Activate your premium subscription today
2014ൽ ഇൻസ്റ്റാഗ്രാമില്‍ തന്റെ കവിതകൾ പങ്കിടാൻ തുടങ്ങിയ രൂപി അവയ്ക്കൊപ്പം ലളിതമായ ചിത്രങ്ങളും വരച്ചു ചേർക്കാൻ തുടങ്ങി. അതാണ് രൂപിയുടെ ജീവിതം മാറ്റി മറിച്ചത്. ഇൻസ്റ്റാപോയട്രി എന്ന ടാഗ്ലൈനിൽപ്പെട്ട് ക്രമേണ ശ്രദ്ധിക്കപ്പെടുവാൻ തുടങ്ങിയതോടെ അവളുടെ ഷോകളിൽ നിരവധി പേർ പങ്കെടുക്കുവാൻ തുടങ്ങി.
മലയാള കവിതയില്‍ ഒരിക്കലും അണയാത്ത ഒരു നെരിപ്പോടുണ്ടായിരുന്നു. അതായിരുന്നു അയ്യപ്പന്, ചുണ്ടിലും കരളിലും ലഹരിയുമായി പറന്ന ഒരു പക്ഷി. തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് അയ്യപ്പനും കവിതയും ഒഴുകി നടന്നു, എവിടെയും അധികം തങ്ങാതെ ആരെയും അധികം ബുദ്ധിമുട്ടിക്കാതെ.
20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്നയാളാണ് ചിലിയൻ കവിയായ പാബ്ലോ നെരൂദ. പ്രകൃതി, സ്നേഹം, സാമൂഹിക നീതി എന്നിവയുമായി ആഴത്തിലുള്ള ബന്ധം ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ കൃതികൾ ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്.
ലണ്ടൻ ∙ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിന്റെ കലാ സാഹിത്യ വിഭാഗമായ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ലബ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
കണ്ണിൽ കാണുന്നതെന്തിനോടും കുഞ്ഞു മെഹ്സയ്ക്ക് കൗതുകമാണ്. പാറിപ്പറക്കുന്ന ചിത്രശലഭമോ, പൂക്കളിൽ വന്നിരിക്കുന്ന കുഞ്ഞു കുരുവിയോ, വലിയ ശബ്ദത്തോടെ കുതിച്ചു പോകുന്ന ബൈക്കോ എന്തും ആയിക്കൊള്ളട്ടെ, എന്തിനോടും ഏതിനോടും മെഹ്സ ഏറെ കൗതുകത്തോടെയാണ് അടുക്കുക. ആ കൗതുകം ചെന്നവസാനിക്കുന്നതാകട്ടെ നാലോ, അഞ്ചോ വരികൾ
പ്രിയ സുഹൃത്തേ, സേസ് നൂട്ട്ബൂമിന്റെ രചനകളെക്കുറിച്ച് അത്രയൊന്നും മലയാളത്തിൽ എഴുതിയതായി കണ്ടിട്ടില്ല. നൂട്ട്ബൂം ഡച്ച് എഴുത്തുകാരനാണ്. കവിതകളും നോവലുകളുമെന്നപോലെ യാത്രാവിവരണങ്ങളും ശ്രദ്ധേയമാണ്. 'ലെറ്റേഴ്സ് റ്റു പൊസൈഡൻ' എന്നത് പല കുറിപ്പുകളുടെ സമാഹാരമാണ്. ദൈവത്തിന് അയച്ച കത്തുകൾ എന്ന് എഴുത്തുകാരൻ
ഒരു കവി ഒരു ജനതയുടെ ആത്മാവു പിടിച്ചടക്കിയ കഥയാണ് റോബർട്ട് ബേൺസിന്റേത്. 1759 ൽ സ്കോട്ട്ലൻഡിലെ അയർഷെറിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ബേൺസ്, ഒരു സാഹിത്യ ബിംബമായി വളർന്നതിൽ അദ്ഭുതപ്പെടാനൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ കവിത വായിച്ചവർക്കറിയാം. വാക്കുകൾ കൊണ്ട് നൂറ്റാണ്ടുകളും ഭൂഖണ്ഡങ്ങളും കീഴടക്കിയ
മനാമ ∙ മനസ്സിൽ വിരിഞ്ഞ കവിതകൾ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ ആവേശത്തിലാണ് ബഹ്റൈനിലെ മലയാളി വിദ്യാർഥിനിയായ കാശ്വി സുബിൻ ജഗദീഷ്. ഭവൻസ് ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കാശ്വി രചിച്ച ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ 'ഹാർട്ട്സ്ട്രിങ്ങ്സ് ' സമാനതകളില്ലാത്ത കവിതകളുടെ
കവിയും നടനും നാടകകൃത്തും എഡിറ്ററും കലാ നിരൂപകനുമായ നിസ്സിം എസക്കിയേല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഇംഗ്ലീഷ് കവിതയുടെ സ്ഥാപകവ്യക്തിത്വങ്ങളിലൊരാളാണ്. 1924 ഡിസംബർ 16-ന് മഹാരാഷ്ട്രയിലെ മുംബൈയിൽ ജനിച്ചു. ലണ്ടനിൽ വിദ്യാഭ്യാസം നേടി തിരിച്ചെത്തിയ അദ്ദേഹംബോംബെ സർവകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായി ജോലി
വിടുതൽ നൽകാത്ത പ്രഹരമാണ് ജിബ്രാൻ. കവിതയുടെ വഴികളിൽ നടന്നു തുടങ്ങിയ ഒരാൾ പെട്ടെന്ന്, ഒരു പ്രത്യേക നിമിഷം ജിബ്രാനിൽ എത്തിപ്പെടുന്നു. പിന്നെ അവിടുന്ന് ഒരു മോചനമില്ല. ആത്മാവിൽ ആഴത്തിൽ ഉറഞ്ഞുപോയ ആ മനുഷ്യനെ പിന്നീട് നാം പലയിടത്തും കാണും. കവിതകളായി ചിതറിക്കിടക്കുന്ന ആ നിമിഷങ്ങളെ കൂട്ടിച്ചേർത്ത്
Results 1-10 of 67