Activate your premium subscription today
വേരു മുതൽ ചില്ല വരെ പണം കായ്ക്കുന്ന മരം. കാർഷിക മേഖലയ്ക്ക് 1698 കോടി രൂപ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ ആ മരം വളർത്താനുമുണ്ട് പദ്ധതി. സംസ്ഥാനത്ത് ചന്ദനക്കൃഷി വളർത്താൻ സർക്കാർ സഹായിക്കുമെന്നും ചന്ദനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുമെന്നുമാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലനിൽക്കുന്ന മരസംരക്ഷണ നിയമപ്രകാരം സ്വകാര്യ ഭൂമിയിൽ ചന്ദനം കൃഷി ചെയ്യാമെങ്കിലും വെട്ടാനും വിൽക്കാനുമുള്ള അധികാരം വനംവകുപ്പിനാണ്. ചന്ദനം വിറ്റുകിട്ടുന്നതിന്റെ ഒരു വിഹിതമാണ് ഉടമയ്ക്ക് ലഭിക്കുക. ഇനി മുതൽ 50 ശതമാനം ആദ്യംതന്നെ നൽകാന് പ്രത്യേകം റിവോൾവിങ് ഫണ്ട് രൂപീകരിക്കുമെന്നും മന്ത്രി പറയുന്നു. സംസ്ഥാനത്ത് കൂടുതൽ വനംഡിപ്പോകളിൽ ചന്ദനം ശേഖരിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. ചന്ദനം തൊട്ടാൽ പൊള്ളുന്ന വിലയുള്ള മരമെന്നതു ശരിതന്നെ. പക്ഷേ, ചന്ദനക്കൃഷി വ്യാപിപ്പിക്കുക എന്നത് പ്രായോഗികമാണോ? ആണെന്നും അല്ലെന്നും വാദങ്ങൾ ഉയരുന്നുണ്ട്. മറയൂർ ചന്ദനത്തെ പറിച്ചു നടാനാകുമോ? ഇതുമായി ബന്ധപ്പെട്ട നിയമം ഭേഗദതി ചെയ്താൽ ആർക്കാണ് പ്രയോജനം?
ഊരുകളില്‍ വസൂരിയോ വിടാതെയുള്ള പനിയോ മറ്റോ ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരു ഊരില്‍നിന്നു മറ്റൊരു ഊരിലേക്ക് പോകാറില്ല. മറ്റ് ഊരുകളില്‍ നിന്നും ഇങ്ങോട്ടുമാരും വരില്ല. ഞങ്ങള്‍ക്കാര്‍ക്കും ആ ശീലം ആരും പറഞ്ഞുതരേണ്ടതില്ല. അങ്ങനെയൊരു പ്രശ്നമുണ്ടെങ്കില്‍ സ്വയം ഞങ്ങള്‍ തന്നെ പോകാതെയും ആവശ്യമില്ലാതെ മറ്റുള്ളവരോട് ഇടപഴകാതെയുമിരിക്കും.
Results 1-2