ADVERTISEMENT

Activate your premium subscription today

മീനച്ചിലാറിന്റെ ഉദ്ഭവം തേടിപ്പോകുമ്പോൾ മാർമല എന്ന ഈ ചെറുവെള്ളച്ചാട്ടത്തിലൊന്നു നനയാതെ പോകാനാകില്ല. ചെറുതാണ്, മനോഹരമാണ്, അതിലേറെ അപകടകാരിയുമാണ് മാർമല. വാഗമണ്ണിലേക്കുള്ള സ്ഥിരം വഴിയിൽനിന്നു മാറിയൊരു യാത്രയിലാണു മാർമല മുന്നിലെത്തുന്നത്. വാഗമണിലേക്ക് വെള്ളിക്കുളം വഴിയുള്ള റൂട്ടിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഇരുവശത്തും റബർ എസ്റ്റേറ്റുകളുള്ള സുന്ദരൻ വഴി. ഏകാന്ത യാത്രകൾക്ക് ഈ റൂട്ട് ഏറെ യോജിക്കും. ഇതിനിടയിൽ ഒന്നിലധികം വെളളച്ചാട്ടങ്ങളുണ്ട്. അധികം സാഹസികത കാണിക്കാതെ പുഴയിൽ ഇറങ്ങിക്കുളിക്കാം.

ദൂരം: കോട്ടയത്തുനിന്ന് 51.5 കിലോമീറ്റർ.

Results 1-10 of 10000

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×