Activate your premium subscription today
പേളി മാണിയുടെ കുഞ്ഞുമക്കളായ നിലയെയും നിതാരയെയും കയ്യിലെടുത്തു നിൽക്കുന്ന നയൻതാരയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിലെ യഥാർഥ നക്ഷത്രമാണ് നയൻതാര എന്ന തലക്കെട്ടിനൊപ്പമാണ് താരത്തിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പും പേർളി പങ്കുവച്ചത്. തന്റെ കുഞ്ഞുങ്ങളെ ഏറെ വാത്സല്യത്തോടെയും കരുതലോടെയും നയൻതാര ലാളിക്കുന്നത് കണ്ടപ്പോൾ അത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാൻ കഴിയാത്ത അവസ്ഥയായി പോയി എന്ന് പേർളി കുറിച്ചു
നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നയന്‍താരയ്ക്ക് എതിരെ നല്കിയ സിവില്‍ക്കേസില്‍ നല്കിയ സത്യവാങ്മൂലത്തിൽ ഇരുവർക്കുമെതിരെ രൂക്ഷവിമർശനങ്ങളാണ് ധനുഷ് ഉന്നയിച്ചിരിക്കുന്നത്. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോകാനുള്ള കാരണം നയൻ-വിക്കി പ്രണയമാണെന്ന് ധനുഷ് പറഞ്ഞു.
യൂട്യൂബ് വിഡിയോയിലൂടെ തന്നെക്കുറിച്ച് ഗോസിപ്പ് പറഞ്ഞു പരത്തുന്ന വ്ലോഗേഴ്സിനെ കുരങ്ങന്മാർ എന്നു വിളിച്ചു പരിഹസിച്ച നയൻതാരയ്ക്കു മറുപടിയുമായി തമിഴ് യൂട്യൂബേഴ്സ്. ജീവിതത്തിൽ ബോഡി ഷെയ്മിങ് അടക്കമുള്ള വെല്ലുവിളികൾ താണ്ടിയാണ് ഇവിടെ വരെ എത്തിയതെന്നു പറയുന്ന നയൻതാരയ്ക്ക് എന്തുമാകാമോ എന്ന്് ഇവർ
ചെന്നൈ∙ നെറ്റ്ഫിക്ല്സ് ഡോക്യുമെന്ററി തർക്കത്തിൽ നടൻ ധനുഷ് നൽകിയ ഹർജിയിൽ ജനുവരി എട്ടിനകം നടി നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്സ് എന്നിവരും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണു ധനുഷിന്റെ ഹർജി. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന ധനുഷ് നിർമിച്ച ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണു ധനുഷിന്റെ വണ്ടർബാർ ഫിലിംസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ലേഡി സൂപ്പർ സ്റ്റാർ എന്ന ടൈറ്റിലിൽ അറിയപ്പെടാൻ ആഗ്രഹമില്ലെന്ന് നടി നയൻതാര. ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി തനിക്ക് ഒരു ബാധ്യതയാണെന്നും അത്തരത്തിൽ അഭിസംബോധന ചെയ്യപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നയൻതാര പറഞ്ഞു. ഒരു സുപ്രഭാതത്തിൽ താൻ ഇട്ട പേരല്ല ലേഡി സൂപ്പർസ്റ്റാർ മറിച്ച് തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ആണ് തനിക്ക് ആ പട്ടം ചാർത്തിത്തന്നതെന്ന് നയൻതാര പറയുന്നു.
നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് നയൻതാര. പ്രശസ്തിക്കോ മാധ്യമശ്രദ്ധ നേടുന്നതിനോ വേണ്ടി ആരുടെയും ഇമേജിനെ കരിവാരിപ്പൂശേണ്ട ആവശ്യം തനിക്കില്ലെന്നും അതിൽ താൽപര്യമില്ലാത്തയാളാണ് താനെന്നും നയൻതാര പറയുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരുപാട്
നയൻതാരയ്ക്ക് എന്ത് അദ്ഭുതമാണ് അവതരിപ്പിക്കാനുള്ളത് എന്ന മലയാളിയുടെ പതിവു വിമർശന ബുദ്ധിയോടെയാണു നെറ്റ്ഫ്ലിക്സിലെ "നയൻതാര- ബിയോണ്ട് ദ് ഫെയ്റി ടെയ്ൽ" ഡോക്യുമെന്ററിക്കു മുന്നിലിരുന്നത്. ആഭരണങ്ങൾ, വസ്ത്രങ്ങൾ, അവയ്ക്കു പിറകിലെ നെയ്ത്തുകാരുടെ അധ്വാനം, അണിഞ്ഞ പച്ചക്കല്ലിന്റെ ആഭരണങ്ങൾ സൃഷ്ടിച്ച ട്രെൻഡ്, കല്യാണത്തിൽ പങ്കെടുത്ത വൻ താരനിര, ഭർത്താവ് വിഘ്നേഷ് ശിവനു അവർ സമ്മാനിച്ച 20 കോടിയുടെ വീട്- ഇതൊക്കെയാവും ഒരു മണിക്കൂർ 21 മിനിറ്റു കൊണ്ടു കാണിക്കുന്നത് എന്നൊരു മുൻവിധിയും ഉണ്ടായിരുന്നു. ധനുഷിന്റെ ‘കുനുഷ്ടും’ ഇടയ്ക്കു കയറി വന്നതോടെ എന്തോ വ്യാപാരബുദ്ധിയിലുള്ള ഉൽപന്നം എന്ന് ഉറപ്പിച്ചു.
നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷുമായുള്ള നിയമപോരാട്ടം ആരംഭിച്ച ഘട്ടത്തില്‍ നയന്‍താര പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധേയമാകുന്നു. കര്‍മയില്‍ അടിസ്ഥാനമാക്കിയാണ് പോസ്റ്റ്. ‘നുണകള്‍ കൊണ്ട് നിങ്ങള്‍ ആരുടെയെങ്കിലും ജീവിതം തകര്‍ത്താല്‍ അതൊരു വായ്പയായി കണക്കാക്കണം. ഇത് പലിശ സഹിതം
നയൻതാര: ബിയോണ്ട് ദ് ഫെയറിടെയ്ൽ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്കെതിരായ ധനുഷിന്റെ നിയമനടപടിക്കെതിരെ പ്രതികരിച്ച് നടൻ നയൻതാരയുടെഅഭിഭാഷകൻ. ഈ കേസിൽ പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും അഭിഭാഷകൻ ധനുഷിന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി. ഈ ദൃശ്യങ്ങൾ ഒരു
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത 'നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയ്ല്‍' എന്ന ഡോക്യുമെന്ററിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശോഭാ ഡേ. കൊട്ടിഘോഷിക്കപ്പെട്ട യാതൊന്നും ആ ഡോക്യുമെന്ററിയിൽ ഇല്ലെന്നും സെലിബ്രിറ്റികൾക്ക് അവരുടെ വിവാഹദൃശ്യങ്ങൾ ഇതുപോലെ വിറ്റ് കാശാക്കാം എന്നല്ലാതെ മറ്റൊരു പ്രത്യേകതയും
Results 1-10 of 266