Activate your premium subscription today
ശാസ്ത്രീയ നാമം: ബൗഹിനിയ അകുമിനേറ്റ
എല്ലാ കാലാവസ്ഥയിലും പൂക്കുന്ന മന്ദാരത്തെ കൂടുതൽ സുന്ദരിയാക്കുന്നത് വിരിഞ്ഞു നിൽക്കുന്ന വെളുത്ത പുഷ്പമാണ്. രണ്ടു മീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടി. പൂവിന്റെ സുഗന്ധം എടുത്തു പറയേണ്ട പ്രത്യേകതയാണ്.
ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതു ചരിത്രം കുറിക്കാനൊരുങ്ങുന്നസ്പെയ്ഡെക്സ് ദൗത്യത്തിന്റെ ഡോക്കിങിന്റെ തീയതി മാറ്റി ഐഎസ്ആർഒ. പരാജയപ്പെടാൻ സാധ്യതയുള്ള (അബോർട്ട്) ഒരു സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനാല്‍ കൂടുതൽ ഗ്രൗണ്ട് സിമുലേഷനുകൾ ആവശ്യമായി വന്നതിനാലാണ് മാറ്റിവച്ചതെന്ന് ഇസ്രോ എക്സിൽ പോസ്റ്റ് ചെയ്തു.
കൊച്ചി ∙ സിപിഎം നേതാവ് ഇ.പി.ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട കേസിൽ ഡിസി ബുക്സ് പബ്ലിക്കേഷൻ മുൻ മേധാവി എ.വി.ശ്രീകുമാറിന് മുൻകൂർ ജാമ്യം. അതേസമയം, ശ്രീകുമാർ രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ നിർദേശിച്ചു.
ദിസ്പുർ∙ അസമിലെ എലിമാള ഖനിയിൽ (റാറ്റ്ഹോൾ മൈൻ) വെള്ളം നിറഞ്ഞതിനെ തുടർന്ന് 18 തൊഴിലാളികൾ കുടുങ്ങിയെന്ന് റിപ്പോർട്ട്. ദിമ ഹസാവോ ജില്ലയിലെ വിദൂരപ്രദേശമായ ഉമ്രാങ്സോയിൽ 300 അടി താഴ്ചയുള്ള ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയിൽ 100 അടിയോളം വെള്ളം നിറഞ്ഞുവെന്ന് പ്രാദേശികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
കോട്ടയം∙ ഏറ്റുമാനൂർ വിമല ഹെൽത്ത് കെയറിന്റെ എൻഎബിഎച്ച് അക്രെഡിറ്റേഷൻ മന്ത്രി വി.എൻ.വാസവൻ ഡയറക്ടർമാരായ ഡോ. ജീവൻ ജോസഫിനും ഡോ. പ്രീതി കോരയ്ക്കും നൽകി അനാച്ഛാദനം ചെയ്തു. എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, സ്ഥാപക ഡോക്ടർ ഏലിയാമ്മ കോര, നിഷാ ജോസ്, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപഴ്സൻ ലൗലി ജോർജ്,
കൽപറ്റ∙ വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചു. കെപിസിസി അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് സമിതിയിൽ ഉള്ളത്.
ഹൂസ്റ്റണ്‍∙ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഡംബര ക്ലബായ മാര്‍-എ- ലാഗോ യുഎസ് നയതന്ത്രത്തിന്റെ കേന്ദ്രമായി മാറുന്നു. സ്ഥാനമൊഴിഞ്ഞ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള ലോക നേതാക്കൾ മാര്‍ എ ലാഗോയില്‍ വിരുന്നുകാരായി എത്തിയിട്ടുണ്ട്. ഇപ്പോൾ ഇതാ ഇറ്റാലിയന്‍ പ്രധാനമന്ത്രി
ഒട്ടാവ∙ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. ലിബറൽ പാർട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു. ലിബറൽ പാർട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് രാജി. ഒൻപത് വർഷമായി കാനഡയുടെ പ്രധാനമന്ത്രിയാണ് ട്രൂഡോ.
കൊച്ചി∙ എംജി റോഡിലെ സബ് റജിസ്ട്രാർ ഓഫിസിൽ തിങ്കളാഴ്ച രാവിലെ ആകെ ‘പഞ്ചാബി ഹൗസ്’ മയം. ജനാർദനൻ അവതരിപ്പിച്ച സിഖ് വേഷധാരിയെപ്പോലെ തലങ്ങും വിലങ്ങും നടക്കുന്ന സർദാർജിമാർ. കേരളത്തിൽ ആദ്യമായി ഒരു സിഖ് വിവാഹം റജിസ്റ്റർ ചെയ്യുന്നതിന്റെ മേളമാണ്. ഓട്ടമൊബീൽ ബിസിനസ് രംഗത്തെ പ്രമുഖരായ സേത്തി കുടുംബത്തിലെ ഇളമുറക്കാരിയുടെ വിവാഹമാണ്.
മുംബൈ∙ ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യ കഠിനാധ്വാനം ചെയ്ത് നല്ലൊരു ടീമിനെ രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചുവെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സംഭവിച്ച തോൽവി ഒരു മുന്നറിയിപ്പായി കണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത് പ്രധാനമാണെന്ന് കൈഫ് അഭിപ്രായപ്പെട്ടു.
നാലു വർഷം മുൻപ് പാർലമെന്റ് മന്ദിരം കയ്യേറിയതിന്റെ പഴി കേട്ട് തല താഴ്ത്തി നിന്ന അതേ ഡോണൾഡ് ട്രംപ് ഇന്ന് അതേ മന്ദിരത്തിൽ തല ഉയർത്തി നിൽക്കും. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ എതിരാളിയായിരുന്ന കമല ഹാരിസ് തന്നെ തന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന്റെ ‘തലപ്പൊക്കവും’ ട്രംപിനുണ്ടാകും. തന്റെ എതിരാളിയായി മത്സരിച്ച് യുഎസ് പ്രസിഡന്റ് പദവിയിൽ എത്തുന്ന ആളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട ‘ദുര്യോഗം’ ലഭിക്കുന്ന നാലാമത്തെ യുഎസ് വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. യുഎസ് വൈസ് പ്രസിഡന്റ് തന്നെയാണ് സെനറ്റ് അധ്യക്ഷൻ എന്നതിനാലാണ് ഈ നിയോഗം കമലയെ തേടിയെത്തുന്നത്. ജനപ്രതിനിധി സഭ, സെനറ്റ് എന്നിവ ചേർന്നുള്ള യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിന് അധ്യക്ഷം വഹിക്കുന്ന വൈസ് പ്രസിഡന്റ് തന്നെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയെ ഔദ്യോഗിക വിജയ പ്രഖ്യാപനം നടത്തുന്നത്. കമലയ്ക്കു മുൻപ്
Results 1-10 of 10000