Activate your premium subscription today
ശാരീരിക വെല്ലുവിളികളെ നേരിട്ട് സ്കൂൾ കായിക മേളയിലെ ബാഡ്മിന്റൻ മത്സരത്തിൽ ഉജ്വല പ്രകടനം കാഴ്ചവച്ച മുണ്ടക്കയം സ്വദേശി പി.എസ്.ജ്യോതിഷ് കുമാറിന് സ്നേഹ സമ്മാനവുമായി സാമൂഹിക പ്രവർത്തകനായ ജോസ് മാവേലി. മുരിക്കുംവയൽ ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയായ ജ്യോതിഷിന്റെ പ്രകടനം സംബന്ധിച്ചു മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം 10000 രൂപയുടെ ക്യാഷ് അവാർഡുമായി മേള വേദിയിൽ എത്തിയത്.
ആറ്റിങ്ങൽ ∙ ആലംകോട് സ്വദേശിയായ ഭിന്നശേഷിക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നയാളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. പെരിങ്ങമല എൻടി ബംഗ്ലാവിൽ ഷജിൻ സിദ്ദീഖ് (33) ആണ് പിടിയിലായത്.
ന്യൂഡൽഹി ∙ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയിട്ടും നിയമനം നൽകാതെ പൂർണ കാഴ്ച വൈകല്യമുള്ള ഉദ്യോഗാർഥിയെ വട്ടംചുറ്റിച്ച കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി ശാസിച്ചു. 2008–ൽ പരീക്ഷ വിജയിച്ച വിദ്യാർഥിക്കും സമാന സാഹചര്യത്തിലുള്ള മറ്റു 10 പേർക്കും നിയമനം നൽകാൻ സവിശേഷാധികാരം ഉപയോഗിച്ചു ഉത്തരവിട്ട കോടതി, ഭിന്നശേഷിക്കാർക്കുള്ള തസ്തികകൾ നികത്താതിനെയും വിമർശിച്ചു.
മദീന ∙ മദീനയിലെ പ്രവാചക പള്ളിയിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക മുറിയും പ്രത്യേക സ്ഥലവും അനുവദിച്ചു. ഇവർക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഭിന്നശേഷിക്കാരായ 100 പേർക്ക് പ്രാർഥിക്കാവുന്ന പ്രത്യേക മുറി തുറന്നു. മസ്ജിദുന്നബവിയിൽ 10 ഇടങ്ങളിൽ ഗേറ്റുകൾക്ക് സമീപം
തിരുവനന്തപുരം ∙ ഭിന്നശേഷി കുട്ടികൾക്കായി നിംസ് മെഡിസിറ്റിയും നെയ്യാറ്റിൻകര സ്പെഷ്യൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച നെയ്യാറ്റിൻകര പെൻഷൻ പ്ലാൻ റജിസ്ട്രേഷൻ പൂർത്തിയാക്കി. നൂറുൽ ഇസ്ലാം കോളജ് ഓഫ് ഡെന്റൽ സയൻസിൽ നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സജു അധ്യക്ഷനായ ചടങ്ങ് നെയ്യാറ്റിൻകര അതിരൂപത ബിഷപ്പ് ഡോ. വിൻസന്റ് സാമുവൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ നടപ്പിലാക്കിയതാണ് നെയ്യാറ്റിൻകര പെൻഷൻ പ്ലാൻ.
ഷാർജ ∙ ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്ക് ഡിജിറ്റൽ റജിസ്ട്രേഷൻ നിർബന്ധമാക്കി. ഡിജിറ്റലായി റജിസ്റ്റർ ചെയ്ത വാഹനം ഏതു പാർക്കിങ്ങിലും നിർത്തിയിടാം. സംവരണ പാർക്കിങ്ങിനായി അലയുന്നതും ഒഴിവാക്കാം. പുതിയ തീരുമാനം അനുസരിച്ച് വാഹനത്തിൽ പാർക്കിങ് സ്റ്റിക്കർ പതിക്കുന്നതും ഒഴിവാക്കാം. ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ
ദോഹ ∙ ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകളും നിബന്ധനകളും ഏര്‍പ്പെടുത്തി. പഴയ പെര്‍മിറ്റുകള്‍ക്ക് കാലാവധി തീയതി അവസാനിക്കുന്നതു വരെ നിയമസാധുത ഉണ്ടായിരിക്കുമെന്നും അധികൃതര്‍. നൂതന സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആഭ്യന്തര മന്ത്രാലയമാണ് ഡിസെബിലിറ്റി
പെരിന്തൽമണ്ണ ∙ ഇരുകൈകളും മുട്ടറ്റം മാത്രം. അവ ഉപയോഗിച്ച് സൈക്കിളിൽ പറപറക്കും. നന്നായി എഴുതും, മികച്ച രീതിയിൽ ജയിക്കും... ജീവിതത്തിൽ അസാധ്യമായി ഒന്നുമില്ലെന്ന് ബോധ്യപ്പെടുത്തുകയാണ് പെരിന്തൽമണ്ണ ജൂബിലി റോഡിലെ ഒറ്റകത്ത് മുഹമ്മദ് ഫായിസ്(26).ജന്മനാ മുട്ടുവരെ മാത്രമേ കൈകൾ ഉണ്ടായിരുന്നുള്ളൂ. വലതു കാലിന്
കോഴിക്കോട്∙ ഭിന്നശേഷി വിദ്യാർഥികളുടെ ജീവിതത്തിൽ വിജയഗാഥ രചിക്കുകയാണ് വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളജ്. പോളിയിലെ കംപ്യൂട്ടർ സയൻസ് ഡിപ്ലോമ കോഴ്സ് (ഹിയറിങ് ഇംപയേർഡ്) അവസാന വർഷ ബാച്ചിലെ 15 വിദ്യാർഥികൾക്കാണ് 6 മാസത്തെ സൗജന്യ പരിശീലനത്തിന് ശേഷം പ്ലേസ്മെന്റ് വാഗ്ദാനം ലഭിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ
പെരുമ്പിലാവ് ∙ ഭിന്നശേഷിയുള്ളവരുടെ ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കിരീടം നേടി കേരളം മടങ്ങുമ്പോൾ ചാലിശേരിക്ക് അഭിമാനമായി വി.പി.ലെനിൻ. പാരാ അംപ്യൂട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കേരള ടീമിന്റെ ക്യാപ്റ്റനായ ലെനിൻ 13 ഗോളുകൾ അടിച്ചു ടൂർണമെന്റിലെ മികച്ച ഫോർവേഡായി തിരഞ്ഞെടുക്കപ്പെട്ടു. പെരുമണ്ണൂർ വലിയകത്ത്
Results 1-10 of 101