Activate your premium subscription today
Wednesday, Mar 26, 2025
‘‘ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ ഡോക്ടർ?’’ ഒരൽപം ടെൻഷൻ ആയിട്ടാണ് ഞാൻ ഡോക്ടർ മാത്യുവിനോട് ചോദിച്ചത്. ‘‘ഒന്നും വരാതിരിക്കാൻ അല്ലേ നമ്മൾ ഇത് ചെയ്തത്? എല്ലാം ഫിക്സ് ചെയ്തു. റെസ്റ്റ് ഉണ്ടാവും. മൂന്നാഴ്ച കാൽ നിലത്തു കുത്തരുത്.’’ ഡോക്ടർ പുഞ്ചിരിച്ചു. ‘ഗോഡ് ബ്ലസ് യു’ എന്ന് പറയും പോലെ നെറുകയിൽ ഒന്ന് തൊട്ട് ‘ഓകെ’ എന്നും പറഞ്ഞു പോയി. ചില പുഞ്ചിരികൾ ഉണ്ട്, ചില അർഥവത്തായ തലോടലുണ്ട്, ചില കൂൾ ഓകെകൾ ഉണ്ട്. അതാണ് ചില ഗൗരവമുള്ള സാഹചര്യങ്ങളിൽ നമുക്ക് കിട്ടുന്ന ആദ്യ മരുന്ന്, ആദ്യ ഉറപ്പ്.. ആശങ്കകൾ മറന്നു പോകുന്ന ഒരു പരിഹാരത്തിന്റെ കയ്യൊപ്പ്. ഓപ്പറേഷൻ കഴിഞ്ഞതോടെ പതിവ് പോലെ എന്നെ ഐസിയുവിലേക്ക് മാറ്റി. ആ വാതിൽ തുറന്ന് കയറുമ്പോഴേ, ‘‘ജ്യോതി ജ്യോതി എന്ന് കേട്ട് കാത്തിരിക്കുവായിരുന്നു’’ എന്ന ഡയലോഗ് കൊണ്ട് നഴ്സുമാർ എന്നെ വരവേറ്റു. തറവാട്ടിലേക്ക് ഒക്കെ കേറിച്ചെല്ലുന്നത് പോലെ ഉണ്ടായിരുന്നു. അവിടെ പ്രത്യേകിച്ച് എടുത്ത് പറയാൻ ഉള്ളത് നിർത്താതെ സംസാരിക്കുന്ന വട്ട മുഖമുള്ള ഒരു നഴ്സിനെയാണ്. ചുറ്റും നോക്കിയപ്പോൾ രണ്ട് ബെഡിൽ ഒഴികെ മറ്റൊന്നിലും രോഗികൾ ഇല്ല. ഇന്ന് ശാന്തം. ഉള്ളവർ അതീവ ശാന്തർ. ജനൽച്ചില്ലിലൂടെ കാർത്തിയെയും കിരണേട്ടനെയും കണ്ടു. സിസ്റ്റർ പിന്നെ ഓരോ വിശേഷങ്ങൾ ആയി ചോദിക്കാൻ തുടങ്ങി. ചിരകാലപരിചിതരെ പോലെ ഓപ്പറേഷനും ആശുപത്രിയും ഒക്കെ മറന്ന് ഞങ്ങൾ അത്യാവശ്യം സംസാരിച്ചു. സ്വച്ഛമായ പുഞ്ചിരികൾ ഉള്ള മുഖങ്ങൾ എനിക്ക് ഏറെ ഇഷ്ടമാണ്. ആ നഴ്സിന്റെ പേര് അറിയില്ലെങ്കിലും അവരുടെ പുഞ്ചിരിയെ എനിക്ക് നന്നേ അറിയാം.
ജീവിതത്തിലെ ഒരു സാധാരണ ദിവസം. 2024 ഒക്ടോബർ 22 ചൊവ്വ. പല കാഴ്ചപ്പാടുകളെയും തിരുത്തിക്കുറിച്ച് പുതിയ വെളിപാടുകൾ നൽകിയ ആ ‘അപകടം’ അന്നാണ് എനിക്ക് സംഭവിച്ചത്. വായിച്ചു പഠിച്ച തിയറികൾ ഒക്കെ എന്റെ അനുഭവമാകാൻ ആരംഭിച്ച ദിനം. ഞാൻ ജോലി ചെയ്യുന്ന കോട്ടയം വാഴൂർ ശ്രീ വിദ്യാധിരാജ എൻഎസ്എസ് കോളജിലേക്ക് എന്റെ ഹോണ്ട ഗ്രാസിയയിൽ പോകുമ്പോൾ കാനം ജംക്ഷനിൽ വച്ച് ഒരു പട്ടി കുരച്ചുകൊണ്ട് വണ്ടിക്ക് മുന്നിലേക്ക് ഒറ്റ ചാട്ടം. വണ്ടി ഇടിച്ചു, സ്കൂട്ടർ ഇടത്തേക്ക് മറിഞ്ഞു. പട്ടി തടിയൂരി പോയി. സ്കൂട്ടറിനടിയിൽ എന്റെ ഇടതു കൈ, ഇടതു കാൽ ഒക്കെ അമർന്ന് മൊത്തത്തിൽ ഒരു പ്രാണവേദന. എഴുന്നേൽക്കാൻ പറ്റാതെ ഒരു നിമിഷം ഞാൻ റോഡിലേക്ക് തന്നെ തലവച്ചു കിടന്നു. ഞാൻ തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലെ ആദ്യത്തെ അപകടം സാരമായിത്തന്നെ സംഭവിച്ചുവെന്ന്! നാട്ടുകാർ ഓടി വന്നു. പതിയെ എഴുന്നേൽപ്പിച്ചു. കാൽ കുത്തുമ്പോൾ വേദന ഉണ്ടെന്ന് പറയുമ്പോഴാണ് കയ്യിലേക്ക് നോക്കുന്നത്. ഇടതു കൈ 'ഗ' മാതൃകയിൽ വളഞ്ഞു പൊങ്ങുന്നു. ഉള്ളിലൂടെ ഒരു മിന്നൽ കയറിയിറങ്ങി. ഒരു ഓട്ടോയിൽ രണ്ട് നാട്ടുകാരുടെ കൂടെ തൊട്ടടുത്തുള്ള ഒരു ആശുപത്രിയിലേക്ക്. അവിടെ എന്റെ കൈ കണ്ടവരൊക്കെ പരിഭ്രമിച്ചു. എന്റെ പ്രിൻസിപ്പലും സഹപ്രവർത്തകരും കുട്ടികളും ഓടിയെത്തി. കയ്യിലെ ഒരു നിസ്സാര അനക്കം പോലും അസഹനീയമായി. ഒരു നല്ല ആശുപത്രിയിലേക്ക് എത്രയും വേഗം എത്തണം. ഒരു ആംബുലൻസ് വിളിച്ചു. നേരെ ചെങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലേക്ക്. ആംബുലൻസിന്റെ നേരിയ അനക്കം പോലും എന്റെ ‘ഗ’ കയ്യിൽ അതിഭീകര വേദനയായിരുന്നു. സഹപ്രവർത്തകയായ സുനിത മിസ്സ് എന്റെ കയ്യിനെ ഒരു കുഞ്ഞിനെ എന്ന പോലെ അതീവശ്രദ്ധയോടെ താങ്ങിപ്പിടിച്ചിരുന്നു. എന്നിട്ടും വണ്ടി ഒന്ന് വിറച്ചാൽ പോലും അസഹനീയമായിരുന്നു വേദന. അര മണിക്കൂറിൽ ചെത്തിപ്പുഴ എത്തുമ്പോഴേക്കും കിരണേട്ടന്റെ സുഹൃത്തും ആശുപത്രിയിലെ എച്ച്ആറും ആയ പ്രിയയും സ്ട്രെച്ചറും ആളുകളും കാത്തു നിൽക്കുന്നു.
അസ്ഥികളാണു നമ്മുടെ ശരീരത്തിന് ആകൃതിയും കെട്ടുറപ്പും ബലവും നൽകുന്നത്. സജീവമായ അസ്ഥികോശങ്ങൾ ഒരു കാലയളവു വരെ സ്വയം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും. എന്നാൽ പ്രായമാകുന്നതോടെ അസ്ഥികോശങ്ങൾ നവീകരിക്കപ്പെടുന്നതു കുറയും. അസ്ഥികൾ ദുർബലവും എളുപ്പം പൊട്ടാവുന്നത്ര കനം കുറഞ്ഞതും ആകും. ഈ അവസ്ഥയെയാണ്
ഇന്ത്യയിലെ പ്രഗത്ഭരായ ഓർത്തോപീഡിക് സർജൻമാരിൽ ഒരാളായ ഡോ. ഒ.ടി. ജോർജ് 15 മണിക്കൂർ കൊണ്ട് 25 ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി അപൂർവ നേട്ടം കൈവരിച്ചു. പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിലുമായാണ് 25 ശസ്ത്രക്രിയകൾ അദ്ദേഹം ചുരുങ്ങിയ സമയത്തിൽ പൂർത്തിയാക്കിയത്. 30
‘‘ഡോക്ടർ, ഇനി പരസ്പരം പിരിയുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഒരുവിധത്തിലും ഒത്തു പോകാൻ കഴിയില്ല...’’ ഇത്രയും പറഞ്ഞിട്ട് അയാൾ എന്റെ മുന്നിലിരുന്നു പൊട്ടിക്കരഞ്ഞു. ഇടുപ്പു സന്ധിയിലെ വേദനയുടെ ചികിൽസയ്ക്കായി ഏതെങ്കിലും ചെറുപ്പക്കാർ എന്റെയടുത്തു വരുമ്പോൾ...Orthapedic, Hip Surgerym Doctor's Diary, Dr. Sujit Jos
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.