Activate your premium subscription today
കളനാട് ∙ രണ്ടു നിലകളിലുള്ള ആഡംബര വീട്. ഭാര്യയും മക്കളും 2 ദിവസം മുൻപു ഗൾഫിലേക്കു പോയതിനാൽ വീട്ടുടമസ്ഥൻ ഒറ്റയ്ക്കു താമസം. രാത്രി 10 മണി കഴിയുമ്പോൾ ഇവിടേക്കു പതിവില്ലാത്ത വിധം കാറുകൾ വരുന്നതു കണ്ടു നാട്ടുകാരിലൊരാൾക്കു തോന്നിയ സംശയമാണ് ജില്ലയിലെ ഏറ്റവും വലിയ ‘പുള്ളിമുറി’ സംഘത്തെ പിടികൂടാൻ മേൽപ്പറമ്പ് പൊലീസിനു സഹായകരമായത്. ഇന്നലെ പുലർച്ചെ 3 നു ബേക്കൽ ഡിവൈഎസ്പി വി.വി.മനോജും സംഘവും കളനാട് വാണിയാർ മൂലയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചീട്ടു കളിയിലേർപ്പെട്ട കർണാടക സ്വദേശികൾ ഉൾപ്പെടെ 30 പേരെ പിടികൂടി. വീട്ടുടമസ്ഥനെയും അറസ്റ്റ് ചെയ്തു. 7,76550 രൂപയും ഇവിടെ നിന്നു പിടിച്ചെടുത്തു. ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
മാനന്തവാടി ∙ പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി യുവാവ് മാതനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. കണിയാമ്പറ്റ പടിക്കംവയൽ പുത്തൻ പീടികയിൽ വീട്ടിൽ മുഹമ്മദ് അർഷിദ് (23), കണിയാമ്പറ്റ പച്ചിലക്കാട് പടിക്കം വയൽ കക്കാറയ്ക്കൽ വീട്ടിൽ അഭിരാം കെ.സുജിത്ത് (23) എന്നിവരെയാണു മാനന്തവാടി പൊലീസ്
മോഷണക്കേസിൽ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള തുക കണ്ടെത്താനായി നവജാതശിശുവിനെ വിറ്റ ദാദർ സ്വദേശിയായ അമ്മയെയും 8 കൂട്ടാളികളെയും മാട്ടുംഗ പൊലീസ് അറസ്റ്റ് ചെയ്തു. മരുമകൾ മനീഷ യാദവ് (32) നവജാതശിശുവിനെ ബെംഗളൂരുവിലുള്ള സംഘത്തിനു വിറ്റെന്ന് കാട്ടി ഭർതൃമാതാവ് പ്രമീള പവാറാണ് മാട്ടുംഗ പൊലീസിൽ പരാതി നൽകിയത്.
തേവലക്കര∙ വീട്ടിൽ കടന്ന് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ 5 പവന്റെ സ്വർണമാല പറിച്ചെടുത്ത കടന്ന മോഷ്ടാവിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. തേവലക്കര പാലയ്ക്കൽ ശൂരനാട് തെക്കേതിൽ മുരളീധരനെ (50) യാണ് തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കൾ പുലർച്ചെ പാലയ്ക്കൽ പള്ളിയാടി കിഴക്കേതിൽ ഷൗക്കത്തലിയുടെ
ബെംഗളൂരു ∙ 2014 ഡിസംബർ 28ന് നഗരത്തിലെ വ്യാപാര കേന്ദ്രമായ ചർച്ച് സ്ട്രീറ്റിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 3 പേർ കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. ഭട്കൽ സ്വദേശിയായ ഹോമിയോ ഡോക്ടർ സയിദ് ഇസ്മായിൽ അഷ്ഫാഖ് (43), സഹായികളായ സദ്ദാം ഹുസൈൻ (45), അബ്ദുൽ സുബൂർ (33) എന്നിവർക്കുള്ള ശിക്ഷ കോടതി ഇന്നു പ്രഖ്യാപിക്കും.
തിരുവനന്തപുരം∙ കേരള സർവകലാശാല ആസ്ഥാനത്തെ സെമിനാറിനിടെ ഗവർണർക്കെതിരെ പ്രതിഷേധിച്ച 4 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ആദർശ്, അവിനാശ്, ജയകൃഷ്ണൻ, അനന്തു എന്നിവരാണ് അറസ്റ്റിലായത്. സർവകലാശാല സമരത്തിൽ സംസ്ഥാന നേതാക്കളടക്കം 100 ലധികം പേർക്കെതിരെ കേസെടുത്തിരുന്നു. സംസ്ഥാന പ്രസിഡന്റ് അനുശ്രീ അടക്കമുള്ളവർക്കെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത 4 പേരെയും ജാമ്യത്തിൽ വിട്ടയച്ചു.
അമൃത്സർ∙ പഞ്ചാബിലെ അമൃത്സറിൽ ഇസ്ലാമാബാദ് പൊലീസ് സ്റ്റേഷനു സമീപം സ്ഫോടനം. പുലർച്ചെ 3നും 3.15നും ഇടയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
പറവൂർ ∙ എക്സൈസ് പ്രിവന്റീവ് ഓഫിസറുടെ വീട് ആക്രമിച്ച കേസിൽ കെടാമംഗലം വാക്കാമുറി കൃഷ്ണകൃപയിൽ രാകേഷ് (34), എട്ടിയോടം മണപ്പാട്ടിൽ ഫിറോസ് (28) എന്നിവർ അറസ്റ്റിൽ. ബവ്റിജസ് കോർപറേഷന്റെ ഔട്ലെറ്റുകളിൽ നിന്നു മദ്യം വാങ്ങി, കൂടിയ വിലയ്ക്ക് ഏഴിക്കര, കെടാമംഗലം പ്രദേശത്തു വിൽപന നടത്തുന്നവരാണിവർ. പറവൂർ എക്സൈസ്
ചെന്നൈ ∙ തിരുച്ചിറപ്പള്ളിയിൽ ടാറ്റൂ പാർലറിന്റെ മറവിൽ ‘നാവു പിളർത്തൽ’ നടത്തിയിരുന്നയാളെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ അണ്ണാശാലയ്ക്ക് സമീപം ടാറ്റൂ പാർലർ നടത്തി വന്ന ഹരിഹരൻ, സഹായി ജയരാമൻ എന്നിവരാണ് പിടിയിലായത്. ‘മോഡിഫിക്കേഷൻ കൾച്ചർ’ എന്നു വിശേഷിപ്പിച്ച് ഒട്ടേറെ യുവാക്കൾ ഇവിടെ നാവു പിളർത്തലിന് വിധേയരായതായി പൊലീസ് സംശയിക്കുന്നു.
കോഴഞ്ചേരി (പത്തനംതിട്ട) ∙ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയയാൾ 14 വർഷത്തിനു ശേഷം പിടിയിൽ. 2010 നവംബർ ഒന്നിന് അയിരൂർ തീയാടിക്കൽ കടമാൻ നഗറിലെ സിന്ധുവിനെ (34) കൊലപ്പെടുത്തിയ ഭർത്താവ് ടി.ആർ.രാജീവിനെയാണ് (49) തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് ഇന്നലെ പൊലീസ് പിടികൂടിയത്.
Results 1-10 of 9216