ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ജൊഹാനസ്ബർഗ് വർണവിവേചനത്തിന്റെ കടുത്ത വിമർശകനായിരുന്ന ദക്ഷിണാഫ്രിക്കൻ കവി ബ്രെയ്‌റ്റൻ ബ്രെയ്‌റ്റൻബാക് (85) പാരിസിൽ അന്തരിച്ചു. നോവലിസ്റ്റും ചിത്രകാരനും കൂടിയായ അദ്ദേഹം ഏറെക്കാലവും വിദേശത്താണു ജീവിച്ചത്. നെൽസൻ മണ്ടേലയുടെ നേതൃത്വത്തിലുള്ള ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ പിന്തുണച്ചതിന്റെ പേരിൽ 1975 ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായി. 7 വർഷം തടവുശിക്ഷ അനുഭവിച്ചു.

ആഫ്രിക്കയിലെ വിമത സാഹിത്യ പ്രസ്ഥാനമായ സെസ്റ്റിജേർസിന്റെ സ്ഥാപക അംഗമായിരുന്നു. 1964 ൽ ‘ദ് അയേൺ കൗ മസ്റ്റ് സ്വീറ്റ്’ എന്ന കവിതാസമാഹാരത്തിലൂടെ ദക്ഷിണാഫ്രിക്കൻ കവിതയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച അദ്ദേഹം പിന്നീട് സ്വത്വം, നീതി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ശ്രദ്ധേയമായ കവിതകൾ രചിച്ചു. ‘കൺഫെഷൻസ് ഓഫ് ആൻ അൽബിനോ ടെററിസ്റ്റ്,’ ‘എ സീസൻ ഇൻ പാരഡൈസ്’ എന്നീ ആത്മകഥാപരമായ രചനകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രവാസജീവിതകാലത്തും ദക്ഷിണാഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രവിഭാഗമായ ഒഖേലയിൽ സജീവമായി പ്രവർത്തിച്ചു.

English Summary:

Breyten Breytenbach, South African Poet and Anti-Apartheid Icon, Dies at 85

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com