ADVERTISEMENT

കൊച്ചി∙ ശബരിമലയിൽ ഭിന്നശേഷിക്കാരനു ഡോളി സേവനം ലഭിക്കാതിരുന്ന സംഭവത്തിൽ കർശന നിർദേശവുമായി ഹൈക്കോടതി. ശബരിമലയിൽ എത്തുന്ന ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ഡോളി എത്തിക്കുന്നതിനു സംവിധാനം വേണമെന്ന് ഹൈക്കോടതി നിർദേശം നൽകി. പൊലീസും ദേവസ്വം ബോർഡും ഇക്കാര്യം ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ  ബെഞ്ച് നിർദേശം നൽകി. 

ശാരീരിക ബുദ്ധിമുട്ടുള്ളവരുടെ വാഹനങ്ങൾ നിലയ്ക്കലെത്തുമ്പോൾത്തന്നെ പമ്പയിലേക്ക് പൊലീസ് വിവരങ്ങൾ കൈമാറണം. തുടർന്ന് പമ്പയിൽ ഡോളി തയാറാക്കണമെന്നും കോടതി നിർദേശിച്ചു. 

പമ്പ ബസ് സ്റ്റോ പ്പിൽ എത്തിയ ഭിന്നശേഷിക്കാരന് ഡോളി ലഭിച്ചില്ലെന്ന സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിൽ കോടതി നേരത്തേ വിശദീകരണം തേടിയിരുന്നു. തിരുവനന്തപുരം പാലോട് സ്വദേശി സജീവനാണ് ഡോളി നിഷേധിക്കപ്പെട്ടത്. പമ്പയിൽ ബസിറങ്ങിയ സ്ഥലത്തേക്ക് ഡോളി വിടാതെ പൊലീസ് തടഞ്ഞുവച്ചു എന്നായിരുന്നു ആരോപണം.

English Summary:

Sabarimala Pilgrimage Dolly Service: The Kerala High Court orders a system to provide dolly services for individuals with physical challenges, ensuring smoother pilgrimage experiences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com