Activate your premium subscription today
വിശുദ്ധ ജെറോമിന്റെ ഓർമയ്ക്കായാണ് സെപ്റ്റംബർ 30 ലോക വിവർത്തന ദിനമായി ആചരിക്കുന്നത്. ബൈബിൾ അത്യധികം ശ്രമകരമായ അധ്വാനത്തിലൂടെ ലാറ്റിനിലേക്കു പരിഭാഷപ്പെടുത്തിയ മഹാപണ്ഡിതനും താപസനുമായിരുന്നു അദ്ദേഹം. ‘മൊഴിമാറ്റത്തിന്റെ പുണ്യാളനെ’ന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ‘വിവർത്തനം, സംരക്ഷിക്കേണ്ടുന്ന കല:
വിടുതൽ നൽകാത്ത പ്രഹരമാണ് ജിബ്രാൻ. കവിതയുടെ വഴികളിൽ നടന്നു തുടങ്ങിയ ഒരാൾ പെട്ടെന്ന്, ഒരു പ്രത്യേക നിമിഷം ജിബ്രാനിൽ എത്തിപ്പെടുന്നു. പിന്നെ അവിടുന്ന് ഒരു മോചനമില്ല. ആത്മാവിൽ ആഴത്തിൽ ഉറഞ്ഞുപോയ ആ മനുഷ്യനെ പിന്നീട് നാം പലയിടത്തും കാണും. കവിതകളായി ചിതറിക്കിടക്കുന്ന ആ നിമിഷങ്ങളെ കൂട്ടിച്ചേർത്ത്
2023 ലെ ജെസിബി പുരസ്കാര നിറവിലാണ് തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ. അദ്ദേഹത്തിന്റെ 'ആലണ്ട പാച്ചി' എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം 'ഫയർ ബേർഡ്' ആണ് അംഗീകരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ജനനി കണ്ണൻ തമിഴിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പുസ്തകം പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്.
ദർവീശിന്റെ അവസാനകൃതി ‘ഫീ ഹദ്റത്തുൽ ഗ്വീയാബ്’ 2006ൽ ആണ് ഇറങ്ങിയത്. രണ്ടുവർഷത്തിനുശേഷം 2008 ഓഗസ്റ്റ് 8നു കവി മരിച്ചു. മരണം അടുത്തെത്തിയെന്ന് അറിയുന്ന കവി തന്നോടുതന്നെ വിടവാങ്ങുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഇത് കവിതയോ ഗദ്യമോ അല്ല, രണ്ടും ചേർന്ന പുതിയൊരിടമാണ്. കവിതയും ഗദ്യവും ചേർന്ന ഒരു രൂപം താൻ തിരയുകയായിരുന്നുവെന്നും ഈ ടെക്സ്റ്റ് അതാണെന്നും ദർവീശ് പറയുന്നു.
വിവർത്തനം ഒരു സങ്കീർണ്ണമായ പ്രക്രിയയാണ്, സംസ്കാരങ്ങളെയും വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വായനക്കാരെ ബന്ധിപ്പിക്കുന്നതിനുമുള്ള ഒരു കലയാണത്. വിവർത്തകരുടെ പ്രയത്നങ്ങളെ അംഗീകരിച്ചുകൊണ്ട്, വിവർത്തന അവാർഡുകൾ അവരുടെ കഴിവുകൾ, അർപ്പണബോധം, സംഭാവനകൾ എന്നിവ ആഘോഷിക്കുന്നതിനുള്ള വേദികളായി ഉയർന്നുവന്നിട്ടുണ്ട്.
വായനാനുഭവത്തെ അവിസ്മരണമാക്കിയ വിവർത്തകരെ ഓർക്കാനുള്ള ദിനം കൂടിയാണ് അന്താരാഷ്ട്ര വിവർത്തന ദിനം. പരിഭാഷാരംഗത്ത് സജീവമായി നിൽക്കുന്ന നിരവധി ആളുകൾ കേരളത്തിലുണ്ട്. വർഷങ്ങളായി അവർ ലോകസാഹിത്യത്തെ മലയാളത്തിന് സമ്മാനിക്കുന്നു. മികച്ച കൃതികൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത 5 വിവർത്തകരിലൂടെ പരിഭാഷ എന്ന പ്രക്രിയയെ നമുക്ക് അടുത്തറിയാം.
ഉന്നതനായ പരിഭാഷകന്റെ സ്വഭാവം നിർവചിച്ചിട്ടുണ്ട് മലയാള വിമർശനത്തിലെ സൂര്യതേജസ്സായ കെ.പി. അപ്പൻ. ഒരാളെ മാത്രം മുൻനിർത്തി, പരിഭാഷകന്റെ ദൈവനിന്ദയെക്കുറിച്ചും അദ്ദേഹം ഉദാഹരിച്ചു. ഉന്നതനായ പരിഭാഷകനായി അപ്പൻ ഉയർത്തിക്കാണിച്ചത് എൻ.കെ. ദാമോദരനെയാണ്; പുതിയ തലമുറ കേട്ടിട്ടുപോലുമില്ലാത്ത എഴുത്തുകാരനെ.
ഇഡിത്ത് ഗ്രോസ്മൻ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ ഏറ്റവും വലിയ സേവനം ലാറ്റിനമേരിക്കൻ, യൂറോപ്യൻ സ്പാനിഷിൽനിന്ന് അവർ പരിഭാഷപ്പെടുത്തിയ നാൽപതോളം കൃതികൾ മാത്രമല്ല, വിവർത്തനം എന്ന പ്രവൃത്തിയുടെ സർഗാത്മകതയെയും സമർപ്പണത്തെയും ദാർഢ്യത്തോടെ വിശദീകരിക്കുന്ന 'വൈ ട്രാൻസ്ലേഷൻ മാറ്റേഴ്സ്' എന്ന സ്വന്തം രചന കൂടിയാണ്. വിവർത്തനം ഒട്ടും ആകർഷകമല്ലാതിരുന്ന 1970കളിൽ, സർവകലാശാലയിലെ സാമ്പത്തികസ്ഥിരതയുള്ള ജോലി ഉപേക്ഷിച്ചാണ് അവർ മുഴുവൻ സമയം വിവർത്തനത്തിലേക്ക് ഇറങ്ങിയത്.
മാൻഹട്ടനിലെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ 'ലവ് ഇൻ ദ ടൈം ഓഫ് കോളറ','ദ് ജനറൽ ഇൻ ഹിസ് ലാബിരിന്ത്', 'ലിവിങ് ടു ടെൽ', 'മെമ്മറീസ് ഓഫ് മൈ മെലങ്കളി ഹോർസ്', മിഗ്വൽ ഡി സെർവാന്റസിന്റെ 'ഡോൺ ക്വിഹോത്തെ' തുടങ്ങി നിരവധി ലോകപ്രസിദ്ധ പുസ്തകങ്ങളുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ രചിച്ച് നിരൂപക പ്രശംസ നേടിട്ടുണ്ട് ഗ്രോസ്മൻ.
1888-ലെ വൈറ്റ്ചാപ്പലിലെ ജാക്ക് ദി റിപ്പർ കുറ്റകൃത്യങ്ങളും 2015-ൽ സ്വീഡനിലെ ഫാൽക്കൻബർഗിൽ നടന്ന കുറ്റകൃത്യങ്ങളും പരസ്പരബന്ധിതമായ ഒരു പരമ്പരയാണെന്ന് അവർ മനസിലാക്കുന്നത് ഞെട്ടലോടെയാണ്. അലക്സിസിനും എമിലിയ്ക്കും ഒടുവിൽ മാത്രമാണ് കൊലയാളിയുടെ ഐഡന്റിറ്റിയെക്കുറിച്ചും ഉദ്ദേശ്യങ്ങളെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിക്കുന്നത്.
Results 1-10 of 14