Activate your premium subscription today
കോഴിക്കോട് ∙ സിനിമയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്നു പറയുന്നതു പോലെ കുടുംബത്തിലും ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്നും വീട്ടിലുള്ളവർ എന്തു പഠിക്കണം, എന്തു കഴിക്കണം, ഏതു വസ്ത്രം ധരിക്കണം, എങ്ങോട്ട് യാത്ര ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ആ പവർ ഗ്രൂപ്പാണെന്നും സംവിധായകനും നടനും തിരക്കഥാകൃത്തുമായ ജിയോ ബേബി.
‘പ്രണയവും വിരഹവും കണ്ണുകളിലൊളിപ്പിച്ച സുന്ദരനായ കാമുകൻ’– ലോകമാകെ ആരാധകരുള്ള ബോളിവുഡിന്റെ പ്രിയനായകൻ ഷാറുഖ് ഖാന്റെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ആരാധക മനംകവർന്ന കഥാപാത്രങ്ങൾക്കെല്ലാം പിന്നിൽ ഷാറുഖിന്റെ ലുക്കിനും വലിയ സ്ഥാനമുണ്ട്. ഏത് സ്റ്റൈലിനും ചേരുന്ന ലുക്കാണ് താരത്തിനെന്നതാണ് വസ്തുത.
80 വർഷത്തിലേറേയായി അമേരിക്കയിലെ പിറ്റസ്ബീർഗിലെ നദീ തീരത്ത് ഒറ്റക്കു താമസിക്കുന്ന 106 വയസ്സുള്ള തിരുവല്ലാക്കാരൻ മലയാളിയെ പരിചയപ്പെടുത്തി എഴുത്തുകാരനും നടനുമായ തമ്പി ആന്റണി. തന്റെ സമൂഹമാധ്യമ അക്കൗണ്ടിലാണ് തമ്പി ഈ അപൂർവ മലയാളിയെ കുറിച്ച് എഴുതിയത്. അഭിഷാഷക സുഹൃത്താണ് 106 വയസ്സുള്ള അമേരിക്കൻ മലയാളിയെ
‘പൊക്കമില്ലായ്മയാണെന്റെ പൊക്കം’ എന്ന കുഞ്ഞുണ്ണിമാഷിന്റെ വരികൾ ജീവിതത്തിലൂടെ അന്വർഥമാക്കുകയാണ് അമലും സിത്താരയും. പരസ്പരമുള്ള തീവ്രമായ സ്നേഹമാണ് ഇവരുടെ ഉയരത്തിന്റെ മാനദണ്ഡം. ആ രാത്രി തന്റെ ഫോണിലേക്കെത്തിയ സന്ദേശം ജീവിതത്തിൽ പുതിയൊരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല അമൽ. ഉപേക്ഷിച്ചുകളയാൻ
പ്രൈമറിസ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച കാലം എനിക്കുണ്ടായ ഒരു അനുഭവം. ഒന്നാം ക്ലാസിന്റെ ചുമതലയായിരുന്നു ലഭിച്ചത്. അവിടെ അനുസരണക്കേടു കാണിക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു. അനുസരിക്കാത്തതിനു അവന്റെ തുടയിൽ ഞാൻ ഒരടികൊടുത്തു. അവൻ ഉറക്കെ കരഞ്ഞുതുടങ്ങി
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ മുല്ലശ്ശേരി എന്ന ഗ്രാമത്തിലാണു ഞാനും കുടുംബവും താമസിക്കുന്നത്. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ( 47 വർഷം മുൻപ് ) ഉണ്ടായ അനുഭവമാണ് ഇവിടെ കുറിക്കുന്നത്. അപ്പനും അമ്മയും സഹോദരനും 4 സഹോദരിമാരുമടങ്ങുന്ന ഒരു ക്രൈസ്തവ കുടുംബമാണു ഞങ്ങളുടേത്. സാമ്പത്തികമായി ഏറെ
പ്രായഭേദമന്യേ ചോക്ലേറ്റ് കൊടുത്ത് ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാം എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ ചോക്ലേറ്റ് വിഷയത്തിൽ ഒരടി നടന്നത് കണ്ടതോടു തീർന്നു ചോക്ലേറ്റ് വാങ്ങി പിണക്കം തീർക്കൽ. പതിവിനു വിപരീതമായി ഒരു ദിവസം ഉച്ചയ്ക്ക് കോളേജ് വിട്ടു. തൊട്ടപ്പുറത്തെ കടയിൽ നിന്ന് മിഠായി, അതും
അതൊരു മഴക്കാലമായിരുന്നു. അന്ന് ശക്തമായി മഴ പെയ്തിരുന്നു. അങ്ങേലെ പട്ടാളമാമൻ അവധിക്കുവന്നതിന്റെ ആഘോഷം അപ്പുറത്ത് മുഴങ്ങികേൾക്കാം. ഇന്നത്തേതിലുമുപരി നന്മയുള്ള കാലം സൗഹൃദമുള്ള കാലം മാധുര്യമുള്ള കാലം.
ഞാൻ ഡിഗ്രിക്കു പഠിക്കുന്ന കാലം. അച്ഛൻ നഷ്ടപ്പെട്ട എന്നെ അമ്മ കഷ്ടപ്പെട്ടാണു വളർത്തിയത്. കളിക്കാനും കൂട്ടുകൂടാനും ആരുമില്ലാത്ത എനിക്ക് അമ്മ ഒരു പട്ടിക്കുട്ടിയെ വാങ്ങിത്തന്നു. അവനമ്മ ‘സർദാർ’ എന്നാണു പേരു വിളിച്ചത്. ഞാൻ അവനെ സർദു എന്നു വിളിച്ചു. വീടിനുനടുത്തുള്ള കോളജിലാണു ഞാൻ ഡിഗ്രിക്കു ചേർന്നത്.
കലാപബാധിത പ്രദേശങ്ങളിൽനിന്ന് ഒറ്റരാത്രിയിൽ പലായനം ചെയ്ത മനുഷ്യർ താമസിക്കുന്ന അഹമ്മദാബാദിലെ ഇടുങ്ങിയ തെരുവുകളും കുഞ്ഞുവീടുകളും പലതവണ സന്ദർശിച്ചിട്ടുണ്ട്. കാലമേറെക്കഴിഞ്ഞിട്ടും ആ അഭിശപ്തദിവസങ്ങളുടെ നടുക്കത്തിൽനിന്ന് അവർ മുക്തരായിരുന്നില്ല. പലരും വെറും 20,000 രൂപയ്ക്കു സ്വന്തം വീട് വിറ്റിട്ടാണ് ദൂരെ സ്വസമുദായക്കാർക്കു ഭൂരിപക്ഷമുള്ള സ്ഥലത്തെ ഒറ്റമുറി വീട്ടിലേക്കു താമസം മാറ്റിയത്. മറ്റു പലർക്കും കത്തിയെരിഞ്ഞുപോയ വീടുകൾക്കു പകരം വേറൊരു വീട് ഉണ്ടാക്കാൻ പറ്റിയില്ല. നഷ്ടപരിഹാരമായി കിട്ടിയ ചെറിയ തുകകൾ പരുക്കു പറ്റിയ ഭർത്താവിന്റെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും നീണ്ടകാലത്തെ ചികിത്സയ്ക്കായി അവർക്ക് ഉപയോഗിക്കേണ്ടി വന്നു. ഇരകളിൽ മുസ്ലിംകളും ഹിന്ദുക്കളും ഉണ്ടായിരുന്നു. സാമ്പത്തികമായും സാമൂഹികമായും ഏറ്റവും അടിത്തട്ടിൽ നിൽക്കുന്ന മനുഷ്യർ! നഗരം കത്തിയെരിഞ്ഞ നാളുകളിൽ സഹായം തേടി പരക്കം പാഞ്ഞപ്പോഴും അതിനുശേഷവും എല്ലാ സാമ്പത്തിക-സാമൂഹിക-വൈകാരിക അരക്ഷിതത്വവും അവർക്ക് സ്വയം അനുഭവിക്കേണ്ടിവന്നു. രാത്രികളിൽ പേടിസ്വപ്നം കണ്ടു ഞെട്ടിയുണർന്ന കുട്ടികൾ സാധാരണ നിലയിലേക്കു തിരിച്ചെത്താൻ വർഷങ്ങളെടുത്തു. അപ്പോഴേക്കും അവർക്കു ബാല്യം നഷ്ടമായിരുന്നു. പലർക്കും ആഗ്രഹിച്ച വിദ്യാഭ്യാസമോ കുടുംബജീവിതമോ കിട്ടിയില്ല. രാഷ്ട്രീയപാർട്ടികൾ ഗുജറാത്ത് കലാപവും വംശഹത്യയും അവരുടെ അധികാരത്തിനും സമുദായധ്രുവീകരണത്തിനും വേണ്ടി സമർഥമായി ഉപയോഗിച്ചപ്പോൾ, കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ട ആ സാധുമനുഷ്യർ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടി. പലരും ഭയം മൂലം പെൺകുഞ്ഞുങ്ങളെ സ്കൂളിൽ വിടാതായി. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് മുസ്ലിം പെൺകുട്ടികളെ ആയിരുന്നു. നഷ്ടപരിഹാരത്തുക കൈക്കലാക്കിയ ശേഷം പുത്രഭാര്യയെയും കുട്ടികളെയും ഇറക്കിവിട്ട കഥകൾ വേറെ. ആയിരം ബീഡി വെറും 50 രൂപയ്ക്കു തെറുക്കുന്ന സ്ത്രീകളെയും ഞാൻ ആ തെരുവിൽ കണ്ടുമുട്ടി. ലോൺ കിട്ടാതെ, പൈപ്പ് കണക്ഷൻ കിട്ടാതെ, വാടകവീട് കിട്ടാതെ ജീവിതം നരകതുല്യമാകുന്നവർ. ഘെട്ടോകളിലെ മേൽവിലാസം കാണുമ്പോൾത്തന്നെ
Results 1-10 of 1105