Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്താകെ കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) വ്യാപിക്കുന്ന സാഹചര്യത്തിൽ സൗജന്യ വാക്സീൻ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. ഈ വർഷം എഴുപതിനായിരത്തോളം പേർക്കാണു രോഗം ബാധിച്ചത്. രോഗവ്യാപനം നിയന്ത്രിക്കാൻ എല്ലാ കുട്ടികൾക്കും സൗജന്യമായി എംഎംആർ വാക്സീൻ നൽകണമെന്നാണ് ആവശ്യം.
തിരുവനന്തപുരം∙ സംസ്ഥാനത്ത് മുതിർന്നവർക്കുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സീൻ ശേഖരം തീരുന്നു. 4 മാസമായി വാക്സീൻ ലഭിക്കുന്നില്ല. രാജ്യത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്സീൻ നിർമിക്കുന്ന പ്രധാന സ്ഥാപനങ്ങളിൽനിന്ന് പുതിയ സ്റ്റോക്ക് എത്താത്തതാണ് വാക്സീൻ ക്ഷാമം രൂക്ഷമാക്കുന്നത്.
അബുദാബി ∙ രാജ്യവ്യാപകമായി ഫ്ലൂ വാക്സീൻ ക്യാംപെയ്ൻ ആരംഭിച്ച് പകർച്ചപ്പനിയെ (ഇൻഫ്ലുവൻസ) പ്രതിരോധിക്കാൻ യുഎഇ.
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പടർന്നുപിടിക്കുന്ന എംപോക്സ് പകർച്ചവ്യാധിയാണ് ഇന്ന് ലോകത്തിന്റെ ആശങ്ക. ആഫ്രിക്കയിലെ അസുഖത്തിന് കേരളത്തിലിരുന്ന് പേടിക്കണോ എന്നാവും പലരുടെയും സംശയം. വൻകരയുടെ അതിർത്തികൾ ഒരു പകർച്ചവ്യാധികളെയും തളച്ചിടില്ല എന്നതുകൊണ്ട് തന്നെ നിലവിൽ ലോകരാഷ്ട്രങ്ങൾ അതീവജാഗ്രതയിലാണ്. രോഗവ്യാപനസാധ്യത കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ജാഗ്രതാനിർദേശം പുറപ്പെടുവിക്കയും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. വസൂരി രോഗമുണ്ടാക്കുന്ന വേരിയോള, കൗപോക്സ്, വാക്സീനിയ തുടങ്ങിയ വൈറസുകൾ ഉൾപ്പെടുന്ന പോക്സ് വൈറിഡേ കുടുംബത്തിലെ ഓർത്തോ പോക്സ് വിഭാഗത്തിൽപ്പെടുന്ന എം പോക്സ് വൈറസാണ് വില്ലൻ. അടിയന്തര ശ്രദ്ധ വേണ്ടുന്ന രോഗമായതിനാൽ എംപോക്സിനെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എച്ച്1 എൻ1, പോളിയോ, സിക, എബോള, കോവിഡ് എന്നിവയാണ് ഇതുവരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ള രോഗങ്ങൾ. എംപോക്സിനെ എങ്ങനെ തിരിച്ചറിയാം? എത്രത്തോളം അപകടകാരിയാണ്? എങ്ങനെ പ്രതിരോധിക്കാം?
സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും അര്‍ബുദത്തെ നിയന്ത്രിക്കാന്‍ ഹ്യൂമന്‍ പാപ്പിലോമവൈറസ് (എച്ച്പിവി) വാക്സീന് സഹായകമാണെന്ന് പഠനം. എച്ച്പിവി വൈറസ് മൂലം മലദ്വാരം, പുരുഷലിംഗം, വായ്, തൊണ്ട എന്നിവിടങ്ങളില്‍ വരുന്ന അര്‍ബുദത്തെ തടയാന്‍ വാക്സീന് സഹായകമാണെന്നും അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍
ന്യൂഡൽഹി ∙ മുലപ്പാൽ സ്വീകരിച്ചതിനു പിന്നാലെ നവജാത ശിശുക്കളിൽ അസ്വാഭാവിക പാർശ്വ,വിപരീത ഫലങ്ങൾ കണ്ടാൽ അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നതടക്കം നിർദേശങ്ങളുമായി ‘വാക്സീൻ ജാഗ്രതയ്ക്ക്’ മാർഗരേഖ വരുന്നു. അമ്മ സ്വീകരിച്ച വാക്സീനിന്റേതെന്നു കരുതാവുന്ന വിപരീത ഫലമാണോ കാരണമെന്നു പരിശോധിക്കാൻ ഉദ്ദേശിച്ചുള്ളതാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) മാർഗരേഖ.
അമ്പലപ്പുഴ∙മഞ്ഞപ്പിത്ത പ്രതിരോധ വാക്സീൻ സർക്കാർ ആശുപത്രികളിൽ കിട്ടാനില്ല. വിദേശ രാജ്യങ്ങളിൽ പഠനത്തിനു പോകുന്ന വിദ്യാർഥികൾ സ്വീകരിക്കേണ്ട മരുന്നാണിത്. ഈ വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ചില രാജ്യങ്ങൾ വീസ അനുവദിക്കൂ. മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും ഒന്നര മാസമായി
സ്വാഭാവിക പ്രസവം വഴി ജനിച്ച കുട്ടികളെ അപേക്ഷിച്ച് സിസേറിയനിലൂടെ ജനിച്ച കുട്ടികള്‍ക്ക് ഒരു ഡോസ് വാക്സീന് കൊണ്ട് മാത്രം അഞ്ചാം പനിയെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് പഠനം. സിസേറിയന് വഴി ജനിച്ച കുഞ്ഞുങ്ങളില്‍ അഞ്ചാം പനി വാക്സീന്റെ ആദ്യ ഡോസ് മറ്റ് കുട്ടികളെ അപേക്ഷിച്ച് 2.6 മടങ്ങ് പൂര്‍ണ്ണമായും
ന്യൂഡൽഹി ∙ ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സീനായ കോവാക്സീൻ സ്വീകരിച്ചവരിലെ ആരോഗ്യ പ്രശ്നം ഉന്നയിച്ചുകൊണ്ടുള്ള ഗവേഷണ റിപ്പോർട്ട് ഇന്ത്യൻ മെഡിക്കൽ റിസർച് കൗൺസിൽ (ഐസിഎംആർ) തള്ളി. നിലവാരമില്ലാത്ത ഗവേഷണമാണെന്നും പ്രബന്ധത്തിൽ നിറയെ അവ്യക്തകളുണ്ടെന്നും ആരോപിച്ച് പഠനം നടത്തിയ ഗവേഷകർക്കും അതു പ്രസിദ്ധീകരിച്ച ജേണലിനും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. രാജീവ് ബാൽ കത്തയച്ചു. റിപ്പോർട്ടിൽ ഐസിഎംആറിന്റെ പേര് അനാവശ്യമായി ചേർത്തതാണെന്നും ഫണ്ടോ മറ്റു സഹായമോ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ട് പിൻവലിച്ച്, ഐസിഎംആർ ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടി നൽകിയില്ലെങ്കിൽ നിയമ നടപടി കൈക്കൊള്ളുമെന്നും കത്തിലുണ്ട്.
ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ വാക്സീനായ കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. 2022 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെയായിരുന്നു പഠനം. ജർമനി
Results 1-10 of 569