Activate your premium subscription today
Saturday, Apr 12, 2025
പത്തനംതിട്ട ∙വ്യാജ രേഖകൾ ചമച്ച് ബന്ധുവിന്റെ സ്വത്ത് തട്ടിയെടുത്തയാളെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. കുമ്പഴ കളിയിക്കാപ്പടി മണിയംകുറിച്ചി പുരയിടത്തിൽ ഷംനാദാണ് (49) അറസ്റ്റിലായത്. ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ വിവാഹ സർട്ടിഫിക്കറ്റ്, വിൽപത്രം, മുൻസിഫ് കോടതി വിധി എന്നിവ തയാറാക്കി
കൽപറ്റ ∙ ആദിവാസി വിഭാഗത്തിൽപെട്ട പതിനേഴുകാരൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു.ഇന്നലെ കൽപറ്റ സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥർ സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയെടുത്തു. ഗോകുലിനെ മരിച്ചനിലയിൽ
കൽപറ്റ∙ യുവാവ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇന്നലെ സംഭവം ഉണ്ടായതു മുതൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് സിസിടിവി പരിശോധിക്കുകയും കൂടുതൽ പേരുടെ മൊഴി േരഖപ്പെടുത്തുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച
ബെംഗളൂരു∙ പ്രണയം നടിച്ച് വിദ്യാർഥിയുടെ രക്ഷിതാവിൽനിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ശ്രീദേവി രുദാഗിയെന്ന 25 വയസ്സുകാരിയെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തന്റെ സ്കൂളിൽ പഠിക്കുന്ന അഞ്ചുവയസ്സുകാരിയുടെ പിതാവുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് സ്വകാര്യ ഫോട്ടോയും വിഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയെന്നും 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് കേസ്.
കട്ടപ്പന ∙ പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. കട്ടപ്പന, തങ്കമണി എന്നീ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് അനന്തുവിനെ കട്ടപ്പന കോടതിയിൽ ഹാജരാക്കിയശേഷമാണു രണ്ടു ദിവസത്തേക്കു ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കട്ടപ്പനയിൽ 4 കേസുകളും തങ്കമണിയിൽ ഒരു കേസുമാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിൽ അഞ്ചുകോടിയോളം രൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണു വിവരം.
തിരുവനന്തപുരം ∙ നിലമ്പൂർ മുൻ എംഎൽഎ പി.വി.അന്‍വറുമായി ബന്ധപ്പെട്ട വിവാദത്തില്‍ സസ്പെന്‍ഷനിലായിരുന്ന പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനു വീണ്ടും നിയമനം നല്കി സര്‍ക്കാര്‍. ഈ മാസമാദ്യം സുജിത് ദാസിന്റെ സസ്പെന്ഷന് പിന്‍വലിച്ചിരുന്നു. ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി എസ്പി ആയാണ് സുജിത് ദാസ് വരുന്നത്. എസ്.ദേവമനോഹറിനു പകരമായാണു നിയമനം.
തിരുവനന്തപുരം ∙ നിലമ്പൂർ മുൻ എംഎൽഎ പി.വി.അന്‍വറിനു വിവരം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ഡിവൈഎസ്പി എം.ഐ.ഷാജിയെ സസ്പെന്‍ഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചോര്‍ത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
താമരശ്ശേരി∙ ചോദ്യക്കടലാസ് ചോർത്തിയ കേസിലെ മുഖ്യപ്രതി എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യപേക്ഷ തള്ളി. താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണു ജാമ്യപേക്ഷ തള്ളിയത്. ഇന്നലെ പരിഗണിച്ച കേസ് വിധി പറയാനായി ഇന്നത്തേക്കു മാറ്റുകയായിരുന്നു.
തിരുവനന്തപുരം ∙ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മാര്‍ച്ച് 12 വരെ റജിസ്റ്റര്‍ ചെയ്തത് 1343 കേസുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇതില്‍ 665 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
തിരുവനന്തപുരം∙ പാതിവില തട്ടിപ്പു കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ കഴിയുന്ന സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്മാന് കെ.എന്‍.ആനന്ദകുമാറിന് അടിയന്തര ഹൃദയശസ്ത്രക്രിയ നടത്തി. ഹൃദയധമനിയില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദകുമാറിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Results 1-10 of 693
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.