Activate your premium subscription today
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഡ്രൈ ഡേയില്‍ ഉപാധികളോടെ ഭാഗികമായി മാറ്റം വരുത്താന്‍ കരട് മദ്യനയത്തില്‍ ശുപാര്‍ശയെന്നു സൂചന. ഡ്രൈ ഡേ മൂലം കോടികളുടെ നഷ്ടമുണ്ടാകുന്നുവെന്നു ടൂറിസം രംഗത്തുനിന്നു പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഡ്രൈ ഡേയില്‍ ഇളവു വരുത്താന്‍ ശുപാര്‍ശ. അതേസമയം, ഒന്നാം തീയതി എല്ലാ മദ്യഷോപ്പുകളും തുറക്കില്ല. മൈസ് ടൂറിസം, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് അടക്കമുള്ളവയ്ക്ക് ഇളവു നല്‍കാനാണ് ശുപാര്‍ശ വന്നിരിക്കുന്നത്.
തിരുവനന്തപുരം∙ മദ്യനയത്തിൽ ബാർ ഉടമകൾ ഇടപെടുന്നതായുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിൽ നിയമസഭയിൽ ചൂടേറിയ ചർച്ച. ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേയെന്ന്’ വകുപ്പിലെ പ്രശ്നങ്ങളെ സിനിമാ വാചകവുമായി ബന്ധിപ്പിച്ച് പ്രതിപക്ഷത്തുനിന്ന് റോജി എം.ജോണിന്റെ ചോദ്യം. ടൂറിസത്തെ തകർത്ത് യുഡിഎഫ് സർക്കാരിന്റെ മദ്യനയമാണെന്നും, ടൂറിസവും വ്യവസായവും എസൈസ് വകുപ്പും തമ്മിൽ ബന്ധമുണ്ടെന്നും എക്സൈസ് മന്ത്രി എം.ബി.രാജേഷിന്റെ തിരിച്ചടി. പ്രതിപക്ഷ ആരോപണങ്ങൾ
ബാർ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി എം.ബി.രാജേഷ് മനോരമയോട് Q മദ്യനയത്തിൽ ആലോചന നടത്തിയിട്ടില്ലെന്നാണ് ആരോപണമുയർന്നപ്പോൾ പറഞ്ഞത്. എന്നാൽ, ഡ്രൈഡേ ഒഴിവാക്കുന്നതിനെപ്പറ്റി ഒരു യോഗത്തിൽ എക്സൈസ് വകുപ്പ് ശ്രദ്ധയിൽപെടുത്തിയെന്ന് ചീഫ് സെക്രട്ടറി പിന്നീടു പറഞ്ഞു. ടൂറിസം വകുപ്പ് വിളിച്ച യോഗത്തിലും ആവശ്യം ഉയർന്നല്ലോ?
20 വർഷം മുൻപു യുകെയിലേക്കു കടൽ കടന്നപ്പോൾ കൊച്ചി കടവന്ത്ര ചിലവന്നൂർ ജോൺ സേവ്യർ ഏറ്റവും മിസ് ചെയ്തതു നാട്ടിലെ കള്ളും വാറ്റും കപ്പയും ചോറുമൊക്കെയാണ്. അങ്ങനെയാണ് ഇംഗ്ലണ്ടിലെ നോർത്താംപ്ടണിൽ ഒരു പരീക്ഷണമെന്നപോലെ ഒരു ‘കള്ളുഷാപ്പും’ നാടൻ കേരളീയ വിഭവങ്ങൾ കിട്ടുന്ന ‘തട്ടുകട’ എന്ന റസ്റ്ററന്റും തുടങ്ങിവച്ചത്.
തിരുവനന്തപുരം∙ മദ്യനയത്തിൽ ടൂറിസം ,എക്സൈസ് വകുപ്പുകൾ വ്യത്യസ്ത വിശദീകരണങ്ങളുമായി പ്രതിരോധത്തിലായതോടെ ഇനി ഇക്കാര്യത്തിൽ വേണ്ടത് സിപിഎമ്മിന്റെയും മുന്നണിയുടെയും രാഷ്ട്രീയ തീരുമാനം. കോഴ വിവാദം കത്തിപ്പടർന്ന സാഹചര്യത്തിൽ അബ്കാരികൾക്ക് അനുകൂലമായ ഏതു തീരുമാനവും അഴിമതി ആരോപണത്തിനു വിശ്വാസ്യത നൽകുമെന്നതിനാൽ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്നു. മദ്യനയം സംബന്ധിച്ച ആലോചന ജനുവരിയിൽ തന്നെ നടന്നെന്ന വിവരം പുറത്തുവന്നതോടെ നയം ചർച്ച ചെയ്തില്ലെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ മറുപടിക്ക് ആയുസ്സുണ്ടായില്ല. നയംമാറ്റത്തിന് അടിത്തറയൊരുക്കാൻ ടൂറിസം വകുപ്പ് യോഗം വിളിച്ചെന്നു വ്യക്തമായതോടെ മന്ത്രി മുഹമ്മദ് റിയാസും പ്രതിരോധത്തിലായി. നടന്നത് പതിവ് യോഗമാണെന്നു വിശദീകരിച്ചെങ്കിലും മദ്യനയച്ചർച്ച മിനിട്സിലുണ്ടായിരുന്നെന്നു വ്യക്തമായതോടെയാണ് ടൂറിസം വകുപ്പിന്റെ വാദം ദുർബലമായത്.
കോഴിക്കോട്∙ മദ്യനയ അഴിമതി വിവാദത്തിൽ എക്സൈസ് മന്ത്രി എം.ബി.രാജേഷിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എക്സൈസ് വകുപ്പിന്റെ അധികാരം ടൂറിസം വകുപ്പ് കവർന്നെടുത്തിരിക്കുകയാണെന്നും എക്സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി രാജേഷ് പരിശോധിക്കണമെന്നും സതീശൻ പരിഹസിച്ചു. മദ്യനയത്തിൽ ചർച്ച
തിരുവനന്തപുരം ∙ പുതിയ മദ്യനയവും ഡ്രൈ ഡേ ഒഴിവാക്കലും സംബന്ധിച്ച ആലോചനയൊന്നും നടന്നിട്ടില്ലെന്നു മന്ത്രി എം.ബി.രാജേഷ് ആവർത്തിച്ചെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ ജനുവരിയിൽ തന്നെ ഈ ആശയം ഔദ്യോഗികമായി സർക്കാരിനു മുൻപിൽ വച്ചു. ജനുവരി 4നു ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണിത്. ബാറുടമകളുടെ ദീർഘകാലമായുള്ള ആവശ്യം പുതിയ മദ്യനയത്തിനു മുന്നോടിയായി എക്സൈസ് വകുപ്പ് സർക്കാരിനെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം∙ മദ്യനയത്തിൽ ഒരു ശുപാർശയും നൽകിയിട്ടില്ലെന്ന് ടൂറിസം വകുപ്പിന്റെ വിശദീകരണം. ഇൻഡസ്ട്രി കണക്റ്റിന്റെ ഭാഗമായി നടത്തിയ യോഗത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് പരക്കുന്നതെന്ന് അറിയിച്ച് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. മന്ത്രിയുടെ നിർദേശപ്രകാരമല്ല യോഗം വിളിച്ചതെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളിൽനിന്നു തന്നെ ഇതു ബാർ ഉടമകളുടെ മാത്രമായതോ, സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ആയ പ്രത്യേക യോഗം അല്ല എന്നത് വളരെ വ്യക്തമാണെന്നും ടൂറിസം ഡയറക്ടര്‍ പറയുന്നു.
സർക്കാരിനെതിരെ ആരോപണമുയർന്നാൽ, ആരോപണം അന്വേഷിക്കുന്നതിനു പകരം ആദ്യം ഗൂഢാലോചന അന്വേഷിക്കുന്ന പതിവ് ബാർകോഴയിലും സർക്കാർ തുടരുകയാണ്. ബാറുടമകളുടെ സംഘടനാ നേതാവായ അനിമോൻ ഉടമകളുടെ ഗ്രൂപ്പിലിട്ട ശബ്ദസന്ദേശത്തിലാണു കോഴയെക്കുറിച്ചു പരാമർശിക്കുന്നതെങ്കിലും ആരോപണമല്ല, ശബ്ദസന്ദേശത്തിനു പിന്നിൽ ആരുടെയെങ്കിലും ഗൂഢാലോചനയുണ്ടോ എന്നാണു ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഇതിന് ആധാരമാക്കുന്നതാകട്ടെ, ആരോപണവിധേയമായ എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഗൂഢാലോചനയാരോപിച്ചു നൽകിയ പരാതിയും.
തിരുവനന്തപുരം ∙ ബാർ കോഴ ആരോപണത്തിൽ മന്ത്രി എം.ബി.രാജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. മദ്യനയം മാറ്റുന്നതിനു കോഴ കൊടുക്കണമെന്ന ആരോപണമല്ല, ഈ ആരോപണമുന്നയിച്ചു പുറത്തുവന്ന ശബ്ദരേഖയ്ക്കു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
Results 1-10 of 93