Activate your premium subscription today
Chittarikkal village is located in Hosdurg taluk of Kasaragod district in Kerala, India.
കാസർകോട് ജില്ലയിലെ ഒരു മലയോര പട്ടണമാണ് ചിറ്റാരിക്കൽ.
കാഞ്ഞങ്ങാട് ∙കാലാവധി കഴിഞ്ഞിട്ടും പണി തീരാതെ കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവൻ. നിർമാണ കരാർ ഏറ്റെടുത്ത കരാറുകാരൻ അസുഖം ബാധിച്ച് ചികിത്സയിലായതിനെത്തുടർന്നാണ് പണി നിർത്തിവച്ചത്.അദ്ദേഹം രോഗം ഭേദമായി തിരിച്ചെത്തിയപ്പോഴേക്കും കെട്ടിടം നിർമാണം പൂർത്തിയാക്കേണ്ട കാലാവധി കഴിഞ്ഞിരുന്നു. കാലാവധി കഴിഞ്ഞതിനാൽ
കുമ്പള ∙പെർല ഷേണിയിൽ കുമ്പള ഉപജില്ലാ സ്കൂൾ കലോത്സവം കണ്ടു മടങ്ങുകയായിരുന്ന വിദ്യാർഥിസംഘം സഞ്ചരിച്ച ജീപ്പ് ഡിവൈഡറിലിടിച്ചു മറിഞ്ഞ് 4 പേർക്കു പരുക്കേറ്റു.ഇന്നലെ രാത്രി ഏഴോടെ കുമ്പള നായ്ക്കാപ്പിനും നാരായണമംഗലത്തിനും ഇടയിലാണ് അപകടം.കുമ്പള ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ഉപ്പള പത്വാടിയിലെ അൻസാദ്,
മധൂർ ∙പഞ്ചായത്തിലെ വാർഡ് പുനർവിഭജനത്തിൽ പുതുതായി 4 വാർഡുകൾ കൂട്ടാനുള്ള കരട് നിർദേശത്തിൽ മാനദണ്ഡങ്ങൾ പരക്കെ ലംഘിച്ചതായി യുഡിഎഫ് ആരോപണം. മധൂർ പഞ്ചായത്ത് ബിജെപിയുടെ കോട്ടയായി നിലനിർത്താനുള്ള ശ്രമമാണിതെന്നാണ് ആരോപണം. ബിജെപി വാർഡുകൾ ജനറൽ ആയും യുഡിഎഫ് സ്വാധീന വാർഡുകൾ ഏറെയും വനിത സംവരണം ആകുന്ന നിലയിലാണ്
ചെറുവത്തൂർ ∙ പുലിപ്പേടി ഒഴിയാതെ പിലിക്കോട് പഞ്ചായത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലെ ജനങ്ങൾ. രാത്രിയാകുന്നതിനു മുൻപ് തന്നെ എല്ലാവരും വീട്ടിലെത്തുന്നു.രാത്രിയിൽ വീടിനു പുറത്തിറങ്ങാനും ഇവർ ഭയക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ പുലിയെ കണ്ടുവെന്ന് പറഞ്ഞ മാങ്കടവത്ത്
നീലേശ്വരം ∙കോൺഗ്രസിന്റെ ബലമായിരുന്ന പി. കുഞ്ഞിക്കണ്ണൻ ഇനി ഓർമ. കോൺഗ്രസിനെ ഹൃദയത്തിൽ കൊണ്ട് നടന്ന ഈ നേതാവിനെ ജനങ്ങൾക്ക് ഏറെ ഇഷ്ടമായിരുന്നു. എഐസിസിയിലേക്ക് മത്സരിച്ചു വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും കുഞ്ഞിക്കണ്ണൻ അറിയപ്പെട്ടത് എഐസിസി കുഞ്ഞിക്കണ്ണൻ എന്ന പേരിലായിരുന്നു. കരുവാച്ചേരിയിലെ കോൺഗ്രസ് നേതാവ്
അധ്യാപക ഒഴിവ് കുഞ്ചത്തൂർ ∙ ജിവിഎച്ച്എസ്എസ് ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (കന്നഡ മീഡിയം) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10.30നു സ്കൂൾ ഓഫിസിൽ. 04998–278985. തളങ്കര ∙ ജിഎംവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ (ബയോളജി ജൂനിയർ) ഒഴിവ്. അഭിമുഖം ഇന്ന് സ്കൂൾ ഓഫിസിൽ. അറിയിപ്പ് കാസർകോട് ∙
കാസർകോട്∙ ജോലി വാഗ്ദാനം നൽകി ഉദ്യോഗാർഥികളിൽ നിന്നായി പെർല ഷേണി ബൽത്തക്കല്ലിലെ ബി.സച്ചിതറൈ കൈപ്പറ്റിയ ഒരു കോടിയിലേറെ രൂപ അൻപതോളം ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റിയതായി അന്വേഷണം സംഘം കണ്ടെത്തി. കർണാടക ഉഡുപ്പിയിൽ ഒരു സ്വകാര്യ പ്ലെയ്സ്മെന്റ് സ്ഥാപനം നടത്തുന്നയാളുടെ നിർദേശത്തെ തുടർന്നാണു വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചതെന്നു ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മുൻ അംഗവും ബാഡൂർ സ്കൂളിലെ അധ്യാപികയുമായ സച്ചിതറൈ അന്വേഷണ സംഘത്തിനു മൊഴി നൽകി.
തൃക്കരിപ്പൂർ∙ പടന്നയിലെ റഹ്മാനിയ മദ്രസയ്ക്ക് സമീപത്തും പിലിക്കോട്ടെ മാങ്കടവത്ത് കൊവ്വലിലും പുലിയുടെ സാന്നിധ്യമെന്നു സൂചന. എന്നാൽ വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ‘പുലി’ നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഡിഎഫ്ഒ കെ.അഷ്റഫിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത്
കാഞ്ഞങ്ങാട് ∙ 15 വർഷമായി പൂട്ടിയിട്ട തറവാട്ടുവീട്ടിലെ ഷെഡിൽ സൂക്ഷിച്ച ബൈക്ക് നിയമലംഘനം നടത്തുന്നതായി മോട്ടർ വാഹന വകുപ്പിൽനിന്ന് നിരന്തരം നോട്ടിസ് ലഭിച്ചപ്പോഴാണ് ബൈക്ക് മോഷണംപോയ വിവരം വീട്ടുകാരും അറിയുന്നത്. നോട്ടിസുകളിലെ സൂചന പിൻതുടർന്ന് മോഷ്ടാവിനെ കണ്ടെത്തിയെങ്കിലും കൗമാരക്കാരന്റെ വീട്ടിലെ ദയനീയാവസ്ഥ കണ്ട് കേസിൽനിന്ന് ഒഴിവാക്കി. 1,20,000 രൂപയിലധികംവരുന്ന പിഴത്തുകയ്ക്ക് അദാലത്തിലോമറ്റോ ഇളവുകിട്ടുമോ എന്നു നോക്കാനുള്ള തീരുമാനത്തിലാണ് വീട്ടുകാർ. പഴയങ്ങാടി മാട്ടൂൽ സ്വദേശി സഖറിയയ്ക്കാണ് വെള്ളിക്കോത്ത് സ്വദേശി മുട്ടൻ പണികൊടുത്തത്. മൂന്നുമാസം മുൻപാണ് സഖറിയയ്ക്ക് നോട്ടിസുകൾ വന്നുതുടങ്ങിയത്. പൊലീസിനെ അറിയിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല.
കാസർകോട്∙ റെയിൽപാളത്തിൽ കല്ലുവച്ച യുവാവിനെയും വന്ദേഭാരതിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ പതിനേഴുകാരനെയും ആർപിഎഫിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ കളനാട് റെയിൽവേ സ്റ്റേഷനടുത്തു പാളത്തിൽ ചെറിയ കരിങ്കല്ലുകൾ വച്ചതിനു പത്തനംതിട്ട പറക്കാട് സ്വദേശി അഖിൽ ജോൺ മാത്യു (22) ആണ്
Results 1-10 of 10000