Activate your premium subscription today
ന്യൂഡൽഹി ∙ പാരമ്പര്യത്തിന്റെ കരുത്തും ആധുനികതയുടെ ഉൗർജപ്രവാഹവും ഒരുമിച്ചുചേരുന്ന കാവ്യങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭാവർമയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ സരസ്വതി സമ്മാനം. ‘രൗദ്രസാത്വികം’ എന്ന കൃതിക്കാണു കെ.കെ. ബിർല ഫൗണ്ടേഷൻ നൽകുന്ന 15 ലക്ഷം രൂപയുടെ പുരസ്കാരം. 2013–22 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച 22 ഭാഷകളിൽനിന്നുള്ള പുസ്തകങ്ങളിൽനിന്നു തിരഞ്ഞെടുത്ത 5 എണ്ണമാണ് അന്തിമഘട്ടത്തിൽ പരിഗണിച്ചത്.
എഴുതപ്പെടുന്നയൊക്കെ വായിക്കുവാൻ വെമ്പുന്ന മനസ്സാണ് മലയാളിയുടേത്. അക്ഷരങ്ങളെ ചേർത്തു പിടിച്ചു കൊണ്ടുള്ള യാത്ര കാലങ്ങളായി നിലനിൽക്കുന്നതാണെങ്കിലും 2023 പഴമയെയും പുതുമയെയും ഒരേ പോലെ കൈനീട്ടി സ്വീകരിച്ചു. കാലവും കാതലും നിറഞ്ഞു നിന്ന നിരവധി കൃതികൾ ഈ വർഷവും മലയാളത്തിലുണ്ടായി. പുസ്തകം വായിച്ചവസാനിച്ചാലും
വീട്ടിൽ ട്യൂഷൻ മാസ്റ്റർമാർ വന്നു ക്ലാസെടുത്തിരുന്നു. സംസ്കൃതവും ഗണിതവും ഇംഗ്ലിഷും മലയാളവുമെല്ലാം അങ്ങനെയാണു പഠിച്ചെടുത്തത്. ഏതാനും വർഷങ്ങൾ കൊണ്ടുതന്നെ ഇംഗ്ലിഷടക്കമുള്ള ഭാഷകൾ നന്നായി വഴങ്ങിത്തുടങ്ങി. സ്കൂളിൽ പോകേണ്ടാത്തതുകൊണ്ട് വായിക്കുവാൻ വേണ്ടുവോളം സമയം കിട്ടി. സ്വന്തം കവിതകളും അമ്മാവന്റെ കവിതകളും ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യാൻ തക്ക മികവാർജിച്ചു. വി.എം.നായരെ വിവാഹം ചെയ്തു കൊൽക്കത്തയിൽ താമസമാക്കിയ കാലം സംഭവബഹുലമായിരുന്നു. രണ്ടാംലോകയുദ്ധത്തിന്റെ ഘോരത നഗരത്തെ ഗ്രസിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യലബ്ധി, അതേത്തുടർന്നുണ്ടായ വർഗീയലഹളകൾ, തിയോസഫിക്കൽ പ്രസ്ഥാനം പോലുള്ളവയുടെ പ്രവർത്തനം ഇവയെല്ലാം കവിയെ സ്പർശിച്ചു. പരുക്കൻ ഖദർ മാത്രം നിഷ്ഠയോടെ ധരിച്ചിരുന്ന തികഞ്ഞ ഗാന്ധിയനായിരുന്നു ബാലാമണിഅമ്മ. ഒന്നിലും ഭ്രമിക്കാത്ത നിർമമത്വം ചെറുപ്പത്തിലേ വന്നുചേർന്നു.
മലയാള കവിതയുടെ മുത്തശ്ശി ബാലാമണിയമ്മയ്ക്ക് ആദരം അർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ബാലാമണിയമ്മയുടെ 113 –ാം ജന്മദിനത്തിൽ ദേവിക രാമചന്ദ്രൻ വരച്ച ബാലമണിയമ്മയുടെ മനോഹരമായ ചിത്രത്തോടൊപ്പമാണ് ഗൂഗിളിന്റെ പ്രവേശനകവാടം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. നീർമാതളം പോലെ മലയാളസാഹിത്യവും പൂചൂടി നിന്ന നാലപ്പാട്ട് തറവാട്ടിൽ
Results 1-4