ബോളിവുഡ് ചലച്ചിത്രരംഗത്തെ പ്രശസ്ത താരമാണ് സണ്ണി ലിയോണി . 1981 മെയ് 13നാണ് കരഞ്ജിത്ത് കൗര്‍ വോഹ്യ എന്ന സണ്ണി ലിയോണി ജനിച്ചത്. അമേരിക്കന്‍ പൗരത്വം ഉള്ള ഇന്ത്യന്‍ വംശജയാണ് സണ്ണി. സണ്ണിയുടെ മാതാപിതാക്കള്‍ സിക്ക് പഞ്ചാബികളാണ്. നീലചിത്രങ്ങളിലൂടെയാണ് സണ്ണി ലിയോണി ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. സിനിമയില്‍ പ്രവേശിച്ചതോടെയാണ് കരഞ്ജിത്ത് കൗര്‍ സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചത്. പിന്നീട് അശ്ശീല ചിത്ര നിര്‍മാണത്ത് സണ്ണി ചുവടുവയ്ക്കുകയായിരുന്നു. 2005ലാണ് ആദ്യചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. വിര്‍ച്വല്‍ വുമണ്‍ ഗേള്‍ സണ്ണി ലിയോണ്‍ ആണ് രണ്ടാമത്തെ ചിത്രം. പിന്നീട് മികല്യ മെണ്ടസ്സ്, ഡേഡി മേരി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ആഭിനയിച്ചു.
2009 ഓഗസ്റ്റ് മാസം ഭര്‍ത്താവ് വെബ്ബറുമായി ചേര്‍ന്ന് സണ്ണി ആദ്യമായി സ്വന്തം സ്റ്റുഡിയോ ആരംഭിച്ച് കഥ എഴുതി അശ്ശീല ചിത്രങ്ങള്‍ സംവിധാനം ചെയ്യാൻ തുടങ്ങി. പിന്നീട് എംടിവിയുടെ ഇന്ത്യയുടെ റെഡ് കാര്‍പെറ്റ് റിപ്പോര്‍ട്ടിങ്ങിലും ഇടം നേടി. 2011ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ഇന്ത്യന്‍ റിയാലിറ്റി ഷോയിലും തുടര്‍ന്ന് ഇന്ത്യന്‍ സിനിമാരംഗത്തും എത്തി. പൂജ ബട്ടിന്റെ ജിസം 2 എന്നീ ത്രില്ലര്‍ ചിത്രത്തിലൂടെ 2012ല്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തി. പിന്നീട് 2013ല്‍ ജാക്‌പോട്ട്, 2014ല്‍ റാഗിണി എം. എം.സെ് 2, 2015ല്‍ ഏക് പെഹലി ലീല എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ചലച്ചിത്രാഭിനയിത്തിനുപുറമെ സാമൂഹികപ്രവര്‍ത്തന രംഗത്തും താരം സജീവമാണ്. ലോസ് ആഞ്ചലസില്‍ നടത്തിയ റോക് ആൻഡ് റോള്‍ എന്ന പരിപാടിയില്‍ക്കൂടെ സമാഹരിച്ച പണം അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിക്ക് നല്‍കിയിരുന്നു. കൂടാതെ വളര്‍ത്ത് മൃഗങ്ങളെ പരിപാലിക്കുന്ന ക്യാംപിനു നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്.