Activate your premium subscription today
കോട്ടയം ∙ എംഎൽ റോഡിനെ ടിബി റോഡുമായി ബന്ധിപ്പിക്കുന്ന കോഴിച്ചന്ത ലിങ്ക് റോഡ് തകർന്നിട്ട് 16 വർഷം. തിരക്കേറിയ ചന്തയ്ക്കുള്ളിലൂടെയുള്ള റോഡ് നന്നാക്കണമെന്ന ആവശ്യത്തോടു മുഖം തിരിക്കുകയാണ് അധികൃതർ.ചെറുതും വലുതുമായ കുഴികളിൽ ചാടിയാണ് വാഹനയാത്ര. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതു പതിവുകാഴ്ചയാണ്. റോഡ്
കല്ലറ∙ വർഷങ്ങളായി തരിശു കിടന്നിരുന്ന കാഞ്ഞിരപ്പള്ളി - പോട്ടക്കരി പാടശേഖരം കൃഷിയോഗ്യമാക്കി വിത്തിറക്കി. വിത്ത് വിതയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ ഉദ്ഘാടനം ചെയ്തു.കല്ലറ പഞ്ചായത്തിൽ മൂന്നാം വാർഡിൽ 12 വർഷങ്ങളായി തരിശ് കിടന്നിരുന്ന പാടം മൂന്ന് കർഷകർ ചേർന്നാണ് തരിശുരഹിതം ആക്കിയത്. പി.പി.
കോട്ടയം ∙ ഫാഷനും ജീവകാരുണ്യപ്രവർത്തനങ്ങളും ഒരുമിക്കുന്ന ‘ഉത്സവ് 2024’ പ്രദർശന–വിപണന മേള ഇന്നുകൂടി മാത്രം. റൗണ്ട് ടേബിൾ 79ന്റെ വനിതാവിഭാഗമായ ലേഡീസ് സർക്കിൾ 48ന്റെ നേതൃത്വത്തിൽ ആരംഭിച്ച വിപണനമേള ചൂട്ടുവേലി എയ്തോസ കൺവൻഷൻ സെന്ററിലാണ്. പ്രദർശനം രാവിലെ 9.30 മുതൽ മുതൽ രാത്രി 7.30 വരെ. പ്രവേശനം സൗജന്യം.
വൈക്കം ∙ പെരുവനം താളത്തിൽ മഴയായി പെയ്തപ്പോൾ അത് ആസ്വദിക്കാൻ എത്തിയത് ആയിരങ്ങൾ. പതി കാലത്തിൽ വൈക്കത്തപ്പന്റെ തിരുനടയിൽ തുടങ്ങിയ പഞ്ചാരി മേളം വടക്കേനടയിൽ അഞ്ചാം കാലത്തിലെത്തി ചെമ്പടയിൽ സമാപിച്ചു. വൈക്കത്തഷ്ടമിയുടെ 9–ാം ഉത്സവ നാളിൽ വൈകിട്ട് നടന്ന കാഴ്ചശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരുടെ
വൈക്കം ∙ വൈക്കത്തഷ്ടമിയുടെ വലിയ ശ്രീബലിയും വലിയ വിളക്കും 10–ാം ഉത്സവദിനമായ ഇന്നു നടക്കും. വലിയ ശ്രീബലി രാവിലെ 10നും വലിയ വിളക്ക് രാത്രി 11നുമാണ്. തലപ്പൊക്കത്തിൽ മുൻനിരക്കാരായ 13 ഗജ രാജാക്കൻമാർ എഴുന്നള്ളിപ്പിന് അണിനിരക്കും.ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ വൈക്കത്തപ്പന്റെ തിടമ്പേറ്റും. തിടമ്പേറ്റുന്ന
ചങ്ങനാശേരി ∙ ജനറൽ ആശുപത്രിയിലെ മോർച്ചറി വീണ്ടും പ്രവർത്തനരഹിതം. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കാൻ കഴിയാത്തതു കാരണം ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധം ശക്തമായി. പലപ്പോഴും ഇതു വാക്കേറ്റത്തിലും കയ്യാങ്കളിയിലും എത്തുന്നു.കംപ്രസറുകൾ കേടായതാണ് ഇപ്പോഴുള്ള തകരാറിനു കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
കുമരകം ∙ കൊയ്ത്തുയന്ത്രക്ഷാമം മൂലം ജില്ലയിൽ 750 ഹെക്ടറിലെ വിരിപ്പുകൃഷിയുടെ നെല്ല് കൊയ്തെടുക്കാൻ കഴിയാതായി. മഴ പെയ്യുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ വിരിപ്പുകൃഷി പടിഞ്ഞാറൻ മേഖലയിലാണ്. 175 കൊയ്ത്ത് യന്ത്രം വേണ്ടിടത്ത് 70 എണ്ണം മാത്രമാണ് ജില്ലയിലുള്ളത്. ഇതിൽ കൂടുതലും സ്വകാര്യ
നെടുംകുന്നം ∙ പൊടിശല്യം മൂലം പൊറുതിമുട്ടി; ഒപ്പം വാഹനങ്ങൾ പോകുന്ന കുഴിയിൽ നിരത്തിയ മെറ്റൽ തെറിച്ചു കടകളിലേക്കു വീഴുന്നു. പരാതിയുമായി വ്യാപാരികൾ.മെറ്റൽ റോഡിൽ നിരന്ന് ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതമാകുന്നതായി ഓട്ടോ തൊഴിലാളികൾ.കറുകച്ചാൽ – മണിമല റോഡിൽ നെടുംകുന്നം പഞ്ചായത്ത് പടിയിലെ
മാടപ്പള്ളി ∙ പഞ്ചായത്തിൽ പദ്ധതി ആസൂത്രണവും സമഗ്രവികസനവും ഇനി വിരൽത്തുമ്പിൽ. സമഗ്ര ജിഐഎസ് മാപ്പിങ് പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവേ മാടപ്പള്ളി പഞ്ചായത്തിൽ ആരംഭിച്ചു.ഡ്രോൺ, ഡിജിപിഎസ്, ജിപിഎസ്, സാങ്കേതിക വിദ്യകളിലൂടെ പ്രത്യേകം രൂപപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ പഞ്ചായത്ത് പരിധിയിലെ മുഴുവൻ
കോട്ടയം ∙ സുഹൃത്തിന്റെ അമ്മയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ പോകുന്നതിനിടെ കാറിടിച്ച് കോൺഗ്രസ് വാർഡ് പ്രസിഡന്റ് മരിച്ചു. പനച്ചിക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ചാന്നാനിക്കാട് പുളിവേലിൽ പി.പി.മധുസൂദനൻ (67) ആണു മരിച്ചത്. കൊല്ലാട് പാറയ്ക്കൽകടവ് കല്ലുങ്കൽ കടവിൽ ഇന്നലെ
Results 1-10 of 10000