Activate your premium subscription today
വിവാഹബന്ധത്തിന്റെ വിജയം എന്നത് രണ്ട് വ്യത്യസ്തരായ വ്യക്തികൾ എങ്ങനെ പൊരുത്തക്കേടുകളെയും വ്യത്യസ്തതകളെയും മറികടന്ന് പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ച ചെയ്തും ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഒരുമിച്ചു ജീവിച്ചു തുടങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും ഇനിയും ദാമ്പത്യ ജീവിതത്തിൽ സന്തോഷം
സ്വന്തമായി ആരംഭിച്ച ആദ്യ കമ്പനി പൂട്ടിക്കെട്ടി അക്ഷരാർഥത്തിൽ പാപ്പരായിരിക്കുന്ന അവസ്ഥ, ഈ സമയത്താണ് എൻ.ആർ. നാരായണമൂർത്തി സുധാ മൂർത്തിയോടു വിവാഹാഭ്യർഥന നടത്തുന്നത്. നാരായണമൂർത്തിയുടെ ആദ്യ കമ്പനി സോഫ്ട്രോണിക്സ് 1977 ജൂണിലാണു പൂട്ടുന്നത്. അടുത്ത ചുവടുവയ്പിനുള്ള ശ്രമത്തിലായിരുന്നു നാരായണ മൂർത്തി. മാസങ്ങൾ പലതും കടന്നുപോയി. പക്ഷേ, അനുയോജ്യമായ ഒന്നും വരുന്നില്ല. ജോലിയില്ലാത്ത സാഹചര്യം അദ്ദേഹത്തെ സംബന്ധിച്ച് ഏറെ അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. കുടുംബത്തിനു പണം അയയ്ക്കുന്നില്ല. സുധാ മൂർത്തിയുമായി ഇഷ്ടത്തിലായിരിക്കുന്ന കാലം. ജോലി തേടി അഭിമുഖത്തിനു പോകാനും ഭക്ഷണത്തിനുമെല്ലാം പണം നൽകിയിരുന്നതു സുധയായിരുന്നു. ഒരു ദിവസം ഡൽഹി കന്റോൺമെന്റിൽ നിന്ന് ഓട്ടോറിക്ഷയിൽ മടങ്ങുകയാണ്. സുധയെ ഹോസ്റ്റലിൽ വിട്ടു മടങ്ങാൻ തുടങ്ങുന്നതിനു മുൻപ് ആ കരങ്ങൾ കവർന്ന് നാരായണമൂർത്തി പറഞ്ഞു ‘ഞാൻ ഒരു ഹീറോ ഒന്നുമല്ല.
ന്യൂഡൽഹി∙ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. സുധാ മൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
നിങ്ങളെപ്പോലെ വിദ്യാസമ്പന്നയായിട്ടുള്ള, ധാരാളം യാത്ര ചെയ്തിട്ടുള്ള, നല്ല വായനയുള്ള, പണത്തോട് ആർത്തി ഇല്ലാത്ത ഒരാൾ പാവങ്ങളെ സഹായിക്കില്ലെന്നുവെച്ചാൽ പിന്നെ അവർ മറ്റാരിൽ നിന്നും തന്നെ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ജീവിതത്തിൽ നിങ്ങൾ എന്തു നേടാനാണ് കാത്തിരിക്കുന്നത്!
ബെംഗളൂരു∙ പൂർണ സസ്യാഹാരിയാണെന്നും യാത്ര ചെയ്യുമ്പോൾ സ്വന്തമായി ഭക്ഷണം കരുതുമെന്നുമുള്ള എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയുടെ പ്രസ്താവനയിൽ സമൂഹമാധ്യമങ്ങളിൽ വിമർശനവും ട്രോളും. മാംസാഹാരം വിളമ്പിയ സ്പൂൺ
ബാലസാഹിത്യ വിഭാഗത്തിൽ ഇത്തവണ കേന്ദ്ര പുരസ്കാരം നേടിയ കൃതി. ഏതു പ്രായക്കാർക്കും വായിച്ചു രസിക്കാവുന്ന 20 കഥകളുടെ സമാഹാരമാണിത്. ഗ്രാമത്തിലെ തറവാട്ടിൽ കൊച്ചുമക്കളെ കാത്തിരിക്കുന്ന മുത്തശ്ശിയും മുത്തഛനും. അവധിക്കാലത്ത് കുട്ടികൾ എത്തുന്നു. കഥ കേൾക്കുക, മുത്തശ്ശി തയാറാക്കുന്ന അപൂർവ രുചിയുള്ള വിഭവങ്ങൾ രുചിക്കുക, ഗ്രാമത്തെ അറിയുക, അനുഭവിക്കുക എന്നിവയൊക്കെയാണ് ലക്ഷ്യം. അവരെ പൂർണമായി സന്തോഷിപ്പിച്ചും മനസ്സു നിറച്ചും കഥയുടെ അക്ഷയ നിധി തുറക്കുകയാണ് മുത്തശ്ശി.
മുംബൈ ∙ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാമാതാവും എഴുത്തുകാരിയുമായ സുധാ മൂർത്തി തീവ്രഹൈന്ദവ നിലപാടുള്ള ശിവപ്രതിഷ്ഠാൻ സംഘടനാ നേതാവ് സംഭാജി ഭിഡെയുടെ കാൽതൊട്ടു നമസ്കരിക്കുന്ന വിഡിയോയ്ക്കെതിരെ വിമർശനം. നെറ്റിയിൽ പൊട്ട് തൊടാതെ വന്ന
. കുട്ടികൾക്ക് അവരുടേതായ ഒരു ഇടം നൽകുമ്പോൾ ഇത് അവരുടെ തീരുമാനങ്ങളെ പുനഃപരിശോധിക്കാനും ഇഷ്ടാനിഷ്ടങ്ങളെപ്പറ്റി ഒന്നു കൂടി ആലോചിക്കാനും എല്ലാം അവസരം നൽകും
പുതിയ പുസ്തകവുമായി പിറന്നാൾ ആഘോഷിച്ച് പ്രശസ്ത എഴുത്തുകാരി സുധാ മൂർത്തി. 70–ാം ജൻമദിനത്തിലാണ് കന്നഡ, ഇംഗ്ലിഷ് എഴുത്തുകാരി സുധാ മൂർത്തി പുതിയ പുസ്തകം പ്രഖ്യാപിച്ചത്. 20 കഥകളുടെ സമാഹാരത്തിന്റെ പേര് ഗ്രാൻഡ് പേരന്റ്സ് ബാഗ് ഓഫ് സ്റ്റോറീസ്. ഇതിനു മുൻപു പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ തുടർച്ചയാണ് പുതിയ
Results 1-9