Activate your premium subscription today
മഴയില്ലാത്ത ദേശത്ത്, കഠിനമായ മഴ അതുവരെയുള്ള ജീവിതത്തിന്റെ അസ്തിവാരം തോണ്ടുന്ന ഇടങ്ങളിൽ ജീവിക്കുമ്പോഴും കാലഗണനയ്ക്ക് നാട്ടിലെ മഴ തന്നെയാണ് ആശ്രയം. കുട്ടിക്കാലത്തിന്റെ മഴയെക്കുറിച്ചാണ് ഓർമയിൽ പെയ്യുന്ന മഴയിൽ എന്ന ലേഖനത്തിൽ ഇ. സന്തോഷ് കുമാർ എഴുതുന്നത്.
15 വർഷത്തിനു ശേഷമായിരുന്നു കൂടിക്കാഴ്ച. അപ്രതീക്ഷിതം എന്നു പറഞ്ഞുകൂടാ. എന്നാൽ ആകസ്മികം. എന്നെങ്കിലും എവിടെവച്ചെങ്കിലും കണ്ടേക്കാം എന്നതൊരു പ്രതീക്ഷയല്ലാതെ മനസ്സിൽ ഉണ്ടായിരുന്നിരിക്കാം. പക്ഷേ, ഒരിക്കൽപ്പോലും വിളിച്ചില്ല. കൂടിക്കാണാൻ ശ്രമിച്ചില്ല. കാലം മൗനത്തിന്റെ തോണിയേറിപ്പൊയ്ക്കൊണ്ടിരുന്നു.
ജീവിതത്തിന്റെ ദുരന്തം മരണമാണെന്നത് തെറ്റിധാരണ മാത്രമല്ലേ. മരണത്തിലേക്കടുക്കുന്നു എന്നോർമിപ്പിക്കുന്ന വളർച്ചയുടെ ഘട്ടത്തിലെ ഓരോ നിമിഷവുമല്ലേ യഥാർഥ ദുരന്തം. വളർച്ച തകർച്ചയിലേക്കു തന്നെയാകുമ്പോൾ ആരാണു വളരുന്നത്. എങ്ങോട്ട്. നിഷകളങ്കതയുടെ ബാല്യത്തിൽ നിന്ന് കൗതുകത്തിന്റെ കൗമാരത്തിലേക്ക്. സാഹസികതയുടെ
‘ഞാന്‍, ഹരിഹരന് ടി.പി., വിക്കനും ദുര്‍ബ്ബലനുമായ ഹരിഹരന് ടി.പി, നിങ്ങളുടെ മാഷ് തടുത്താല്‍ യദുകുലം തകരാതിരിക്കുമോ?’ (ശിശു: എന്‍.എസ് മാധവന്) നിസ്സഹായരായ മനുഷ്യര്‍ യുദ്ധത്തില്‍ ഏര്‍പ്പെടുകയില്ല. എങ്കിലും സദാ യുദ്ധസന്നദ്ധമായ ഒരു ലോകം ദുര്‍ബ്ബലരുടെയും ഭീരുക്കളുടെയും മേല്‍ ചെലുത്തുന്ന
ജ്ഞാനവും വിജ്ഞാനവും ഒന്നല്ല. ജ്ഞാനം വെളിച്ചമാണ്. വിജ്ഞാനം വെളിച്ചത്തെ നിർമിച്ചെടുക്കാനുള്ള ഉപകരണം മാത്രവും. വിളക്കു പോലെ. എണ്ണ പോലെ. വിജ്ഞാനം നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണെങ്കിൽ ജ്ഞാനം ശാശ്വതമാണ്. കൂടുതൽ വിജ്ഞാനം ജ്ഞാനത്തിലേക്കു നയിക്കും എന്നാണു പൊതുവിശ്വാസം. എന്നാൽ അത് ഉറപ്പു പറയാൻ പറ്റില്ല.
Results 1-5