Activate your premium subscription today
തിരുവനന്തപുരം∙ പൊലീസിലെ നർകോട്ടിക് വിഭാഗത്തിന് കൂടുതൽ അധികാരം നൽകി ഉത്തരവിറങ്ങി. ലഹരിമരുന്നു വേട്ടയ്ക്ക് നിയോഗിക്കപ്പെട്ട ഈ വിഭാഗത്തിനു കേസെടുക്കുന്നതിന് അധികാരമുണ്ടായിരുന്നില്ല. ലഹരിസംഘത്തെ പിടികൂടിയാലും തൊട്ടടുത്ത സ്റ്റേഷനിൽ ഏൽപിക്കുക മാത്രമായിരുന്നു ചുമതല. എസ്പിക്കു കീഴിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സിലെ എസ്ഐ റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥർ, സിഐമാർ, ക്രൈംബ്രാഞ്ച്, നർകോട്ടിക് സെൽ ഡിവൈഎസ്പിമാർ എന്നിവർക്കു ലഹരി വസ്തുക്കൾ കണ്ടെത്താനുള്ള പരിശോധന നടത്താനും ചോദ്യം ചെയ്യാനും പ്രതികളെ അറസ്റ്റ് ചെയ്യാനുമുള്ള അധികാരം നൽകിയാണ് പുതിയ ഉത്തരവ്.
ഏറ്റുമാനൂർ ∙ ഭക്ഷണം വൈകിയതിനെച്ചൊല്ലി ഹോട്ടലിൽ സംഘർഷമുണ്ടാക്കിയെന്ന കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് സിഐക്കെതിരെ പൊലീസ് കേസെടുത്തു. 8നു രാത്രി ഏറ്റുമാനൂരിലെ ഹോട്ടലിലാണു സംഭവം. സിഐ ജി.ഗോപകുമാറിനെതിരെയാണു കേസ്. ഹോട്ടലിലെത്തി ഭക്ഷണം ഓർഡർ ചെയ്ത സിഐയോട് തിരക്കായതിനാൽ താമസമുണ്ടെന്നു ജീവനക്കാർ
കൊട്ടിയം∙ പരാതി അന്വേഷിക്കാനെത്തിയ സിഐയെയും എസ്ഐയെയും മർദിച്ച സൈനികനെയും പിതാവിനെയും റിമാൻഡ് ചെയ്തു. സൈനികൻ ചെന്താപ്പൂര് ഉഷസ്സിൽ കിരൺകുമാർ(32), പിതാവ് തുളസീധരൻ പിള്ള എന്നിവരെയാണ് റിമാൻഡ് ചെയ്തത്. തുളസീധരൻപിളളയെ മർദിച്ച കേസിൽ കരയോഗം ഭാരവാഹികൾക്ക് എതിരെയും കൊട്ടിയം പൊലീസ് കേസെടുത്തിട്ടുണ്ട്.
കണ്ണനല്ലൂർ (കൊല്ലം) ∙ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. നല്ലില പഴങ്ങാലം പാറമുകൾ വീട്ടിൽ വാസുദേവന്റെ മകൻ നന്ദകുമാറിനെ(37) ആണ് വീടിനു സമീപത്തെ റബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
തിരുവനന്തപുരം∙ പൊലീസിൽ എസ്ഐ മുതൽ എസ്പി വരെയുള്ളവരിൽ നടപടി നേരിടുന്നവർ 900 പേർ. വകുപ്പുതല നടപടി മുതൽ ക്രിമിനൽ നടപടി വരെ നേരിടുന്നവരുടെ എണ്ണമാണിത്. പൊലീസ് ആസ്ഥാനത്ത് തയാറാക്കിയ ഓരോ ദിവസവും അപ്ഡേറ്റ് ചെയ്യുന്ന പോർട്ടലിലാണ് എസ്ഐ ആയി നേരിട്ട് കയറുന്നവരുടെ മുതൽ എസ്പിമാരുടെ വരെ വിവരങ്ങൾ പട്ടിക തയാറായത്.
തിരുവനന്തപുരം ∙ ഗുണ്ടാ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ തുടരുന്നതിനിടെ സംസ്ഥാന പൊലീസില്‍ ആവശ്യത്തിന് സിഐമാരെ കിട്ടാനില്ല. ഇതോടെ 76 സ്റ്റേഷനുകളിൽ മേധാവിമാരാകേണ്ട
തിരുവനന്തപുരം ∙ നഗരത്തിലെ ഗുണ്ടകളുമായി അടുത്ത ബന്ധം പുലർത്തിയ 3 സിഐമാർക്കും ഒരു എസ്ഐയ്ക്കും സസ്പെൻഷൻ. പേട്ട എസ്എച്ച്ഒ ഇൻസ്പെക്ടർ റിയാസ് രാജ, മംഗലപുരം എസ്എച്ച്ഒ ഇൻസ്പെക്ടർ എസ്.എൽ.സജീഷ്, റെയിൽവേ ആസ്ഥാനത്തെ സിഐ അഭിലാഷ് ഡേവിഡ്, തിരുവല്ലം എസ്ഐ സതീഷ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം∙ മണ്ണ് മാഫിയയും ഭൂമി ഇടപാടുകാരുമായും അനധികൃത ബന്ധവും ഭൂമാഫിയ സംഘങ്ങൾക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്തെന്ന് പരാതി ഉയർന്ന റെയിൽവെ ആസ്ഥാനത്തെ സിഐ അഭിലാഷ് ഡേവിഡിനെ ഡിജിപി സസ്പെൻഡ്
തിരുവനന്തപുരം∙ ഭക്ഷ്യമന്ത്രി ജി.ആർ. അനിലും വട്ടപ്പാറ സിഐ ഡി.ഗിരിലാലും തമ്മിലുള്ള വാക്കേറ്റത്തിനു കാരണമായ കേസിൽ പ്രതിയായ രണ്ടാനച്ഛനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ആക്രമിച്ചെന്ന അമ്മയുടെ പരാതിയിലാണു നാലാഞ്ചിറ...
തുറവൂർ ∙ സർവീസിനിടെ നേരിട്ട് ഇടപെടേണ്ടി വന്ന കേസുകളുമായി ബന്ധപ്പെട്ട കഥകൾ കോർത്തിണക്കി സിനിമയാക്കാനൊരുങ്ങി പൊലീസ് ഉദ്യോഗസ്ഥൻ. അരൂർ സിഎ എസ്.സുബ്രഹ്മണ്യൻ കഥയെഴുതുന്ന കുറ്റാന്വേഷണ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. 4 വർഷത്തെ തയാറെടുപ്പിന് ഒടുവിലാണ് കഥ സിനിമയാകുന്നത്. പഠനകാലത്ത് കഥകളും മറ്റും
Results 1-10 of 13