Activate your premium subscription today
Friday, Apr 18, 2025
കേരളത്തിന് ഇതെന്തു പറ്റി? ഓരോ ദിവസവും നാടു പുലരുന്നത് ഞെട്ടിക്കുന്ന വാർത്തകളിലേക്ക്. മനോനില തെറ്റിയവരെപ്പോലെ പെരുമാറുന്ന യുവാക്കൾ... വല്ലാതെ വയലന്റാകുന്ന കുട്ടികൾ... സ്വന്തം വീട്ടിലുള്ളവരെപ്പോലും വകവരുത്താൻ മടിയില്ലാത്തവർ... നിസ്സാരകാര്യത്തിനുപോലും ദേഷ്യപ്പെടുന്നവരായി, എന്തു ക്രൂരതയും കാട്ടാൻ മടിയില്ലാത്തവരായി നമ്മളിൽ ചിലരെങ്കിലും മാറുന്നു. കെട്ടുകഥകളെക്കാൾ വിചിത്രമായ സംഭവപരമ്പരകൾ നമ്മുടെ നാട്ടിൽ പതിവാകുമ്പോൾ എനിക്കുണ്ടായ സംശയമിതാണ്: എന്തുകൊണ്ട് ഇവിടെ ഇങ്ങനെ? പിന്നീടു മനസ്സിലായി, ഇതു കേരളത്തിന്റെ മാത്രം പ്രശ്നമല്ല. ലോകത്തു മറ്റു പലയിടത്തും സമാനമായ കാര്യങ്ങൾ നടക്കുന്നുണ്ട്. ചില സംഭവങ്ങളിലെങ്കിലും മറ്റു കാരണങ്ങൾക്കൊപ്പം ഒരു വില്ലൻ കൂടിയുണ്ടാവാം: ലോങ് കോവിഡ്. കോവിഡിനുശേഷമുള്ള ദുർബലമായ ശാരീരിക– മാനസികാവസ്ഥയും മറ്റു രോഗലക്ഷണങ്ങളുമാണ് ലോങ് കോവിഡിന്റെ പ്രത്യേകത. ‘പോസ്റ്റ് കോവിഡ് സിൻഡ്രോം’ എന്നാണ് വൈദ്യശാസ്ത്രം ഇതിനു നൽകിയിരിക്കുന്ന പേര്. രണ്ടു വർഷം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജ് ജൂബിലിയുമായി ബന്ധപ്പെട്ട് സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ക്ലിനിക്കൽ വൈറോളജി വിദഗ്ധൻ പ്രഫ. ആൻഡേഴ്സ് വാലീൻ ഇവിടെ വന്നിരുന്നു. അദ്ദേഹം ചോദിച്ചു: കേരളത്തിൽ നിങ്ങൾ ‘ലോങ് കോവിഡ്’ കണ്ടെത്തിയിട്ടുണ്ടോ? കണക്കുകൾ കൈവശമില്ലാതിരുന്നതിനാൽ വ്യക്തമായ ഉത്തരം നൽകാനായില്ല. പക്ഷേ, ഇപ്പോൾ മനസ്സിലാകുന്നു: ലോങ് കോവിഡ് കേരളത്തിലുണ്ടെന്ന് ഉറപ്പിക്കാനാകുന്ന സാഹചര്യങ്ങളിലേക്കു നമ്മൾ എത്തിയിരിക്കുന്നു. പക്ഷേ,
രണ്ടു വർഷം മുൻപു കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ (46) മരണം നമ്മളെ ഏറെ നൊമ്പരപ്പെടുത്തിയതാണ്. അതിനു മുൻപും ശേഷവും സമാനരീതിയിൽ ചെറുപ്പക്കാർ കുഴഞ്ഞുവീണു മരിച്ച സംഭവങ്ങളേറെയുണ്ടായി. ഈ മരണങ്ങളും കോവിഡും തമ്മിൽ ബന്ധമുണ്ടോ?
നമ്മുടെ ജീവനെയും ജീവിതത്തെയും കോവിഡ് ബാധിച്ചിട്ട് നാലു വർഷം പിന്നിടുന്നു. ഇതിനിടെ കൊറോണ വൈറസിന്റെ വകഭേദങ്ങൾ മാറിമാറി വന്നു. ഏറ്റവും പുതിയത് ഈയിടെ കേരളത്തിൽ സ്ഥിരീകരിച്ച ജെഎൻ1. ഇത്തരം വകഭേദങ്ങൾ ഇനിയും വരുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കോവിഡ് നമ്മുടെ ആരോഗ്യത്തെ, അവയവങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് വന്നു മാറി വർഷങ്ങൾക്കു ശേഷവും അനന്തരപ്രശ്നങ്ങൾ (ലോങ് കോവിഡ്) തുടരുന്നു.
ദീര്‍ഘകാല കോവിഡിന്റേതിന് സമാനമായി, ജലദോഷവും ഇന്‍ഫ്ളുവന്‍സയും ന്യുമോണിയയും മറ്റ് ശ്വാസകോശരോഗങ്ങളും ബാധിച്ചവര്‍ക്കും വിട്ടുമാറാത്ത ലക്ഷണങ്ങള്‍ അനുഭവപ്പെടാമെന്ന് പഠനം. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് പോലും കടുത്ത ശ്വാസകോശ അണുബാധയ്ക്ക്g ശേഷം കുറഞ്ഞത് നാലാഴ്ചത്തേക്ക് ലക്ഷണങ്ങള്‍
കോവിഡ്19 ബാധിരായ രോഗികളില്‍ 17.1 ശതമാനത്തിനും ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങളും രോഗലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ക്ഷീണം, ശ്വാസംമുട്ടല്‍, നാഡീവ്യൂഹസംവിധാനവുമായി ബന്ധപ്പെട്ട തകരാറുകള്‍ എന്നിങ്ങനെ പലവിധ
ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ അണുബാധയ്ക്കു ശേഷം കുറഞ്ഞത് ഒരു വര്‍ഷം വരെ തുടരാമെന്ന് പഠന റിപ്പോര്‍ട്ട്. യുസി സാന്‍ ഫ്രാന്‍സിസ്കോയും അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോളും ചേര്‍ന്നാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത 16 ശതമാനം കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് കുറഞ്ഞത്
കോവിഡ് അണുബാധയ്ക്ക് ശേഷം പല രോഗികളിലും കാണപ്പെട്ട ഒരു ദീര്‍ഘകാല കോവിഡ് ലക്ഷണമാണ് അത്യധികമായ ക്ഷീണം. ഇതിനു പിന്നില്‍ നാഡീവ്യൂഹ വ്യവസ്ഥയ്ക്ക് ചില സ്ഥലങ്ങളില്‍ ഉണ്ടാകുന്ന മന്ദതയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് യുകെ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. പ്രധാനമായും മൂന്ന് കേന്ദ്രങ്ങളിലാണ് കോവിഡ് മൂലം
ദീർഘകാല കോവിഡ് (long covid) രോഗികളിൽ ഒരു വർഷക്കാലം ഏഴുലക്ഷണങ്ങൾ മാത്രമാണ് പ്രകടമാകുന്നതെന്ന് പഠനം. യുഎസിലെ 122 ആരോഗ്യസ്ഥാപനങ്ങളിലെ 52461 രോഗികളുടെ വിവരങ്ങളാണ് പരിശോധിച്ചത്. സാധാരണയായി ദീർഘകാല കോവിഡിന് പ്രകടമാകുന്ന 47 സാധാരണ ലക്ഷണങ്ങളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. കോവിഡ് ഉള്ള എന്നാൽ ഇൻഫ്ലുവൻസയോ
ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ സുപ്രധാന നിർദേശവുമായി കേന്ദ്ര സർക്കാർ. രണ്ടാമതും ബൂസ്റ്റർ ഡോസ് (മുൻകരുതൽ) വാക്സീൻ സ്വീകരിക്കേണ്ടെന്നാണു നിർദേശം. ആദ്യ ബൂസ്റ്റർ ഡോസ് എല്ലാവർക്കും നൽകാനാണു ശ്രമമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വീണ്ടും കോവിഡ് കൂടിയ
ഒരിക്കല്‍ കോവിഡ് വന്നവരെ വീണ്ടും കൊറോണ വൈറസ് ബാധിക്കുന്നത് അവരുടെ രോഗസങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം. ഇവരില്‍ ഒന്നിലധികം അവയവങ്ങള്‍ തകരാറിലാകാനും ദീര്‍ഘകാല കോവിഡിനുമുള്ള സാധ്യതയും അധികമാണ്. ശ്വാസകോശവും ഹൃദയവും വൃക്കകളും തലച്ചോറും നാഡീവ്യൂഹവ്യവസ്ഥയും മാനസികാരോഗ്യവും പ്രമേഹരോഗവും ആയി
Results 1-10 of 13
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.