Activate your premium subscription today
ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും (പാലക്കാട്) യു.ആര്.പ്രദീപും (ചേലക്കര) നിയമസഭാ സാമാജികരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആര്.ശങ്കരനാരായണന് തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മന്ത്രിമാരും സന്നിഹിതരായിരുന്നു. ദൈവനാമത്തിലാണ് രാഹുല്‍ സത്യപ്രതിജ്ഞ ചെയ്തത്.
തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയിൽനിന്നു വിജയിച്ച യു.ആര്.പ്രദീപ്, പാലക്കാട്ടുനിന്നു വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 4ന് നടക്കും. ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആര്. ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വച്ചാകും സത്യപ്രതിജ്ഞ.
തിരുവനന്തപുരം ∙ പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്ന നിലപാടാണു സർക്കാർ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും ഇതു വ്യക്തമാക്കിയതാണെന്നുമുള്ള മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാർത്തക്കുറിപ്പിലെ അവകാശവാദം തെറ്റ്.
തിരുവനന്തപുരം ∙ നിയമസഭാ സമ്മേളനം ചേരുന്നതു സംബന്ധിച്ച് എംഎൽഎമാർക്ക് അറിയിപ്പ് ലഭിച്ച ശേഷം ഓർഡിനൻസ് പുറപ്പെടുവിച്ച സർക്കാർ നടപടി ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭ വിളിച്ച ശേഷം നികുതി നിയമവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 27നു സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത് സഭയോടുള്ള അവഹേളനമാണെന്ന് ക്രമപ്രശ്നമുന്നയിച്ച് അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം∙ കത്തിനിൽക്കുന്ന സമകാലിക വിവാദ വിഷയങ്ങളെല്ലാം വെറും 8 ദിവസം കൊണ്ടു സഭയിലെത്തിച്ച അപൂർവ നിയമസഭാ സമ്മേളനത്തിന് ഇന്നു സമാപനം. പ്രതിപക്ഷം കൊണ്ടുവന്ന 6 അടിയന്തര പ്രമേയങ്ങളിൽ നാലെണ്ണം ചർച്ച ചെയ്യാമെന്നു സർക്കാർ സമ്മതിക്കുകയും മൂന്നെണ്ണത്തിൽ ചർച്ച നടത്തുകയും ചെയ്തതു സർക്കാരിന്റെ തന്ത്രപരമായ സമീപനമായി.
തിരുവനന്തപുരം∙ വഖഫ് ഭേദഗതി ബിൽ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. വഖഫുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ കവർന്നെടുക്കാനുള്ള വ്യവസ്ഥകൾ ബില്ലിലുണ്ടെന്ന് പ്രമേയം അവതരിപ്പിച്ച മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
തിരുവനന്തപുരം ∙ ദേശീയ ദിനപത്രത്തിന് അഭിമുഖം നൽകുന്ന സമയത്തു പിആർ ഏജൻസി പ്രതിനിധിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നു നേരത്തേ വാർത്താ സമ്മേളനത്തിൽ സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയാതെ ഒഴിഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റേതായിരുന്നു ചോദ്യം.
തിരുവനന്തപുരം ∙ നിയമസഭയിൽ ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയനു സമീപമെത്തിയ ആർഎംപി നേതാവ് കെ.കെ.രമ തന്റെ മണ്ഡലത്തിലെ പ്രശ്നം ശ്രദ്ധയിൽപെടുത്തി.
തിരുവനന്തപുരം∙ സർക്കാരിന്റെ അനുവാദമില്ലാതെ പ്രവർത്തിക്കുകയും അമിതമായ പ്രവേശനഫീസ് ഈടാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ തുറന്ന് പ്രവർത്തിക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കൊച്ചിയിലും തൃശൂരിലും വിദ്യാർഥികളെ അധ്യാപകർ തല്ലിച്ചതച്ച സംഭവത്തിൽ നിയമസഭയിൽ കെ.ജെ.മാക്സിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം∙ വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല മേഖലയിലുണ്ടായ ഉരുൾപൊട്ടൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിലും ഏകോപനത്തിലും വീഴ്ചയുണ്ടായെന്ന ആരോപണവുമായി പ്രതിപക്ഷം. ഉരുൾപൊട്ടിയതിനുശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്നും ഏകോപനത്തിൽ ഗൗരവതരമായ പ്രശ്നമുണ്ടായെന്നും അടിയന്തര പ്രമേയ ചർച്ചയിൽ ടി.സിദ്ദിഖ് പറഞ്ഞു. ദുരിതബാധിതർക്ക് കേന്ദ്രം ധനസഹായം നൽകാത്തതിനെയും സിദ്ദിഖ് വിമർശിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി വയനാട്ടിൽ വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്ന് ദുരന്തബാധിതർ ചോദിക്കുന്നതായി സിദ്ദിഖ് പറഞ്ഞു.
Results 1-10 of 1220