Activate your premium subscription today
‘സൂതരേ, മാഗധരേ, അതുകൊണ്ട് കുരുവംശത്തിന്റെ ഗാഥകൾ നമുക്കിനിയും പാടാം. കുരുവിനെയും കുരുപുത്രൻ പ്രതീപനെയും വാഴ്ത്താം’ എന്ന് രണ്ടാമൂഴത്തിന്റെ പ്രാരംഭം. ‘കൃഷ്ണദ്വൈപായനനെ നമുക്ക് വീണ്ടും വാഴ്ത്താം’ എന്ന് ‘രണ്ടാമൂഴ’ത്തിന്റെ ഫലശ്രുതിയിലെ അവസാനവാക്യം . അതുകൊണ്ട് വായനക്കാരേ, നമുക്കിനിയും എംടിയെ വാഴ്ത്താം.
മാറ്റിനിർത്തപ്പെട്ടവനാണ് ഭീമൻ. പതിനായിരം മദയാനകളുടെ കരുത്തുപേറിയ ഭീമൻ. യുദ്ധം ജയിക്കുകയും രാജ്യം നേടുകയും ചെയ്ത പോരാളി. എന്നിട്ടും മന്ദാ എന്ന വിളിക്കുമുന്നിൽ തല കുനിഞ്ഞുപോയവൻ. വലിയ ശരീരവും വലിയ വായും വിശപ്പൊടുങ്ങാത്ത വയറുമുള്ളവൻ. ചങ്ങലയഴിഞ്ഞ കാറ്റുപോലെ കാടുലച്ചു കടന്നുവന്ന കാട്ടാളന്റെ ചോദനകളുള്ളവൻ.
Results 1-2