മലയാള കവിയും ചിത്രകാരനും പരിഭാഷകനുമാണ് എം. ആർ. രേണുകുമാർ.
1969ൽ കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ ജനനം.
ഞാറുകൾ-മലയാളത്തിലെ ദലിത് കഥകൾ, പച്ചക്കുപ്പി, വെഷക്കായ, മുഴുസൂര്യനാകാനുള്ള ശ്രമങ്ങൾ, പൊയ്കയിൽ യോഹന്നാൻ, അയ്യങ്കാളി ജീവിതവും ഇടപെടലുകളും എന്നിവയാണ് പ്രധാന കൃതികൾ.
മികച്ച കവിതക്കുള്ള 2019-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.