പെരിയാറിന്‍റെ തീരപ്രദേശങ്ങളായ കോടനാട്, പാണംകുഴി, പാണിയേലി, മലയാറ്റൂര്‍, വടാട്ടുപാറ, കാലടി പ്ലാന്‍റേഷന്‍, ഭൂതത്താന്‍കെട്ട് ഡാമിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് പെരിയാര്‍ പശുക്കൾ ഇന്നു കാണുന്നത്. ഹൈറേഞ്ച് ഡ്വാര്‍ഫ്, കുട്ടമ്പുഴ കുള്ളന്‍, പാണിയേലി കുള്ളന്‍, അയ്യന്‍പുഴ കുള്ളന്‍, എന്നിങ്ങനെ പെരിയാർ ഒഴുകുന്ന നാടുകളിൽ പെരിയാര്‍ പശുക്കള്‍ക്കും വിളിപ്പേരുകള്‍ പലതാണ്. പരമാവധി മൂന്ന് ലീറ്റര്‍ മാത്രമാണ് പ്രതിദിന ഉൽപാദനമെങ്കിലും പാലിന്‍റെ സ്വാദും മണവും ഗുണവുമെല്ലാം പകരംവയ്ക്കാനില്ലാത്തതാണ്. മുപ്പതു വര്‍ഷത്തിലേറെ ആയുസുള്ള ഈ പശുക്കള്‍ വര്‍ഷാവര്‍ഷം പ്രസവിക്കുന്നതിനാല്‍ ആണ്ടുകണ്ണിയെന്ന് വിശേഷണവുമുണ്ട്.