ADVERTISEMENT

ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ ടീസര്‍ എത്തി. കല്യാണ വേഷത്തില്‍ ഒളിച്ചോടുന്ന പെൺകുട്ടിയായി അനശ്വര രാജൻ എത്തുന്നു.

ചിത്രം ഓഗസ്റ്റ് 23 ന്  തിയറ്ററുകളിൽ എത്തും. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്  അർജുൻ ടി സത്യൻ ആണ്. ഡയാന ഹമീദ്, റോസിൻ ജോളി, ബൈജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത് . 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബാബു ആർ, ഛായാഗ്രാഹണം പ്രദീപ് നായർ, എഡിറ്റർ സോബിൻ കെ. സോമൻ, ടീസർ കട്ട് സോനു ആർ, സംഗീതവും പശ്ചാത്തല സംഗീതവും പി.എസ്‌. ജയഹരി.

English Summary:

Watch Mr & Mrs Bachelor Official Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com