൊരു പെൺകുട്ടി ആസ്വദിച്ചു കഴിച്ച വിഭവങ്ങളും ഇനി ജീവിതത്തിൽ ഒരിക്കലും കഴിക്കില്ലെന്ന് തീരുമാനിച്ച ഭക്ഷണവും ഈ രുചിയാത്രയിലുണ്ട്. യാത്രയുടെ വൈബിനെപ്പറ്റി ഗൗരി പറയുന്നു.
കൈതച്ചക്ക ഇഷ്ടമാണോ? കഴിക്കാന്‍ ഒക്കെ നല്ല രുചിയാണെങ്കിലും കൈതച്ചക്ക ഒന്നു വൃത്തിയായി മുറിച്ചെടുക്കാന്‍ നല്ല പാടാണ്. അതിനു തന്നെ സമയമെടുക്കും. എന്നാല്‍ വെറും 17.85 സെക്കന്‍ഡില്‍ കൈതച്ചക്ക തൊലി കളഞ്ഞ് കഴിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടിയിരിക്കുകയാണ് യുഎസ്എയില്‍ നിന്നുള്ള റിച്ച് എല്ലെൻസൺ. പൈനാപ്പിൾ
ചീവീട്, വെട്ടുകിളി, വണ്ട്, പച്ചക്കുതിര, പട്ടുനൂൽപുഴു, പുൽച്ചാടി...പ്രാണികളുടെ പട്ടിക നീളുന്നു, ഒപ്പം സിംഗപ്പൂരിലെ ഭക്ഷണവൈവിധ്യങ്ങളുടെയും. 16 ഇനം പ്രാണികളെ കഴിക്കാനുള്ള അനുമതിയാണു കഴിഞ്ഞദിവസം സിംഗപ്പൂർ ഫുഡ് ഏജൻസി സിംഗപ്പൂരിയൻസിനും അവിടേക്കെത്തുന്ന വിനോദസഞ്ചാരികൾക്കും നൽകിയത്. ഭക്ഷണത്തിനായി പ്രാണികളെ ഉൽപാദിപ്പിക്കുന്ന ചൈന, വിയറ്റ്നാം, തായ്ലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള കയറ്റുമതിക്കാർക്കു മാത്രമല്ല, സിംഗപ്പൂരിലെ ഹ്വോക്കർ സെന്റർ ഉടമകൾക്കും പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണിത്. വന്നുകേറിയ വിദേശികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച സിംഗപ്പൂരിനു സ്വന്തമായി ഭാഷയോ ആഘോഷമോ വസ്ത്രമോ ഇല്ല. ബ്രിട്ടിഷ് കോളനിയുടെ ഭാഗമായിരുന്ന സിംഗപ്പൂരിൽ തനതുഭക്ഷണങ്ങളും കുറവാണ്. ചൈനീസ്, മലയ, തായ്, ഇംഗ്ലിഷ്, ഇന്ത്യൻ, പോർച്ചുഗീസ്, അറബിക് എന്നിങ്ങനെ പല തരത്തിലുള്ള രുചികളാണ് ഇവിടുത്തെ തീൻമേശയിൽ വിളമ്പുന്നത്. എന്നിട്ടും ഭക്ഷണം സിംഗപ്പൂരിനെ ഒന്നിച്ചുനിർത്തുന്നു.
ഇന്ന് ഇന്ത്യൻ വേരുകളുള്ള ലോകരാജ്യങ്ങളിലെല്ലാം പല ഭാവത്തിലും രൂപത്തിലും ഭക്ഷണ പ്രേമികളുടെ ഇഷ്ടവിഭവമായി ബട്ടർ ചിക്കനുണ്ട്. ബട്ടർ ചിക്കൻ പീറ്റ്സ, ബട്ടർ ചിക്കൻ ബിരിയാണി, ബട്ടർ ചിക്കൻ ക്രൂസിയാന്റെ... അങ്ങനെ കോഴിയായി ജനിച്ചതിൽ ഓരോ കഷ്ണത്തിനും അഭിമാനം തോന്നുന്ന വിധം പലതരം വിഭവങ്ങളായി ബട്ടർ ചിക്കന്റെ പട്ടിക നീണ്ടു പോകുന്നു. ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ പരതുന്നൊരു വിഭവം കൂടിയാണ് ബട്ടർചിക്കൻ. ഒരു മാസം ശരാശരി നാലു ലക്ഷത്തിലേറെ സേർച്ചാണു ബട്ടർ ചിക്കൻ എന്ന പേരിൽ ഇന്റർനെറ്റിൽ ആളുകൾ തിരയുന്നത്. കടന്നു പോയ കാലങ്ങളിൽ ഒട്ടേറെത്തവണ ബട്ടർ ചിക്കൻ എന്ന വിഭവത്തെ പാചക പരീക്ഷകർ പലരൂപത്തിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ഒരു സുപ്രധാന ഇന്ത്യൻ വിഭവമായി മെനുവിൽ ഇടംപിടിച്ച ദാൽ മഖനിയും ബട്ടർചിക്കനും പെഷാവറിലെ ഒരു ചെറിയ റസ്റ്ററന്റിന്റെ കണ്ടുപിടിത്തമായിരുന്നു എന്നതാണ് പ്രചാരത്തിലുള്ള ചരിത്രം.
ദക്ഷിണേന്ത്യൻ പ്രാതലിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവങ്ങളിലൊന്നാണ് ഇഡ്ഡലി. സാമ്പാറിനും ചട്ണിയ്ക്കുമൊപ്പം ചേരുമ്പോൾ ഇഡ്ഡലി രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും ഒന്നാമനാകും. പൂ പോലെയുള്ള ഇഡ്ഡലി എന്ന പറച്ചിലിനെ സാധൂകരിക്കുന്ന തരത്തിലുള്ള, ആവിയിൽ വേവിച്ചെടുക്കുന്ന ഈ വിഭവം വളരെ ലഘുവാണെന്നു മാത്രമല്ല,
കുംഭത്തിന് കാപ്പിപ്പൂവിന്റെ സുഖദസുഗന്ധമാണ്. വൃശ്ചികം, ധനുമാസങ്ങൾ പാലപ്പൂവിന്റെ മാദകഗന്ധം പരത്തുമ്പോൾ പവിഴവർണമുള്ള കാപ്പിക്കുരുവിന്റെ വിളവെടുപ്പുകാലം. പൊരിവെയിലിൽ ഒരാഴ്ച തിരിച്ചും മറിച്ചുമിട്ടുണക്കി ചാക്കിൽ നിറയ്ക്കുന്ന കാപ്പിക്കുരു പിന്നെ ഒരു വർഷം പത്തായത്തിൽ നെടുനിദ്രയിലാകും. പഴകിയ കുരുവിനു
സാൾട്ട് ബേ എന്നു വിളിപ്പേരുള്ള തുർക്കിക്കാരൻ ഷെഫാണ് നുസ്രെത് ഗോക്സെ. അദ്ദേഹത്തിന്റെ റസ്റ്ററന്റ് ശൃംഖലയായ Nusr-Et ന് തുർക്കി, ഗ്രീസ്, യുഎസ്, യുകെ, യുഎഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെല്ലാം ശാഖകളുണ്ട്. മാംസത്തിന്റെ പാളികളില്‍ ഉപ്പ് വിതറുന്ന വിചിത്രമായ രീതി കാരണമാണേ ഗോക്സെ ‘സാൾട്ട് ബേ’ എന്ന്
പാചകപുസ്തകങ്ങൾ മാത്രമാണോ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത്? അടുക്കള ചുവരുകൾക്കപ്പുറം സഞ്ചരിച്ച് ജീവിതത്തിന്റെ ഭാഗമാകുന്ന എത്രയോ കഥകൾ സാഹിത്യത്തിലുണ്ടായി കഴിഞ്ഞു. വ്യക്തിപരമായ കഥകളും ചരിത്രപരമായ വിവരണങ്ങളുമടങ്ങുന്ന, ഭക്ഷണം വിഷയമാകുന്ന പുസ്തകങ്ങൾ നിരവധിയുണ്ടെന്ന് ഭക്ഷണപ്രേമികൾക്ക് പോലുമറിയില്ല. ഈ
ദീപാവലി ആഘോഷങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മൈസൂർ പാക്ക്. ഇത് വളരെ എളുപ്പത്തിൽ നല്ല പെർഫെക്ട് ആയി ഉണ്ടാക്കാൻ പറ്റും, എങ്ങനെ എന്ന് നോക്കാം. ചേരുവകൾ •കടലമാവ് - 1 കപ്പ് •നെയ്യ് - 2 കപ്പ് •പഞ്ചസാര - ഒന്നര കപ്പ് •വെള്ളം - ഒന്നേകാൽ കപ്പ് തയാറാക്കുന്ന വിധം •രണ്ട് കപ്പ് നെയ്യ് ഉരുക്കി
ജ്യൂസിനേക്കാൾ ആരോഗ്യദായകമാണ് സൂപ്പ്. ചിക്കനും വെജിറ്റബിളുമൊക്കെയുള്ള സൂപ്പുകൾ ഇന്നുണ്ട്. വീട്ടില്‍ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സൂപ്പ് പായ്ക്കറ്റുകളും വിപണിയിൽ ലഭ്യമാണ്. അതിൽ നിന്നുമൊക്കെ വ്യത്യസ്തമായി ഒരു സൂപ്പ് തയാറാക്കിയാലോ? ഈ ഹെൽത്തി സൂപ്പ് · തടികുറയ്ക്കാനും നല്ലതാണ്. റാഗിയും പച്ചക്കറികളുമാണ്
Results 1-10 of 19