കടുംപച്ച ഇലകൾക്കിടയിൽ ചുവന്ന കുട ചൂടിയതുപോലെ നിൽക്കുന്ന അശോകപുഷ്പം ആരേയും മോഹിപ്പിക്കും. ഭാരതീയ സംസ്കാരപ്രകാരം ദൈവീകമായ സ്ഥാനമാണ് അശോകവൃക്ഷത്തിനുളളത്. അശോകത്തിന്റെ പൂവും ഇലയും ആയുർവേദ ഔഷധനിർമാണത്തിനുപയോഗിക്കുന്നു. പണ്ടു കാലം മുതൽ തന്നെ കേരളത്തിലെ വീട്ടുമുറ്റങ്ങളിൽ ഇടം നേടിയ വൃക്ഷമാണ് അശോകം.