Activate your premium subscription today
പറയാനുള്ളതെല്ലാം എംടി പറഞ്ഞുകഴിഞ്ഞതാണ്. ചോദ്യങ്ങൾക്കു മുൻപുതന്നെ അദ്ദേഹം പലപ്പോഴും ഉത്തരങ്ങൾ നൽകിക്കഴിഞ്ഞിരിക്കുന്നു. എല്ലാറ്റിനും മറുപടി പറയാൻ താനുണ്ട് എന്ന വിചാരം അദ്ദേഹത്തിനില്ല. തന്റെ വാക്കുകളിൽ എല്ലാറ്റിനും തീർപ്പുണ്ട് എന്നും വാക്കുകളുടെ ഈ പെരുന്തച്ചൻ വിചാരിക്കുന്നില്ല. അല്ലെങ്കിലും എന്തിനൊക്കെയാണ് തീർപ്പുള്ളത്! ഈ കർക്കടകത്തിലെ ഉത്തൃട്ടാതി നാളിൽ എംടിക്ക് 90 വയസ്സു തികയും. അതങ്ങനെയേ പറയാനാകൂ. ഔദ്യോഗിക രേഖകളിൽ ജൂലൈ 15 എന്നൊരു ജന്മദിനം ഉണ്ട്. ജനിച്ച വർഷത്തെ ഉത്തൃട്ടാതി വച്ചു ഗണിച്ചു ചെയ്യുമ്പോൾ അതു ജൂലൈ 15 അല്ല. ഓഗസ്റ്റ് 9 ആണ്. ‘‘അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. അക്കാലത്ത് അതൊന്നും പ്രധാനമല്ലല്ലോ.’’ നവതിയിൽ അദ്ദേഹം വിചാരിക്കുന്നത് കാലം തന്നോട് കുറേ കരുതൽ കാട്ടി എന്നാണ്. ഉള്ളിൽ ആരോടൊക്കെയോ അതിനു നന്ദി പറയാനുണ്ട്. പിറക്കാൻ അവസരം കൊടുക്കേണ്ടതില്ല എന്ന് വൈദ്യൻമാർ നിശ്ചയിച്ച ഒരു ഗർഭം. പക്ഷേ ഗർഭത്തിലെ ആ ശിശു മരിക്കാൻ തയാറായില്ല. ഒരുപാടു പരാധീനതകളോടെ പിറന്ന ആ കുഞ്ഞിനോട് ആരോഗ്യം അകന്നുനിന്നു. ഏകാകിത കനപ്പെടുത്തിയത് അവന്റെ ഉള്ളിനെയാണ്. അക്ഷരങ്ങളായി അവനു കൂട്ട്. പുസ്തകങ്ങൾ തേടി അവൻ നാഴികകളേറെ നടന്നു; കടം കൊണ്ടു വായിക്കാൻ. താൻ വായിച്ചവരായിരുന്നു അവനു വലിയ ആളുകൾ. അവരെപ്പോലെയാകാൻ അവൻ മോഹിച്ചു. എഴുതാതെ അവനു കഴിയില്ലായിരുന്നു. എഴുത്ത് അവന്റെയുള്ളിൽ ഒരു പീഠമിട്ടിരുന്നു. ജ്ഞാനപീഠത്തോളം എത്താനുള്ള ഒരിരുപ്പ്. കാലമൊഴുകുന്നു, ഒപ്പം ഞാനുമൊഴുകുന്നു എന്ന വിചാരം ഉള്ളിലൊഴുകുന്നതിന്റെ നേർത്ത ധ്വനികളായി അദ്ദേഹത്തിന്റെ വാക്കുകൾ പുറത്തേക്കു വരുന്നു. നവതിയുടെ പൂമുഖത്തിരുന്ന് എംടി സംസാരിക്കുന്നു:
അനൂപ് രാമകൃഷ്ണൻ സംവിധാനം ചെയ്ത വാനപ്രസ്ഥ വഴികളിൽ എന്ന ഡോക്യുമെന്ററിയുടെ ആദ്യ ദൃശ്യത്തിൽ നിറഞ്ഞൊഴുകുന്ന നിള കാണാം. നിളയിൽ നീളേ പെയ്യുന്ന മഴയും. തൊട്ടടുത്ത സീനിൽ മൂകാംബിക ക്ഷേത്രമാണ്. അവിടെയും മഴ പെയ്യുന്നു. മഴയ്ക്കു മീതെ കേൾക്കാം. ശ്രദ്ധിച്ചാൽ വ്യക്തമായി കേൾക്കാം. മഴയുടെ ആരവത്തിന്റെ പശ്ചാത്തലത്തിൽ
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച എം.ടി. അനുഭവങ്ങളുടെ പുസ്തകത്തിന് ദേശീയ പുരസ്കാരം. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് അനൂപ് രാമകൃഷ്ണന് ഏകോപിപ്പിച്ച് രൂപകല്പന നിര്‍വഹിച്ച് മനോരമ ബുക്സ് പുറത്തിറക്കിയ ‘എം.ടി.അനുഭവങ്ങളുടെ പുസ്തകം’ കരസ്ഥമാക്കിയത്. അരനൂറ്റാണ്ടിലേറെ നീളുന്ന എം.ടി.യുടെ സര്‍ഗ
ഒരു പുസ്തകത്തിനുവേണ്ടി അച്ഛനുമായി ഞാൻ നടത്തുന്ന അഭിമുഖം. അതെന്റെ ആദ്യ അനുഭവമായിരുന്നു. അതിനു കാരണക്കാരൻ അനൂപ് ആയിരുന്നു.’’ മലയാളത്തിന്റെ പ്രിയകഥാകാരൻ എം.ടി.വാസുദേവൻ നായരുടെ മകൾ അശ്വതി...M. T. Vasudevan Nair, Aswathy Srikanth, Anoop Ramakrishnan, Memoir
അഞ്ചു തലമുറകളായി മലയാളികളുടെ പൊതുവികാരങ്ങളിലൊന്നാണ് എം.ടി. വായനയില്‍ ഹൃദയത്തിലേക്കാഴുന്ന ഏകാഗ്രരചനകളിലൂടെ വള്ളുവനാടന്‍ ഭൂമികയെ പ്രതിഷ്ഠിച്ച ജ്ഞാനപീഠ ജേതാവ്. കഥയിലും നോവലിലും അന്യാദൃശമായ വാക്കുകളിലും വാചകങ്ങളിലുമായി നിവര്‍ത്തിച്ച മായികസ്പര്‍ശം തിരക്കഥയിലും പിന്നീട് സിനിമാസംവിധാനത്തിലേക്കും അതേ
Results 1-5