‘ഇന്നലെ രാത്രി അവർ അവനെ ഇവിടെ വച്ച് വെടിവച്ചിട്ടുണ്ടാകണം’: റൊമേഷ് പറയുന്നു, ആ രാത്രികൾ എന്നെ എഴുത്തുകാരനാക്കി...
Mail This Article
കുടിയേറ്റ അനുഭവങ്ങളുടെ പൊള്ളിക്കുന്ന മുഖങ്ങളെക്കുറിച്ചെഴുതിയ ശ്രീലങ്കൻ – ബ്രിട്ടിഷ് എഴുത്തുകാരനെ എത്ര പേർക്കറിയാമെന്ന് ഉറപ്പില്ല. എന്നാൽ 2024 ലെ ബുക്കർ പ്രൈസിന്റെ അഞ്ച് വിധികർത്താക്കളിൽ ഒരാളായതോടെ റൊമേഷ് ഗുണശേഖരയെക്കുറിച്ച് പലരും തിരഞ്ഞു തുടങ്ങിരിക്കുന്നു. ഏഷ്യൻ സാന്നിധ്യമില്ലാത്ത ബുക്കർ സാധ്യതാ പട്ടിക പുറത്തു വന്നതോടെ ആകെയുള്ള സാന്നിധ്യമായ ശ്രീലങ്കൻ വംശജനെ തേടുകയാണ് ഏവരും. സാഹിത്യകൃതികൾ ഫ്രഞ്ച് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീലങ്കൻ വംശജരായ അപൂർവം എഴുത്തുകാരിൽ ഒരാളാണ് ഗുണശേഖരയെന്ന് പറയുമ്പോൾ മനസ്സിലാകും അദ്ദേഹത്തിന്റെ പ്രാധാന്യം. ബുക്കർ പ്രൈസ് ജേതാവ് മൈക്കൽ ഒണ്ടാറ്റ്ജെ, ശ്യാം സെൽവർദുരേയ് എന്നിവരുടെ ഒപ്പം നിൽക്കുന്ന ഗുണശേഖര, എഴുതുന്നത് ഇംഗ്ലിഷിലാണെങ്കിലും കൃതികളിൽ ശ്രീലങ്കൻ സംസ്കാരം, സിംഹള ഭാഷ, ദ്വീപ് രാഷ്ട്രത്തിന്റെ പ്രബല മതമായ ബുദ്ധമതം എന്നിവയുടെ സ്വാധീനം വളരെ വലുതാണ്. ആരാണ് റൊമേഷ് ഗുണശേഖര? എന്താണ് അദ്ദേഹത്തിന്റെ എഴുത്തിലെ രാഷ്ട്രീയം?