Activate your premium subscription today
ന്യൂഡൽഹി ∙ പിടിച്ചെടുക്കുന്ന കള്ളക്കടത്തു സ്വർണം പൊലീസ് എന്തു ചെയ്യും? സംഘടിത കുറ്റകൃത്യം എന്ന വകുപ്പിൽ പെടുത്തി കള്ളക്കടത്തുകാർക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ (ബിഎൻഎസ്) 111–ാം വകുപ്പ് പ്രകാരം കേസെടുക്കാനും റിമാൻഡ് ചെയ്യാനും തുടങ്ങിയതോടെ ഈ ചോദ്യവും ആശയക്കുഴപ്പവും വർധിക്കുന്നു.
ന്യൂഡൽഹി ∙ ഭാരത് ന്യായ് സംഹിതയിൽ (ബിഎൻഎസ്) സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള 111–ാം വകുപ്പ് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു. സ്വർണക്കടത്തുകാർക്കെതിരെ ആരാണു കേസെടുക്കേണ്ടതെന്ന കാര്യത്തിലാണ് അവ്യക്തത. സ്വർണമുൾപ്പെടെ രാജ്യാന്തര കള്ളക്കടത്തിൽ കേസെടുക്കാൻ കസ്റ്റംസ് നിയമപ്രകാരം കസ്റ്റംസിനും ഡിആർഐക്കുമാണ് അധികാരം. ബിഎൻഎസിന്റെ 111–ാം വകുപ്പിൽ സ്വർണമുൾപ്പെടെയുളള വസ്തുക്കളുടെ കള്ളക്കടത്ത് സാമ്പത്തികക്കുറ്റത്തിന്റെ വിഭാഗത്തിൽ പെടുത്തിയിട്ടില്ല.
മലപ്പുറം ∙ സ്വർണക്കടത്തിനു പിന്നാലെ ഹവാല ഇടപാടുമായി ബന്ധപ്പെട്ടും ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) പ്രകാരം കേസെടുത്ത് മലപ്പുറം പൊലീസ്. തിരൂരിൽ കഴിഞ്ഞദിവസം 30 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടിയ സംഭവത്തിലാണു കേസ്. കുഴൽപണ ഇടപാടുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് ബിഎൻഎസ് പ്രകാരം കേസെടുക്കുന്നത് ഇതാദ്യമാണെന്നു പൊലീസ് പറഞ്ഞു. പണവുമായി പിടികൂടിയ തലക്കടത്തൂർ വടക്കിനിയേടത്ത് ഇബ്രാഹിംകുട്ടിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചി ∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്ത രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിനു വേണ്ടിയുള്ള മനുഷ്യക്കടത്തു ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം ജീവപര്യന്തം തടവുശിക്ഷ ഉറപ്പാക്കുന്ന സംഘടിത കുറ്റകൃത്യം. പുതുക്കിയ ശിക്ഷാനിയമം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നതും അന്വേഷണം ഏറ്റെടുക്കാനുള്ള എൻഐഎയുടെ നീക്കം വേഗത്തിലാക്കി.
പാലക്കാട്∙ സാധാരണ മോഷണക്കേസുകളിൽ തൊണ്ടിമുതൽ ഉടമയ്ക്കു തിരികെ നൽകിയാൽ തടവുശിക്ഷ വേണ്ടെന്നും പ്രതി സാമൂഹികസേവനം ചെയ്താൽ മതിയെന്നും ഭാരതീയ ന്യായസംഹിതയിൽ (ബിഎൻഎസ്) നിർദേശം. 5,000 രൂപയിൽ താഴെയുള്ള മോഷണത്തിനാണ് ഇളവ്. അതേസമയം, ഏതു തരത്തിലും എത്ര കാലവും സേവനം ചെയ്യണമെന്നു വ്യക്തമാക്കിയിട്ടില്ല.
ആശങ്കകൾക്കൊപ്പം അവ്യക്തതയും ബാക്കിയാക്കി പുതിയ ക്രിമിനൽ, തെളിവു നിയമങ്ങൾ ഇന്നലെ പ്രാബല്യത്തിലായി. പാർലമെന്റിലും പുറത്തും വിശദമായ ചർച്ചയില്ലാതെയാണ് വലിയതോതിലുള്ള നിയമപരിഷ്കാരങ്ങൾ നടപ്പാക്കിയതെന്ന ഗൗരവമുള്ള പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ, വേണ്ടത്ര ചർച്ചയുണ്ടായെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ അവകാശപ്പെട്ടത്.
ന്യൂഡൽഹി ∙ പുതിയ ക്രിമിനൽ നിയമമായ ‘ഭാരതീയ ന്യായ സംഹിത’ പ്രകാരം രാജ്യത്ത് ആദ്യ കേസ് റജിസ്റ്റർ ചെയ്തത് മധ്യപ്രദേശിലെ ഹനുമാൻഗഞ്ച് പൊലീസ് സ്റ്റേഷനിൽ. പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞെന്ന് പ്രഫുൽ ചൗഹാൻ എന്നയാൾ നൽകിയ പരാതിയിൽ ഇന്നലെ പുലർച്ചെ 12.16നാണു കേസെടുത്തത്. ന്യായ സംഹിതയിലെ 296–ാം വകുപ്പ് പ്രകാരമാണിത്. രാജ്യത്തെ ആദ്യ കേസ് മധ്യപ്രദേശിലെ ഹസീര സ്റ്റേഷനിലാണു റജിസ്റ്റർ ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ, രേഖകൾ പ്രകാരം ഇതു റജിസ്റ്റർ ചെയ്തിരിക്കുന്നത് പുലർച്ചെ 12.24നാണ്.
മലപ്പുറം ∙ ഭാരത് ന്യായ് സംഹിത പ്രകാരം സംസ്ഥാനത്തെ രണ്ടാമത്തെ കേസ് റജിസ്റ്റർ ചെയ്തതും മലപ്പുറത്തെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ. ഇരുചക്ര വാഹനത്തിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ച കർണാടക സ്വദേശി മുഹമ്മദ് ഷാഫി എന്ന യുവാവിനെതിരെ ആയിരുന്നു ആദ്യ കേസ്. തിങ്കളാഴ്ച പുലർച്ചെ 12.19നായിരുന്നു ഈ കേസ്. ഷാഫി ഓടിച്ച
കൊളോണിയൽ കാലത്തെ നിയമങ്ങൾക്കു ഗുഡ്ബൈ പറഞ്ഞ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്എസ്),
ന്യൂഡൽഹി ∙ ജൂൺ ഒന്നിനു പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ് സംഹിത പ്രകാരം റജിസ്റ്റർ ചെയ്ത ആദ്യകേസ് റദ്ദാക്കി ഡൽഹി പൊലീസ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ ഫുട്ട് ഓവർ ബ്രിജിനടിയിൽ തടസ്സം സൃഷ്ടിച്ചതിനു തെരുവ് കച്ചവടക്കാരനെതിരെയാണു എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നത്. എന്നാല് ഈ എഫ്ഐആര്
Results 1-10 of 14