Activate your premium subscription today
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാനി’ലെ ഇന്ദ്രജിത്തിന്റെ ലുക്ക് പുറത്ത്. ഇന്ദ്രജിത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റർ റിലീസ് ചെയ്തത്. ഇത്തവണ സത്യം ഗോവർധനെ തേടിയെത്തുമെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. എമ്പുരാനിൽ മുഴുനീള വേഷത്തിലാകും
വിവാഹജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങൾ തുറന്നു പറഞ്ഞ് അഭിനേതാക്കളും വ്ലോഗർമാരുമായ പ്രിയ മോഹനും നിഹാൽ പിള്ളയും. സമയോചിതമായി ഇന്ദ്രജിത്തും പൂർണിമയും ഇടപെട്ടത് പ്രശ്നങ്ങൾ ലഘൂകരിക്കാനും സംസാരിക്കാനുമുള്ള സാധ്യത തുറന്നു തന്നെന്നും ഇരുവരും വെളിപ്പെടുത്തി. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വ്ലോഗിലാണ്
ഡാർക് ഹ്യൂമർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രങ്ങളിൽ ഏറ്റവും പുതിയ എൻട്രിയാണ് വരുൺ ജി. പണിക്കർ ഒരുക്കിയിരിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’. പേരുസൂചിപ്പിക്കും പോലെ ഒരു കുറ്റകൃത്യത്തിനു സാക്ഷിയാകുന്ന കുറച്ചുപേരുടെ കഥയാണ് ചിത്രം. തുടക്കം മുതൽ സിനിമയുടെ അവസാനം വരെ പ്രേക്ഷകനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി വരുൺ ജി. പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഞാൻ കണ്ടതാ സാറേ’ ട്രെയിലർ എത്തി. പ്രിയദർശന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസും
അഭിനയ ജീവിതത്തിൽ 22 വർഷം പൂർത്തിയാക്കിയ ഇന്ദ്രജിത്ത് പുതിയ സിനിമയായ ‘ഞാൻ കണ്ടതാ സാറേ’യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. പുതിയ സിനിമ ഡാർക് ഹ്യൂമർ ത്രില്ലർ സിനിമയാണ് ‘ഞാൻ കണ്ടതാ സാറേ’. പേരു സൂചിപ്പിക്കും പോലെ ഒരു കുറ്റകൃത്യത്തിനു സാക്ഷിയാകുന്ന കുറച്ചു പേരുടെ കഥയാണ്. ടാക്സി ഡ്രൈവറുടെ വേഷമാണ് എന്റേത്. അസാധാരണമായ സംഭവത്തിന് ഒരു സാധാരണക്കാരൻ സാക്ഷിയാകുന്നതും അയാൾ പോലും ചിന്തിക്കാത്ത തരത്തിലേക്കു പിന്നീടു സംഭവങ്ങൾ വികസിക്കുന്നതും തമാശയിൽ പൊതിഞ്ഞ്, എന്നാൽ ത്രില്ലറിന്റെ സ്വഭാവം കൈവെടിയാതെ അവതരിപ്പിക്കുന്ന ചിത്രമാണ്. ബൈജു സന്തോഷ്, അനൂപ് മേനോൻ, മെറീന മൈക്കിൾ, അലൻസിയർ തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്. 22നാണ് റിലീസ്. നവാഗതനായ വരുൺ ജി.പണിക്കരാണ് സംവിധായകൻ.
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി വരുൺ ജി. പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഞാൻ കണ്ടതാ സാറേ’ ടീസർ എത്തി. പ്രിയദർശന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസും ചേർന്നു
മല്ലികാ സുകുമാരന് ജന്മദിനാശംസകളുമായി കുടുംബം. സപ്തതി ആഘോഷിക്കുന്ന മല്ലികയ്ക്ക് പ്രത്യേക ആശംസകൾ നേർന്നുകൊണ്ടാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അടങ്ങുന്ന കുടുംബം ഒത്തുചേർന്നത്. പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ്, പേരക്കുട്ടികളായ പ്രാർഥന, നക്ഷത്ര, അലംകൃത എന്നിവരും ആഘോഷപരിപാടികളിൽ ഒത്തുചേർന്നു.
പുതിയ വീട്ടിൽ ദീപാവലി ആഘോഷമാക്കി താരദമ്പതികളായ ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും. കഴിഞ്ഞ മേയ് മാസത്തിലാണ് ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് താരദമ്പതികൾ ഈ സ്വപ്നഭവനം സാക്ഷാത്കരിച്ചത്. പൂർണിമയാണ് ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ നിർമൽ വി. ബെന്നി അന്തരിച്ചു. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘‘പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ചൻ, എന്റെ ‘ദൂരം’ സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു.
ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ ടീസര് എത്തി. കല്യാണ വേഷത്തില് ഒളിച്ചോടുന്ന പെൺകുട്ടിയായി അനശ്വര രാജൻ എത്തുന്നു. ചിത്രം ഓഗസ്റ്റ് 23 ന് തിയറ്ററുകളിൽ എത്തും. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ
Results 1-10 of 92