Activate your premium subscription today
Monday, Mar 24, 2025
മലയാളി വായനക്കാർക്ക് ഇന്നും ഇഷ്ടം എംടിയെത്തന്നെ. കേരളത്തിലെ ലൈബ്രറികളിൽ നിന്ന് ഇന്നും കൂടുതലായി ഏതു പ്രായക്കാരും എടുത്തു വായിക്കുന്ന പുസ്തകങ്ങൾ എം.ടി.വാസുദേവൻ നായരുടേത്. നാലുകെട്ടും രണ്ടാമൂഴവും അസുരവിത്തും കാലവും മഞ്ഞുമെല്ലാം ഇന്നും വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടതെന്നു പറയുന്നു എറണാകുളം പബ്ലിക്
പുസ്തകം വാങ്ങുന്നത് ഒരു ഭ്രാന്തുപോലെയായിട്ടുണ്ടെന്നാണു പി.എഫ്. മാത്യൂസ് പറയുന്നത്. മൂവായിരത്തിലേറെ പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലുള്ളത്. ഓൺലൈൻ വായന ഉപാധിയായ കിൻഡിലിലും കുറേയേറെയുണ്ട്. ഒരേസമയം ഒന്നിലേറെ പുസ്തകങ്ങൾ വായിക്കുന്ന ശീലവും പിഎഫിനുണ്ട്. കെ.ജി.ശങ്കരപ്പിള്ളയുടെ മരിച്ചവരുടെ മേട്, വിജു വി. നായരുടെ മഷിമുനയിലെ ബ്ലാക്ഹോൾ എന്നിവ അദ്ദേഹം ഇക്കഴിഞ്ഞ ദിവസം സ്വന്തമാക്കിയ പുസ്തകങ്ങൾ.
വായന ലഹരിയായി കൊണ്ടുനടക്കുന്ന മലയാളത്തിന്റെ മൂന്നു പ്രിയ എഴുത്തുകാർ- എൻ.എസ്.മാധവൻ, കൽപറ്റ നാരായണൻ, റോസ്മേരി– വായനദിനവുമായി ബന്ധപ്പെട്ട് മനോരമ നടത്തിയ സംവാദക്കൂട്ടായ്മയിൽ പങ്കുചേർന്നു. ചർച്ചയിൽ പങ്കെടുത്ത് ആ വായനാനുഭവങ്ങൾക്ക് അക്ഷരരൂപം നൽകിയത് മികച്ച വായനക്കാരനും എഴുത്തുകാരനുമായ രാംമോഹൻ പാലിയത്ത്
വായനയുടെ വാതിലുകളിലൂടെ അറിവിന്റെ അക്ഷയഖനിയിലേക്കു പ്രവേശിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണോ എന്ന ആശങ്ക അതീവഗൗരവത്തോടെ ഇപ്പോൾ നമുക്കു മുന്നിലുണ്ട്. അതുകൊണ്ടുതന്നെ, വായനയുടെ നല്ലകാലത്തിനുവേണ്ടിയുള്ള നാടുണർത്തലിനായി കേരളം ഇനിയും വൈകിക്കൂടെന്ന് ഓർമിപ്പിക്കുകയാണ് ഈ വായനദിനം. പുസ്തകങ്ങളും പത്രങ്ങളുമൊക്കെച്ചേർന്ന അറിവിന്റെ മഹാശേഖരം ആരുടെയും കണ്ണിൽനിന്നു ദൂരെയായിക്കൂടാ.
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.