Activate your premium subscription today
സാഹിത്യത്തിനുള്ള നൊബേൽ സമ്മാന പ്രഖ്യാപനത്തിനു പിന്നാലെ ജേതാക്കൾ മാധ്യമ പ്രവർത്തകരെ കാണുന്ന പതിവുണ്ട്. അഭിമുഖങ്ങൾ പുറത്തുവരാറുമുണ്ട്. എന്നാൽ, പ്രഖ്യാപനം വന്ന് 6 ദിസവമായിട്ടും നൊബേൽ നേടിയ ആദ്യ ദക്ഷിണകൊറിയക്കാരി മാധ്യമങ്ങളെ കണ്ടിട്ടില്ല. ആഘോഷ ചടങ്ങുകളിലൊന്നും പങ്കെടുത്തിട്ടുമില്ല. കാരണം
കുടിയേറ്റ അനുഭവങ്ങളുടെ പൊള്ളിക്കുന്ന മുഖങ്ങളെക്കുറിച്ചെഴുതിയ ശ്രീലങ്കൻ – ബ്രിട്ടിഷ് എഴുത്തുകാരനെ എത്ര പേർക്കറിയാമെന്ന് ഉറപ്പില്ല. എന്നാൽ 2024 ലെ ബുക്കർ പ്രൈസിന്റെ അഞ്ച് വിധികർത്താക്കളിൽ ഒരാളായതോടെ റൊമേഷ് ഗുണശേഖരയെക്കുറിച്ച് പലരും തിരഞ്ഞു തുടങ്ങിരിക്കുന്നു. ഏഷ്യൻ സാന്നിധ്യമില്ലാത്ത ബുക്കർ സാധ്യതാ പട്ടിക പുറത്തു വന്നതോടെ ആകെയുള്ള സാന്നിധ്യമായ ശ്രീലങ്കൻ വംശജനെ തേടുകയാണ് ഏവരും. സാഹിത്യകൃതികൾ ഫ്രഞ്ച് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീലങ്കൻ വംശജരായ അപൂർവം എഴുത്തുകാരിൽ ഒരാളാണ് ഗുണശേഖരയെന്ന് പറയുമ്പോൾ മനസ്സിലാകും അദ്ദേഹത്തിന്റെ പ്രാധാന്യം. ബുക്കർ പ്രൈസ് ജേതാവ് മൈക്കൽ ഒണ്ടാറ്റ്ജെ, ശ്യാം സെൽവർദുരേയ് എന്നിവരുടെ ഒപ്പം നിൽക്കുന്ന ഗുണശേഖര, എഴുതുന്നത് ഇംഗ്ലിഷിലാണെങ്കിലും കൃതികളിൽ ശ്രീലങ്കൻ സംസ്കാരം, സിംഹള ഭാഷ, ദ്വീപ് രാഷ്ട്രത്തിന്റെ പ്രബല മതമായ ബുദ്ധമതം എന്നിവയുടെ സ്വാധീനം വളരെ വലുതാണ്. ആരാണ് റൊമേഷ് ഗുണശേഖര? എന്താണ് അദ്ദേഹത്തിന്റെ എഴുത്തിലെ രാഷ്ട്രീയം?
2024ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ ലോങ് ലിസ്റ്റ് പുറത്തിറക്കി ബുക്കർ പ്രൈസ് ഫൗണ്ടേഷൻ. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് കഴിഞ്ഞ വർഷം മേയ് 1 നും 2024 ഏപ്രിൽ 30 നും ഇടയിൽ യുകെയിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച ലോകമെമ്പാടുമുള്ള നോവലുകളെയും ചെറുകഥാ ശേഖരങ്ങളെയുമാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഈ വർഷത്തെ
അഭയാർഥികളുടെ പലായനം ലോക മനഃസാക്ഷിക്കു മുന്നിൽ ചോദ്യചിഹ്നമാകവെ, രഹസ്യപ്പൊലീസിന്റെ സന്ദേശവുമായെത്തുന്ന നോവലിനു തന്നെ ബുക്കർ സമ്മാനം. പസസ്തീൻ, യുക്രെയ്ൻ, സിറിയ... യുദ്ധവൂം ആഭ്യന്തര സംഘർഷങ്ങളും സാധാരണ ജീവിതത്തെ അസ്ഥിരപ്പെടുത്തുകയും ആശ്രയമറ്റ മുഖങ്ങൾ കൂടുവരികയും ചെയ്യുന്നതിനിടെയാണ് ഇത്തവണത്തെ ബുക്കർ
ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന്റെ ‘പ്രോഫറ്റ് സോങ്’ ’എന്ന നോവലിന് 2023 ലെ ബുക്കർ പുരസ്കാരം. ഡിസ്റ്റോപ്പിയൻ അയർലൻഡിനെ പശ്ചാത്തലമാക്കിയുള്ള ത്രില്ലറായ 'പ്രോഫറ്റ് സോങ്' സംസാരസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവുമില്ലാത്ത ഒരു ഏകാധിപത്യ സമൂഹത്തിൽ അതിജീവനത്തിനായി പോരാടുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്.
പ്രവാസി സംസ്കൃതിയുടെ 2023 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരത്തിന് സാഹിത്യ കൃതികൾ ക്ഷണിച്ചു. 2022 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്. വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കവിത, നോവൽ, ചെറുകഥ, ചരിത്രം
2023 ലെ ജെസിബി പുരസ്കാര നിറവിലാണ് തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ. അദ്ദേഹത്തിന്റെ 'ആലണ്ട പാച്ചി' എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം 'ഫയർ ബേർഡ്' ആണ് അംഗീകരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ജനനി കണ്ണൻ തമിഴിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പുസ്തകം പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്.
1950-ൽ തുടക്കമിട്ട നാഷനൽ ബുക്ക് അവാർഡ് അമേരിക്കയിലെ ഏറ്റവും വലിയ സാഹിത്യ അവാർഡുകളിൽ ഒന്നാണ്. അഞ്ച് മത്സര വിഭാഗങ്ങളിലെ വിജയികൾക്ക് 10,000 ഡോളർ വീതമാണ് സമ്മാനം. നെഡ് ബ്ലാക്ക്ഹോക്കിന്റെ 'ദ് റീഡിസ്കവറി ഓഫ് അമേരിക്ക: നേറ്റീവ് പീപ്പിൾസ് ആൻഡ് ദി അൺമേക്കിങ് ഓഫ് യുഎസ് ഹിസ്റ്ററി' എന്ന കൃതിക്ക് നോൺ ഫിക്ഷൻ സമ്മാനം ലഭിച്ചു, യുവജന സാഹിത്യ വിഭാഗത്തിൽ ഡാൻ സാന്ററ്റിന്റെ 'എ ഫസ്റ്റ് ടൈം ഫോർ എവരിവിങ്' പുരസ്കാരം നേടി. ക്രെയ്ഗ് സാന്റോസ് പെരസിന്റെ 'ഇൻകോർപറേറ്റഡ് ടെറിട്ടറി' മികച്ച കവിതാപുസ്തകമായി തിരഞ്ഞെടുക്കപ്പെട്ടു. പോർച്ചുഗീസിൽ നിന്ന് ബ്രൂണ ഡാന്റാസ് ലൊബാറ്റോ വിവർത്തനം ചെയ്ത സ്റ്റെനിയോ ഗാർഡലിന്റെ 'ദ് വേഡ്സ് ദാറ്റ് റിമെയിൻ' വിവർത്തന പുരസ്കാരത്തിന് അർഹമായി. 1,900 ലധികം കൃതികളിൽ നിന്നാണ് ഇത്തവണ വിജയികളെ തിരഞ്ഞെടുത്തത്.
തിരുവനന്തപുരം∙ കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന കെ.വി. അനൂപിന്റെ സ്മരണാർഥം സൗഹൃദവേദിയും പട്ടാമ്പി കോളജ് മലയാള വിഭാഗവും നൽകുന്ന ചെറുകഥാപുരസ്കാരത്തിനു കൃതികൾ ക്ഷണിച്ചു. 2022, 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ആദ്യ ചെറുകഥാസമാഹാരമാണു പരിഗണിക്കുക. 3 കോപ്പികൾ നവംബർ 20നകം അയയ്ക്കണം.
സാഹിത്യ വിമർശകൻ, അധ്യാപകൻ, പ്രഭാഷകൻ, വിവർത്തകൻ, ബഹുഭാഷാപണ്ഡിതൻ, ചിത്രകാരൻ, ഗവേഷക പരിശീലകൻ, ശിൽപി, നോവലിസ്റ്റ്, കഥാകൃത്ത്, സാംസ്കാരിക ചരിത്രകാരൻ... എസ്.കെ. വസന്തനു യോജിക്കുന്ന വിശേഷണങ്ങൾ തീരുന്നില്ല. 1935 നവംബർ 17ന് ഇടപ്പള്ളിയിൽ ജനിച്ച്, അച്ഛന്റെ സുഹൃത്തുക്കളായ ചങ്ങമ്പുഴയെയും ഇടപ്പള്ളിയെയും
Results 1-10 of 22