Activate your premium subscription today
മഹാഭാരതത്തിലെ കൗതുകം ജനിപ്പിക്കുന്ന കഥാപാത്രമാണ് അംബ. കാശിരാജാവിന്റെ പുത്രി. സഹോദരിമാരായ അംബ, അംബിക, അംബാലിക എന്നിവരുടെ സ്വയംവരം നടക്കുമ്പോൾ, ശക്തനായ ഭീഷ്മർ കടന്നുവന്നു മൂവരെയും ബലം പ്രയോഗിച്ചു രഥത്തിലേറ്റി. എതിർത്ത രാജാക്കന്മാരെയെല്ലാം എയ്തു തോൽപിച്ച്, അവരെ ഹസ്തിനപുരത്തിലേക്ക് കടത്തി. അവിടത്തെ രാജാവും തന്റെ അർധസഹോദരനുമായ വിചിത്രവീര്യന് ഈ രാജകുമാരിമാരെ വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു ഭീഷ്മരുടെ ലക്ഷ്യം. പക്ഷേ സാല്വനെ മനസ്സാ വരിച്ചിരുന്ന അംബയ്ക്ക് ഈ വിവാഹത്തിൽ താല്പര്യമില്ലായിരുന്നു. ഇതറിഞ്ഞ ഭീഷ്മർ അംബയെ സാല്വന്റെ അരികിലെത്തിച്ചു. നേരത്തേ വിവാഹത്തിനു സമ്മതിച്ചിരുന്നെങ്കിലും, ഭീഷ്മരെന്ന അന്യപുരുഷന്റെ കൂടെപ്പോയെന്ന കാരണത്താൽ സാല്വൻ അംബയെ തിരസ്കരിച്ചു. നിത്യബ്രഹ്മചാരിയായ ഭീഷ്മരും അംബയെ വിവാഹം ചെയ്യില്ലെന്നു തീർത്തുപറഞ്ഞു. തിരികെയെത്തിയ അംബയെ വിചിത്രവീര്യനും സ്വീകരിച്ചില്ല. തന്റെ ദുരവസ്ഥയ്ക്കു കാരണക്കാരനായ ഭീഷ്മരെ വധിക്കണമെന്ന് അംബ നിശ്ചയിച്ചു. പക്ഷേ വില്ലാളിവീരനായ ഭീഷ്മരെ നേരിടാൻ താൻ അശക്തയാണെന്നറിയാമായിരുന്ന അംബ പല വാതിലുകളിലും മുട്ടി. ആരും കനിഞ്ഞില്ല. ഒടുവിൽ ശിവന്റെ അനുഗ്രഹം നേടി.
"എന്റെ മകൾ നവമിക്ക് രണ്ടു വയസ്സ് ആകുന്ന പ്രായം. ചെറുപ്രായത്തിൽ മോളെ കളിപ്പിക്കാൻ പല വഴികൾ നോക്കുന്ന മാതാപിതാക്കളിൽ ഒരാളായ ഞാനും മകൾക്കു ഇഷ്ടമുള്ള കളി കാര്യങ്ങളിൽ തന്നെ മുഴുകിയിരുന്നു. അതിനിടക്ക് വീട്ടിൽ ബന്ധുക്കളായ രണ്ടു കുട്ടികൾ പഞ്ചഗുസ്തി മത്സരം നടത്തുന്നുണ്ടായിരുന്നു. ഇത് കണ്ടു നവമിയും
പാവനമായൊരു ജീവിതകഥ കേൾക്കുക. പഠനത്തിൽ സമർഥനല്ലാത്തതിനാൽ ഓസ്ട്രേലിയയിലെ ഹൈസ്കൂൾപഠനം പോലും പൂർത്തിയാക്കാഞ്ഞ സ്കോട്ടിഷ്–ഓസ്ട്രേലിയനായ സ്കോട്ട് നീസന്റെ രോമാഞ്ചജനകമായ കഥ. ഡ്രൈവ്–ഇൻ സിനിമാ തിയറ്ററിലെ പ്രൊജക്ഷനിസ്റ്റായി ജോലി കിട്ടി. വൈകാതെ സിനിമാക്കമ്പനി ഓഫിസിൽ മാർക്കറ്റിങ് അസിസ്റ്റന്റായി മാറി. സ്ഥിരപരിശ്രമിയായ സ്കോട്ട് പല പടവുകളും ക്രമേണ കയറി, 1987ൽ ഹോയ്ട്സ് എന്ന സിനിമാ ശൃംഖലയുടെ മാനേജിങ് ഡയറക്ടറായി ഉയർന്നു. ആറു വർഷംകൊണ്ട് ലോകസിനിമയുടെ സിരാകേന്ദ്രമായ ലൊസാഞ്ചലസിലെത്തി. 26 വർഷത്തെ സിനിമാപ്രവർത്തനംവഴി സ്കോട്ട് നീസൻ ലോകത്തിലെ ഏറ്റവും വലിയ സിനിമാനിർമാണക്കമ്പനികളിലൊന്നായ ട്വന്റിയത്ത് സെഞ്ചറി ഫോക്സ് ഇന്റർനാഷനലിന്റെ പ്രസിഡന്റായി. ടൈറ്റാനിക്കും സ്റ്റാർ വാഴ്സും ബ്രേവ് ഹാർട്ടും അടക്കം വിശ്വപ്രസിദ്ധമായ പല ചിത്രങ്ങളുടെയും നിർമാണംവഴി കമ്പനിക്ക് ഒന്നര ബില്യൺ (150 കോടി) ഡോളറിലേറെ വരുമാനമുണ്ടാക്കി. ദൃഢനിശ്ചയവും സമർപ്പണബുദ്ധിയും ഉള്ളവർക്ക്
വീട്ടിൽ ഒട്ടും ഇടമില്ല എന്നതാണ് അയാളുടെ പരാതി. അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും നാലു കുട്ടികൾക്കുംകൂടി താമസിക്കാൻ ബുദ്ധിമുട്ട്. എല്ലാം കേട്ട ഗുരു പറഞ്ഞു: നിങ്ങളുടെ കോഴികളെക്കൂടി വീടിനകത്തേക്കു മാറ്റൂ. അൽപം മടി കാണിച്ചെങ്കിലും അയാൾ അതുപോലെ ചെയ്തു. പിറ്റേന്നു ഗുരുവിനോടു പറഞ്ഞു: വീട്ടിൽ കൂടുതൽ
പൂവ് ആർക്കുവേണ്ടിയും വിരിയുന്നതല്ല, നദി ആർക്കുവേണ്ടിയും ഒഴുകുന്നതല്ല. രണ്ടും അതിന്റേതായ യാത്രയിലാണ്. വിരിയുന്ന പൂക്കളും ഒഴുകുന്ന വെള്ളവും തനിക്കു സ്വന്തമാക്കണമെന്ന വാശി പലരിൽ രൂപപ്പെട്ടാൽ പൂക്കൾ ഇതളുകളായി ചിതറുകയും നദി വഴിതിരിച്ചുവിടപ്പെട്ട് പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യും. ആകർഷണം തോന്നുന്ന എന്തിനെയും ബഹുമാനിക്കാനുംകൂടി പഠിക്കണം.
ബാലൻ രത്നവുമായി രാജാവിന്റെ അടുത്തെത്തി. രാജാവ് വില ചോദിച്ചപ്പോൾ അവൻ പറഞ്ഞു: അങ്ങു പരിശോധിച്ചശേഷം അർഹിക്കുന്ന വില തന്നാൽ മതി. അദ്ദേഹം പലരോടും അന്വേഷിച്ചെങ്കിലും അവരാരും അത്തരമൊരു രത്നം കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു ഗുരുവിന്റെ ശിഷ്യനും ഈ വിവരമറിഞ്ഞു. അവൻ കൊട്ടാരത്തിലെത്തി രത്നം പരിശോധിച്ചു. അതിന്റെ
ചൂഷകർക്കു ചില പൊതുസ്വഭാവങ്ങളുണ്ട്. അവർക്ക് ഔദാര്യത്തിന്റെ മുഖംമൂടി ഉണ്ടാകും. ഭീഷണിപ്പെടുത്താതെയും പ്രകോപിതരാകാതെയും അവർ തങ്ങളുടെ ദൗത്യം നിർവഹിക്കും. സഹജീവികളുടെ തലച്ചോർ വൈകാരികതകൊണ്ട് അവർ വിലയ്ക്കെടുക്കും, തന്ത്രപരമായ ഇടപെടലുകളിലൂടെ ആളുകളുടെ പ്രതികരണശേഷി നശിപ്പിക്കും, യാഥാർഥ്യമെന്തെന്നു തിരിച്ചറിയാനാകാത്തവിധം ഇടപെടുന്നവരുടെ ഇന്ദ്രിയങ്ങൾ അവർ പ്രവർത്തനരഹിതമാക്കും. ചൂഷണം ചെയ്യുന്നവർക്കു കർമത്തോടോ ആ കർമം ചെയ്യുന്ന ആളോടോ ഒരു പ്രതിബദ്ധതയും ഉണ്ടാകില്ല. ആ പ്രവൃത്തിയിലൂടെ തനിക്കു ലഭിക്കുന്ന നേട്ടങ്ങളും അതു ചെയ്തവർക്കുണ്ടായ അധികവേതനവും മാത്രമാകും അവരുടെ ചിന്തയിൽ.
ഒരു നൈജീരിയൻ കഥ കേൾക്കുക. വിദൂരനഗരത്തിൽ നിന്നെത്തിയ വനിത നിരത്തിലൂടെ നടക്കവേ ഷൂവിന്റെ വക്കു പൊട്ടി. തൊട്ടടുത്തുകണ്ട ചെരുപ്പുകുത്തിയുടെ കടയിൽ കയറി. വൃദ്ധനായ ചെരുപ്പുകുത്തി ഉടൻ പണി തുടങ്ങി. കൂട്ടത്തിൽ നർമകഥകളും ഫലിതങ്ങളും തുരുതുരെ വിളമ്പിക്കൊണ്ടിരുന്നു. വനിത വല്ലാതെ പൊട്ടിച്ചിരിച്ചുപോയ സന്ദർഭങ്ങളേറെ. വൃദ്ധന് നിറഞ്ഞ ഉത്സാഹവും ആഘോഷശൈലിയും. മുഖത്ത് ഒട്ടിച്ചുവച്ചതുപോലുള്ള പുഞ്ചിരി. ‘ഇത്രയും സന്തോഷമുള്ള മുതിർന്നയാളെ ഈ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല’ എന്നു വനിത. അവർ തുടർന്നു; ‘‘നിങ്ങൾ എത്ര ഭാഗ്യവാനാണെന്ന് അറിയാമല്ലോ. നിങ്ങൾക്കു ജീവിതത്തിൽ യാതൊരു പ്രശ്നവുമില്ലാത്തതുപോലെ. ജീവിതത്തിൽ പലതും അനുഭവിച്ച ഞങ്ങൾക്കൊക്കെ വല്ലപ്പോഴും മാത്രമാണു സന്തോഷം. ഏതുനേരവും മോശമായ മൂഡിലായിരിക്കും ഞങ്ങൾ’’.
ന്യൂക്ലിയർ മെഡിസിൻ ശാസ്ത്രജ്ഞനായാണ് ജീവിതം പടുത്തുയർത്തിയതെങ്കിലും ഡോ.ജോർജ് സാമുവൽ പിന്നീട് മുറുകെപ്പിടിച്ചത് ശാസ്ത്രത്തെയല്ല, ഫലിതത്തെയാണ്. കണ്ണീരു മാത്രം വച്ചുനീട്ടിയ ജീവിതത്തോട് നൽകിയ മറുപടി കൂടിയായിരുന്നു അത്. അപൂർവ ജനിതകരോഗം നഷ്ടപ്പെടുത്തിയ മൂന്നു മക്കൾക്കായി ജോർജും ഭാര്യ എലിസബത്തും ഉറങ്ങാതെ കാത്തിരുന്നത് വർഷങ്ങൾ. രോഗം മാത്രമല്ല, അപകടത്തിന്റെ രൂപത്തിലും ഇതിനിടെ മരണം പരീക്ഷിക്കാനെത്തി. പക്ഷേ, അനുഭവങ്ങളുടെ കനൽച്ചൂടിൽ പൊള്ളി നിൽക്കുമ്പോഴും ‘ആർക്കാണ് ചിരിക്കാൻ ഇഷ്ടമില്ലാത്തത്’ എന്ന് നിറചിരിയോടെ അദ്ദേഹം ചോദിക്കുന്നു.. എൺപത്തിനാലു വർഷത്തിനിടെ കടന്നുപോകേണ്ടി വന്ന നിരാശയുടെ രാത്രികളെ പ്രത്യാശയുടെ പകലുകളാക്കി മാറ്റാൻ ജോർജ് കാണിച്ച മാജിക് എന്താണ്? എന്തായിരുന്നു അദ്ദേഹം നേരിട്ട പരീക്ഷണങ്ങൾ? ആ ജീവിതം വായിക്കാം...
ചിലയാളുകളെ നിർബന്ധപൂർവം സൗഹൃദവലയത്തിൽനിന്ന് ഒഴിവാക്കിയേ മതിയാകൂ. തൻകാര്യത്തിനു വരുന്നവരോടും ആത്മാവിനെ നശിപ്പിക്കുന്നവരോടും എതിരിടുകയല്ല വേണ്ടത്; തന്ത്രപൂർവം മാറ്റിനിർത്തണം. എതിർത്തു തോൽപിക്കാനുള്ള ശക്തി എല്ലാവർക്കുമുണ്ടാകില്ല. വഴിമാറാനുള്ള അടവുകൾ ശീലിക്കുക.
Results 1-10 of 48