Activate your premium subscription today
കുട്ടികളുടെ കുസൃതി കാഴ്ചകൾ ഏതൊരാളിലാണ് ചിരി പടർത്താത്തത്? അത്തരമൊരു കാഴ്ചയും അതിന്റെ പ്രതികരണവുമാണ് നടിയും എഴുത്തുകാരിയും അവതാരികയുമായ അശ്വതി ശ്രീകാന്ത് പങ്കുവെച്ചിരിക്കുന്നത്. ഹാലോവീൻ ആഘോഷത്തിന് പൂച്ചയായി കൂട്ടുകാർക്കൊപ്പം പോയതാണ് പദ്മ. തിരികെ വന്ന വരവിൽ ആ പൂച്ച പിടിച്ച എലിയെയും കയ്യിൽ
ഹോളിവുഡിലെ ഇതിഹാസ കഥപാത്രമായ ഹിറ്റ്മാൻ ജോൺ വിക്കായ് വേശമിട്ട് മെറ്റ മേധാവി മാർക്ക് സക്കർബർഗ്. കഴിഞ്ഞ ദിവസം നടന്ന ഹാലോവീൻ ആഘോഷത്തിലാണ് ഹോളിവുഡ് താരം കീനു റീവ്സ് അവതരിപ്പിച്ച ജോൺ വിക്കായി സക്കർബർഗ് മാറിയത്.
ഹാലോവീൻ. മരിച്ചവരുടെ ആത്മാക്കൾ അവരുടെ വേണ്ടപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാനെത്തുന്ന ദിനം. ഒക്ടോബർ 31ന് ലോകമെമ്പാടും ഈ ദിനം ആചരിക്കുമ്പോൾ അത് ആത്മാക്കളുടെയും ആഘോഷമാവുകയാണ്. സിനിമാലോകത്തിനും ഹാലോവീൻ പ്രിയപ്പെട്ടതാണ്. ഹൊറർ സിനിമകൾ ഹാലോവീൻ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്യാൻ കാത്തു നിൽക്കാറുണ്ട്. ഹാലോവീൻ എന്ന പേരിൽത്തന്നെയുണ്ട് ഹൊറർ ചിത്രങ്ങൾ പലത്. ഇന്നിപ്പോൾ ഒടിടി കൂടിയെത്തിയതോടെ പ്രേതചിത്രങ്ങൾ കണ്ട് ഹാലോവീന് ആഘോഷിക്കാൻ ഒട്ടേറെ വഴികളുമായി. എന്നാൽ ഹാലോവീൻ ദിനത്തിൽ ഏതു ചിത്രം കാണും? ഇത്രയേറെ സിനിമകൾ കണ്മുന്നിലൂടെ നീങ്ങുമ്പോൾ വല്ലാത്ത കൺഫ്യൂഷൻ ഉറപ്പ്. ഞാനങ്ങനെ ഹൊറർ, സയൻസ് ഫിക്ഷൻ സിനിമകളുടെയും ദിനോസർ സിനിമകളുടെയും ആരാധകനല്ല. പക്ഷേ ദ് ഷൈനിങ് എന്ന സ്റ്റാൻലി കുബ്രിക് ചിത്രം എന്റെ പ്രിയപ്പെട്ടതാണ്. അതിന് കാരണം സിനിമയുടെ ഹൊറർ ഘടകങ്ങൾ മാത്രമല്ല. അത് എന്നെപ്പോലുള്ള അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഒരു പാഠപുസ്തകമാണ്. ഒന്നാമതായി കുബ്രിക് എന്ന മാസ്റ്റർ ഫിലിം മേക്കർ. രണ്ടാമത് ജാക്ക് നിക്കോൾസൻ എന്ന അഭിനേതാവിന്റെ സാന്നിധ്യവും. ലോകം കണ്ട ഏറ്റവും മികച്ച അഞ്ചു നടന്മാർ ആരെന്നു ചോദിച്ചാൽ
അടുത്ത ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിൽ, പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ തരംഗമാവുന്ന ഒന്നാണ് ഹാലോവീൻ ആഘോഷങ്ങൾ. പ്ലേ സ്കൂളുകളിൽ കുട്ടികളെ വ്യവസ്ഥമായ ആഘോഷങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഹാലോവീൻ ദിനം ആഘോഷിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത കുട്ടി ഭൂതങ്ങളും പ്രേതങ്ങളും ഒക്കെയായി രൂപപ്പകർച്ചയിൽ
മനാമ ∙ ആത്മാക്കളുടെ ദിനമെന്ന് അറിയപ്പെടുന്ന ഹലോവീൻ ദിനം അടുത്തെത്താറായതോടെ വിപണിയിൽ 'പ്രേത വേഷങ്ങളും ചമയങ്ങളും വിൽപ്പനയ്ക്കെത്തി. ഒക്ടോബർ 31നു വൈകുന്നേരം തൊട്ട് പുലർച്ച വരെ നിരവധി രാജ്യങ്ങളിൽ കൊണ്ടാടുന്ന ഒരു വാർഷികോത്സവമാണ് ഹലോവീൻ
ഓക്ലഹോമ സിറ്റി ഇവന്റ് സെന്ററിൽ നടന്ന ഹാലോവീൻ പരിപാടിക്കിടെ വെടിവയ്പ്പ്. ഒരാൾ മരിച്ചു. 14 പേർക്ക് പരുക്കേറ്റതായ് ഓക്ലഹോമ സിറ്റി പൊലീസ് അറിയിച്ചു.
ലണ്ടൻ• ആത്മാക്കളുടെ ദിനം എന്നറിയപ്പെടുന്ന ഹലോവീൻ യുകെയിൽ കുട്ടികൾക്കിടയിൽ പ്രധാന ആഘോഷങ്ങളിൽ ഒന്നായി മാറുന്നു. പ്രത്യേക വേഷം ധരിച്ചുള്ള ട്രിക്ക് ഓർ ട്രീറ്റ് ആണ് കുട്ടികൾക്കിടയിൽ ഹാലോവീനെ ആകർഷകമാക്കുന്നത്. ആത്മാക്കളുടെ ദിനമായാണ് ഹാലോവീൻ ദിനത്തെ പാശ്ചാത്യർ കണക്കാക്കുന്നത്. എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി
പാശ്ചാത്യ രാജ്യങ്ങളിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ആത്മാക്കളുടെ ദിനം എന്നറിയപ്പെടുന്ന ഹലോവീൻ ഇന്ത്യയിലും പ്രിയങ്കരമാകുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലും ഇന്ന് രാത്രി ഹാലോവീൻ പാർട്ടികൾ നടത്തുന്നുണ്ട്. വൻകിട ഹോട്ടലുകളും, ബേക്കറികളുമെല്ലാം ഈ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ പ്രത്യേക ഭക്ഷണ മെനുവും
ഹാലോവീൻ ആഘോഷങ്ങൾ പൊടിപൊടിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങളിലുള്ളവർ. ഇത്തരത്തിൽ ഹാലോവിൻ അലങ്കാരങ്ങൾക്കായി ഓൺലൈനിൽ ഒരു ശവപ്പെട്ടി ഓർഡർ ചെയ്തതാണ് അമേരിക്കയിലെ മേരിലാൻഡ് സ്വദേശിനിയായ ബ്രൂക് വോസ്നിയാക് എന്ന യുവതി. എന്നാൽ മരണപ്പെട്ട ഒരു വ്യക്തിയുടെ ചിതാഭസ്മം അടക്കമാണ്
ആത്മാക്കള് വീട് സന്ദര്ശിക്കാനെത്തുമെന്ന വിശ്വാസത്തിന്മേല് അമേരിക്കയും കാനഡയും അടക്കമുള്ള പല നാടുകളിലും നടക്കുന്ന ആഘോഷമാണ് ഹാലോവിന് ഡേ. പേടിപ്പെടുത്തുന്ന മേക്കപ്പും വസ്ത്രങ്ങളുമിട്ടാണ് ആളുകള് അന്നേ ദിവസം ആഘോഷത്തിനായി ഒരുങ്ങുക. ഹാലോവിന് ഡേയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നതിന്റേയും
Results 1-10 of 12