Activate your premium subscription today
Sunday, Apr 20, 2025
ചടയമംഗലം∙വധശ്രമ സംഭവം ഉൾപ്പെടെ 10 ക്രിമിനൽ കേസിൽ പ്രതിയായ ഇളമാട് അമ്പലംമുക്ക് പുറത്തൂട്ട് റോയി ഭവനിൽ റോയി ഫിലിപ്പിനെ (27) കലക്ടറുടെ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിലേക്ക് മാറ്റി. രണ്ടാം തവണയാണ് ഗുണ്ടാ ലിസ്റ്റ് പ്രകാരം ഇയാൾ അറസ്റ്റിലാകുന്നത്.ഇളമാട്, അമ്പലംമുക്ക്, തേവന്നൂർ, തോട്ടത്തറ
കൊച്ചി ∙ കൊല്ലപ്പെട്ട തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ കൊലയാളികളിലേക്ക് എത്താൻ പൊലീസിന് നിർണായകമായത് എറണാകുളം പറവൂർ സ്വദേശിക്കുമേൽ ചുമത്തിയ കാപ്പ കുറ്റം. പറവൂർ വടക്കേക്കര കുഞ്ഞിത്തൈ സ്വദേശി ആഷിക്കി (27)നെതിരെ കാപ്പാ കേസ് ചുമത്തി അറസ്റ്റ് ചെയ്യാനുള്ള തീരുമാനമാണ് ബിജുവിന്റെ കൊലയാളികളിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിച്ചത്.
കൊച്ചി ∙ പെൺസുഹൃത്തിനോട് സംസാരിച്ചതിന് യുവാവിനെ ക്രൂരമായി മർദിച്ച് കാപ്പ കേസ് പ്രതി. പത്തിലേറെ കേസുകളിൽ പ്രതിയായിട്ടുള്ള ശ്രീരാജാണ് തന്റെ പെൺസുഹൃത്തിനോട് സംസാരിച്ചു എന്ന പേരിൽ യുവാവിനെ അതിക്രൂരമായി തല്ലിച്ചതച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ശ്രീരാജ് തന്നെ മർദനമേറ്റ യുവാവിന്റെ ഫോണിൽ സ്റ്റേറ്റസ് ആയി ഇടുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു മർദന വിവരം പുറത്തുവന്നത്. മർദനമേറ്റ യുവാവിന്റെ ഫോണിൽ തന്നെ വിഡിയോ സ്റ്റേറ്റസ് ആക്കിയത് തന്റെ പെൺസുഹൃത്തിനുള്ള മുന്നറിയിപ്പിന്റെ ഭാഗമാണെന്നാണ് ശ്രീരാജ് പറയുന്നത്.
തുറവൂർ ∙ കാപ്പാ കേസിൽ എറണാകുളം ജില്ലയിൽനിന്നും നാടുകടത്തിയ പ്രതികളെ കഞ്ചാവുമായി പോകുന്നതിനിടെ കുത്തിയതോട് എക്സൈസ് സംഘം പിടികൂടി. എറണാകുളം സ്വദേശിയായ മഹേഷ്, അഫ്സൽ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽനിന്നും 1.250 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കുത്തിയതോടുള്ള കഞ്ചാവ് വിൽപനക്കാരിൽ നിന്നും കഞ്ചാവ് വാങ്ങി ആലപ്പുഴ ഭാഗത്തേക്ക് പോകുന്നതിനിടെ കുത്തിയതോട് ബസ് സ്റ്റോപ്പിനു സമീപത്തുനിന്നാണ് പ്രതികൾ പിടിയിലായത്.
ഏറ്റുമാനൂർ ∙ മോഷണക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനു കുത്തേറ്റു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുനു ഗോപിക്കാണ് കുത്തേറ്റത്. കടന്നുകളയാൻ ശ്രമിച്ച മള്ളൂശേരി പുല്ലരിക്കുന്ന് പാലക്കുഴി അരുൺ ബാബുവിനെ (34) പൊലീസ് സാഹസികമായി പിടികൂടി.ചെവിക്കു
കണ്ണൂർ ∙ ലഹരിക്കടത്ത് കേസുകളിൽ പ്രതിയായ യുവതിക്കെതിരെ കാപ്പ ചുമത്തി നാടുകടത്തി പൊലീസ്. തലശ്ശേരി തിരുവങ്ങാട് സ്വദേശിയും മൂരിയാട്ടെ താമസക്കാരിയുമായ കമ്പളപ്പുറത്ത് ഫാത്തിമ ഹബീബയ്ക്ക് (27) എതിരെയാണു നടപടി. ഒരു വർഷത്തേക്കു ജില്ലയിൽ പ്രവേശിക്കുന്നതു വിലക്കിയാണു കണ്ണൂർ ഡിഐജി ജി.എച്ച്.യതീഷ്ചന്ദ്ര ഉത്തരവിറക്കിയത്. കണ്ണൂർ വനിതാ പൊലീസ്
പത്തനംതിട്ട ∙ ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡന്റ് മലയാലപ്പുഴ നല്ലൂർ വാഴവിളയിൽ വീട്ടിൽ ഇഡ്ഡലി എന്നറിയപ്പെടുന്ന ശരൺ ചന്ദ്രനെ (25) കാപ്പാ കേസ് ചുമത്തി ജില്ലയിൽ നിന്ന് ഒരു വർഷത്തേക്കു നാടുകടത്തി. പിന്നാലെ കേസുകളിൽ ഉൾപ്പെടുന്നത് പാർട്ടിയിൽ വരാൻ തടസ്സമല്ലെന്നും കാപ്പാ കേസിൽ പെട്ട പലരും
പത്തനംതിട്ട ∙ ജില്ലാ സെക്രട്ടറിയും മന്ത്രിയും കവചമൊരുക്കിയിട്ടും ഡിവൈഎഫ്ഐ ഭാരവാഹി ശരൺ ചന്ദ്രനെ കാപ്പ ചുമത്തി നാടുകടത്തിയതോടെ സിപിഎം പ്രതിരോധത്തിൽ. മറ്റു പാർട്ടിക്കാരെ സിപിഎമ്മിലെത്തിച്ച് സംസ്കരിച്ചെടുക്കുമെന്നായിരുന്നു ക്രിമിനൽ പശ്ചാത്തലമുള്ള ശരണിനെ പാർട്ടിയിലെടുത്തതിനു പിന്നാലെ സംസ്ഥാന സെക്രട്ടറി
പാലക്കാട് ∙ സംസ്ഥാനത്തു കാപ്പ (കേരള ആന്റിസോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) കേസുകളിൽ പൊലീസ് നടപടി കടുപ്പിക്കുന്നു. കാപ്പ ചുമത്തി നാടുകടത്തിയവർ വ്യവസ്ഥ ലംഘിച്ചു തിരിച്ചെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യും. ജയിലിൽനിന്ന് ഇറങ്ങുന്നവരുടെ വിവരശേഖരണം ഊർജിതമാക്കിയതിനു പിന്നാലെയാണു കാപ്പയിലും പിടിമുറുക്കുന്നത്. നെന്മാറ ഇരട്ടക്കൊലപാതകത്തെത്തുടർന്നാണിത്. നെന്മാറയിൽ അയൽക്കാരിയെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി അതേ കുടുംബത്തിലെ രണ്ടുപേരെക്കൂടി കൊലപ്പെടുത്തിയതു പൊലീസിനെതിരെ വലിയ വിമർശനത്തിനു കാരണമായിരുന്നു. ഇരട്ടക്കൊലപാതകത്തിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനും നടപടി തുടങ്ങി.
സ്ഥിരം കുറ്റവാളികൾക്കു കൂച്ചുവിലങ്ങിടാൻ നടപ്പാക്കിയ കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) നിയമത്തിന്റെ മൂർച്ച പോയി. നാടുകടത്തപ്പെട്ടവർ ‘പഴയപണി’ തുടരുകയും ചെയ്യുന്നു. കാപ്പ ചുമത്തി നാടുകടത്തപ്പെടുന്നവർ പുതിയ സ്ഥലത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. കാപ്പ ശിക്ഷയുടെ കാലാവധി കഴിഞ്ഞശേഷം ‘പണി’ക്കിറങ്ങിയാലും നടപടി കടുത്തതാകും.
Results 1-10 of 115
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.