Activate your premium subscription today
എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ‘ദ് സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തിനു മേൽ ചുമത്തിയതായി പറയപ്പെടുന്ന നിരോധനം നിലനിൽക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. ഈ പുസ്തകം ഇറക്കുമതി ചെയ്യുന്നതിന് 1988 ൽ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) ഏർപ്പെടുത്തിയ നിരോധനത്തെ ചോദ്യം ചെയ്തുള്ള
കോഴിക്കോട് നടക്കുന്ന മനോരമ ഹോര്‍ത്തൂസ് സാഹിത്യോല്‍സവ േവദിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബാലരമ ഡൈജസ്റ്റ് പൊതുവിജ്ഞാന ക്വിസ് മല്‍സരം! നവംബര്‍ 2 ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഒരു മണി വരെയാണ് ക്വിസ്. മല്‍സര ദിവസം രാവിലെ എട്ടിനും പത്തിനും ഇടയില്‍ വേദിയില്‍ നേ രിട്ടെത്തി പേരു നല്‍കണം. ആദ്യം
ഭാരതത്തിൻ പൊൻവിളക്കാം കേരളമേദിനീ ദേവി ചാരുതരഗുണാരാമ രാജിതയല്ലോ ശ്രീവിലാസമനോജ്ഞമാം ഈ വിശിഷ്ടമഹീതലം ഭൂവിലാർക്കും കൺകുളിർക്കും ഭാസുരഭാഗ്യം’’ എന്നിങ്ങനെ കേരളത്തെ സ്തുതിച്ചു പാടിയത് ‘ബാലനി’ലൂടെ മലയാളത്തിലെ ആദ്യത്തെ രചയിതാവായി മാറിയ മുതുകുളം രാഘവൻപിള്ളയാണ്. മലയാള മണ്ണിന്റെ സവിശേഷതകളിലേക്കെല്ലാം
ഇംഗ്ലിഷ് എഴുത്തുകാരിയായ എനിഡ് ബ്ലൈറ്റന്‍ കുട്ടികൾക്കായി എഴുതിയ സാഹസിക നോവലുകളുടെ പരമ്പരയാണ് സീക്രട്ട് സെവൻ. 700 ലധികം പുസ്തകങ്ങളും രണ്ടായിരത്തോളം ചെറുകഥകളും എഴുതിട്ടുള്ള എനിഡ്, ലോക പ്രസിദ്ധ ബെസ്റ്റ് സെല്ലറുകളായ ദ് ഫേമസ് ഫൈവ്, ദ് സീക്രട്ട് സെവൻ, ദ് മാജിക് ഫാരവേ ട്രീ, മലോറി ടവേഴ്സ്, നോഡി തുടങ്ങിയ
12–ാം വയസ്സിൽ ഡേവിഡ് കോപ്പർഫീൽഡ് വായിച്ച് മതി മറന്നിരുന്ന വായനക്കാരൻ 89–ാമത്തെ വയസ്സിലും വായന തുടരുകയാണ്. ഇക്കാലം കൊണ്ട് വായിച്ചു തീർന്നതോ പതിനായിരത്തിലധികം പുസ്തകങ്ങള്‍. ആകർഷകമായ കഥപറച്ചിലിന് പേരുകേട്ട ഇന്ത്യൻ എഴുത്തുകാരനായ റസ്കിൻ ബോണ്ടിന് വായന ദിനചര്യയുടെ അവിഭാജ്യ ഘടകമാണ്. ദിവസത്തിൽ നിരവധി
സുന്ദരിയായിരുന്നു. ധീരയായിരുന്നു. മറ്റാരെയും പോലെ ആയിരുന്നുമില്ല: അവസാനത്തെ ഗണികയെക്കുറിച്ച് ഇതിലും വലിയ സാക്ഷ്യമില്ല. പറയുന്നത് മകനാണ്. ഏകമകൻ. മനീഷ് ഗെയ്ൿവാദ്. ആരായിരുന്നു ഗെയ്ക് വാദ്. മനീഷിന് അറിയില്ല. അമ്മ രേഖയ്ക്കുമറിയില്ല. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട്, ചുവന്ന തെരുവിൽ വിൽക്കപ്പെട്ട തന്റെ
സാഹിത്യ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ഉജ്വല ബാല്യം പുരസ്കാരം നേടിയത് ചാരുനൈനിക.എ.എൽ എന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രസിദ്ധീകരിച്ച ‘ദി അൺനോൺ ഫ്രണ്ട്’ എന്ന നോവലാണ് ചാരുവിന് പുരസ്കാരം നേടിക്കൊടുത്തത്. ഇപ്പോൾ രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലാണ് ചാരു. എഴുതുക മാത്രമല്ല, പുസ്തകങ്ങളുടെ വരയും ചാരു തന്നെ. കോഴിക്കോടിന് സാഹിത്യപദവി നേടിക്കൊടുക്കുന്നതിന്റെ ഭാഗമായി യുനെസ്കോയുമായി സംസാരിച്ചവരിലെ കുട്ടി പ്രതിനിധി കൂടിയാണ് ചാരു. തീർന്നില്ല, വായിച്ച പുസ്തകങ്ങളുടെ നിരൂപണം നടത്താൻ ‘ഡൂഡിൽ ചാരു’ എന്നൊരു യുട്യൂബ് ചാനലും ചാരുവിനുണ്ട്. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലാണ് ചാരു പഠിക്കുന്നത്. ഒരു ദിവസം എത്ര മണിക്കൂറാണ് വായിക്കുക എന്നതാണത്രേ ഇപ്പോൾ ചാരു കേൾക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. അങ്ങനെ കുത്തിയിരുന്ന് വായിക്കണോ? നമ്മുടെ കുട്ടിക്കഥകളിൽ ഗുണപാഠം മാത്രം മതിയോ? എന്നൊക്കെ ചോദിച്ചാൽ ആറ്റിക്കുറുക്കിയ മറുപടിയുണ്ട് ചാരുവിന്. എവിടെനിന്നാണ് ചാരു തനിക്കു വായിക്കാനുള്ള പുസ്തകങ്ങളൊക്കെ കണ്ടെത്തുന്നത്? അതിലെ കഥയും കവിതയും കാര്യങ്ങളുമെല്ലാം എങ്ങനെയാണ് ജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിൽ കൈപിടിക്കാനെത്തുന്നത്? ഈ ശിശുദിനത്തിൽ അതിനെപ്പറ്റിയെല്ലാം മനസ്സു തുറക്കുകയാണ് ഈ പെൺകുട്ടി. ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും ബാലസാഹിത്യത്തിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചും ഉൾപ്പെടെ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുകയാണ് ചാരുനൈനിക.
മണലിൽ എഴുതിപ്പഠിച്ചവർ അക്ഷരങ്ങളുടെ മൂർച്ച അറിഞ്ഞവരാണ്. വിരലറ്റത്തേറ്റ മുറിവുകൾ വേദനിപ്പിച്ചെങ്കിലും നല്ല വടിവൊത്ത അക്ഷരങ്ങളെന്ന് പിന്നീട് കിട്ടിയ പ്രശംസകൾ മനസ്സ് നിറച്ചു. വൃത്തിയായി എഴുതിയില്ലെങ്കിൽ ചൂണ്ടു വിരൽ മണ്ണിൽ ഉരച്ചുള്ള ശിക്ഷണ രീതിയേയും ആശാൻ പള്ളിക്കൂടങ്ങളിൽ പഠിച്ചവർ മറന്നിട്ടുണ്ടാവില്ല. മണലിൽ നിന്ന് മൂന്ന് വിരലുകൾ കൂട്ടി കല്ലുപെൻസിൽ പിടിക്കാൻ പഠിച്ച് മണ്ണിൽ എഴുതി മനസ്സിൽ പതിഞ്ഞ അക്ഷരങ്ങളെ സ്ലേറ്റിലേക്കു പകർത്തുന്നതായിരുന്നു അടുത്ത പടി.
2018 മാർച്ചിൽ അന്തരിച്ച സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഈ മരണാനന്തര സന്ദേശത്തിൽ നിന്ന്, ഹോക്കിങ്ങിന്റെ മകൾ ലൂസി ഹോക്കിംങ് പകർത്തുകയും സിൻ ലി ചിത്രീകരണം ഒരുക്കുകയും ചെയ്ത പുസ്തകമാണ് യൂ ആൻഡ് ദ് യൂണിവേഴ്സ്. “എന്റെ പിതാവിന്റെ വാക്കുകളും സിന് സിന്റെ അതിശയകരമായ ദൃശ്യങ്ങളും സംയോജിപ്പിക്കുന്നത് പ്രായം കുറഞ്ഞ ശാസ്ത്രജ്ഞരെ ആകർഷിക്കുകയും നാം അധിവസിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള അവരുടെ ജിജ്ഞാസ ഉണർത്തുകയും ചെയ്യും,” ലൂസി ഹോക്കിംഗ് പറഞ്ഞു.
ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ചില സിദ്ധാന്തങ്ങളും ടെക്നിക്കുകളുമാണ് ‘ദ ആർട്ട് ഓഫ് പാരന്റിംഗ് ആൻഡ് ടീച്ചിംഗ്’ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഉത്തമ പൗരന്മാരായി ഇന്നത്തെ കുട്ടികളെ വാർത്തെടുക്കാൻ മാതാപിതാക്കളെപ്പോലെ തന്നെ അധ്യാപകരും പ്രധാന
Results 1-10 of 36