Activate your premium subscription today
തൊടുപുഴ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു നൽകിയ ഭക്ഷ്യക്കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റത് വിവാദമാകുമ്പോൾ, സംസ്ഥാനത്തെ ആദിവാസികൾക്കു കഴിഞ്ഞ ജൂണിൽ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിൽ നിന്ന് സമാനസംഭവമുണ്ടായതിൽ ഇതുവരെയും അന്വേഷണം നടത്താതെ സംസ്ഥാന സർക്കാർ.
കുന്നംപറ്റയിലെ വാടക ഫ്ലാറ്റിൽ കഴിയുന്ന ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. രണ്ട് കുട്ടികൾക്കാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. ദുരന്ത ബാധിതർക്ക് നൽകിയ കിറ്റിലെ സൊയാബീൻ കഴിച്ചിട്ടാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് വിവരം. നാലിലും ഒൻപതിലും പഠിക്കുന്ന കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ആരോഗ്യ നില തൃപ്തികരമാണ്.
മേരിലാൻഡിൽ 46 പേർക്ക് ഭക്ഷ്യവിഷബാധ. തിങ്കളാഴ്ച വൈകിട്ട് 3:45ന് ബാൾട്ടിമോറിനടുത്ത്, സഹപ്രവർത്തകൻ തയാറാക്കിയ ഭക്ഷണം കഴിച്ച് 46 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായ് അധികൃതർ അറിയിച്ചു.
വാഷിങ്ടൻ ∙ ആഗോള ഫാസ്റ്റ്ഫൂഡ് ശൃംഖലയായ മക്ഡൊണാൾഡ്സിന് എതിരെ യുഎസിൽ ഭക്ഷ്യവിഷബാധ ആരോപണം. മക്ഡൊണാൾഡ്സിന്റെ ക്വാർട്ടർ പൗണ്ടർ ഹാംബർഗറിൽനിന്നു കടുത്ത ഇ–കോളി ബാധയേറ്റ് ഒരാൾ മരിച്ചെന്നും ഡസൻ കണക്കിന് ആളുകൾക്ക് അസുഖം ബാധിച്ചെന്നും യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറഞ്ഞു.
ഒരാളുടെ ആരോഗ്യവും രോഗപ്രതിരോധശക്തിയും വീടിന്റെ വൃത്തിയെയും ആശ്രയിച്ചിരിക്കും. പതിവായി രോഗം വരുന്നുണ്ടെങ്കിൽ അതിനു കാരണം ചിലപ്പോൾ വീടു വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാവാം. പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച് ഇത്തരത്തിൽ ഒരു വസ്തുവാണ്. സ്പോഞ്ച് ഉപദ്രവകാരികളായ ബാക്ടീരിയകളുടെ ആവാസസ്ഥാനമാകാം.
ചെന്നൈ ∙ വാനഗരത്തിനടുത്തുള്ള നൂമ്പലിലെ റസ്റ്ററന്റിൽനിന്ന് ഷവർമ കഴിച്ചതിനെ തുടർന്നു ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ചു. തിരുവീഥി അമ്മൻ സ്ട്രീറ്റിൽ താമസിക്കുന്ന സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (22) ആണു മരിച്ചത്.
യുഎസിൽ ലിസ്റ്റീരിയ അണുബാധയെ തുടർന്ന് ഒരു മാസത്തിനുള്ളിൽ ഒൻപത് പേർ മരിച്ചു. നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോർസ് ഹെഡ് ഡെലി മീറ്റ് എന്ന സ്ഥാപനം ഉൽപാദിപ്പിച്ച ശീതീകരിച്ച ഇറച്ചി വിഭവം കഴിച്ചവർക്കാണ് ലിസ്റ്റീരിയ അണുബാധയുണ്ടായത്.
മാനന്തവാടി ∙ ദ്വാരക എയുപി സ്കൂളിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയ വിദ്യാർഥികളുടെ എണ്ണം 300 ആയി ഉയർന്നു. വയനാട് ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക വാർഡ് തുറന്ന് വിദ്യാർഥികൾക്ക് മികച്ച ചികത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രം, മാനന്തവാടി ജ്യോതി വിനായക ആശുപത്രി,
ആലപ്പുഴ∙ആര്യാട് ലൂതറൻ സ്കൂളിലെ 24 വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിൽ നിന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്നാണ് വിവരം. 20 കുട്ടികളെ ജനറൽ ആശുപത്രിയിലും മറ്റ് കുട്ടികളെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഉച്ചഭക്ഷണത്തിന്റെ കൂടെ
പന്തളം ∙ ബട്ടർ ചിക്കൻ കഴിച്ച മെഡിക്കൽ വിദ്യാർഥിക്കു ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്നു നഗരസഭാ ആരോഗ്യവിഭാഗം എംഎം ജംക്ഷനിൽ പ്രവർത്തിച്ചിരുന്ന ഫലക് മജ്ലിസ് എന്ന ഹോട്ടൽ പൂട്ടിച്ചു.പരിശോധനയിൽ ഹോട്ടലിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തി. ബുധനാഴ്ചയാണു സംഭവം. പുണെ സ്വദേശിയായ വിദ്യാർഥിക്കാണ് (19) അസ്വസ്ഥത
Results 1-10 of 380