Activate your premium subscription today
‘ഹൃദയം നുറുങ്ങുകയാണെനിക്ക്’ എൽ.സുബ്രഹ്മണ്യത്തിന്റെ വാക്കുകളാണ്. അരനൂറ്റാണ്ടോളം ഒപ്പം നടന്ന ഒരാൾ ഇതാ ശൂന്യത സൃഷ്ടിച്ചു മടങ്ങുന്നു. ഈ മാസം 22നു ചെന്നൈയിൽ എന്നോടൊപ്പം ലക്ഷ്മിനാരായണ സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്താമെന്നു സമ്മതിച്ചിരുന്നു, എന്റെ പ്രിയപ്പെട്ട സാക്കിർ ഹുസൈൻ. അദ്ദേഹത്തിനു ലക്ഷ്മിനാരായണ രാജ്യാന്തര സംഗീത പുരസ്കാരം സമർപ്പിക്കണമെന്നും ഞങ്ങൾ കരുതിയിരുന്നു. എത്രയോ വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ആ സമാഗമം കാത്തിരിക്കുകയായിരുന്നു ഞങ്ങളെല്ലാവരും. എന്നാൽ, നവംബറിൽ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനായെന്ന വാർത്തയെത്തി. അതോടെ ഡിസംബറിലെ വരവു നടക്കില്ലെന്നുറപ്പായി. ഇതാ ഇപ്പോൾ കേൾക്കാനാഗ്രഹിക്കാത്ത വാർത്തയുമെത്തുന്നു. സാക്കിർ ഹുസൈൻ വെറുമൊരു സംഗീതജ്ഞനായിരുന്നില്ല. ബഹുമുഖപ്രതിഭ, സ്നേഹസമ്പന്നൻ, ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരിക്കുമ്പോൾതന്നെ കർണാടക സംഗീതത്തെയും പാശ്ചാത്യ സംഗീതത്തെയുമെല്ലാം ഒരേപോലെ ആശ്ലേഷിച്ചയാൾ. തബലവാദകരിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം എന്നും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ആ ഹെയർ സ്റ്റൈലും അംഗവിക്ഷേപങ്ങളും തലയാട്ടലുമെല്ലാം അതേപടി അനുകരിക്കുന്ന നൂറുകണക്കിനു പേരുണ്ടു ലോകത്ത്. ഒരു കലാകാരന് അതിലും വലിയ എന്തു സ്വീകാര്യതയാണു ലഭിക്കേണ്ടത്?
താളപ്പിഴകളുടെ തുടര്‍ച്ചയാണ് മനുഷ്യജീവിതം. ലോകചരിത്രവും അങ്ങനെതന്നെ. യുദ്ധങ്ങള്‍, വെട്ടിപ്പിടിക്കലുകള്‍, കൂട്ടക്കുരുതികള്‍, അധികാരപ്രമത്തരുടെ ദുരമൂത്ത തേരോട്ടങ്ങള്‍. എല്ലാ താളങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ടുള്ള അലര്‍ച്ചകള്‍, അട്ടഹാസങ്ങള്‍. ഇതിനിടയില്‍ കടുകിട താളം തെറ്റാതെ, സൗമ്യനായി, ശാന്തനായി, നന്മയുടെ നാളം വിടര്‍ത്തുന്ന ചിരിയോടെ, എപ്പോഴും നൃത്തം വയ്ക്കുന്ന മുടിയിഴകളോടെ ഒരാള്‍ ലോകമെങ്ങുമുള്ള മനുഷ്യര്‍ക്കു കൂട്ടുനിന്നു. ഉസ്താദ് സാക്കിര്‍ ഹുസൈന് ഖുറേഷി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു ജീവിതത്തിന്റെ താളംതെറ്റുന്നതായുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നപ്പോള്‍ അതു തിരികെപ്പിടിക്കാനായി പത്തു വിരലുകള്‍ ചലിപ്പിച്ച തബലവാദകന്‍. ലോകത്തെ താളവാദ്യക്കാരെല്ലാം ഒരേ കുടുംബമാണെന്നു വിശ്വസിച്ച സംഗീതജ്ഞന്. അവരെല്ലാം ഒരേ ചിന്താഗതിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. എന്താണാ സാദൃശ്യം. ഒരിക്കല്‍ സാക്കിര്‍ ഹുസൈനോട് ഒരു പത്രപ്രവര്ത്തകന് ചോദിച്ചു. എല്ലാവരും തന്റെ വാദ്യത്തില്‍ പൂര്‍ണതയ്ക്കായി നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഒരിക്കലും അതു കൈവരിക്കുന്നില്ല. ആരും അതിനായുള്ള ശ്രമം ഉപേക്ഷിക്കുന്നുമില്ല. ഈ പരിശ്രമവും യാത്രയുമാണ് പ്രധാനം. ലക്ഷ്യം കൈവരിച്ചുള്ള വിശ്രമമല്ല.
ഉസ്താദ് അല്ലാ രഖാ സാക്കിർ ഹുസൈൻ, അങ്ങയുടെ തബല മാത്രമാണ് ഇന്നലെ അനാഥമായത്. ആ വിരലുകളിൽ വിരിഞ്ഞ അനശ്വരതാളം എന്നും സംഗീതലോകത്തിന്റെ കാതോരത്തുണ്ടാകും.
1951, മുംബൈയിലെ മാഹിം. കുഞ്ഞു സാക്കിറിന്റെ കാതിൽ സൂക്തങ്ങൾ ഉരുവിടുന്ന ചടങ്ങ്. പിതാവ് തബലമാന്ത്രികൻ അല്ലാ രഖാ മകന്റെ ചെവിയോടു ചുണ്ടുചേർത്തു. തബലയിലെ വിരൽച്ചിറകടി പോലെ ചുണ്ട് ഒരു താളം പിടിച്ചു: തധകിട്, തധകിട്... സാക്കിറിന്റെ മാതാവ് ബാവി ബീഗം അമ്പരപ്പോടെ ഭർത്താവിനെ നോക്കി. അല്ലാ രഖാ പറഞ്ഞു: ‘‘ഇതാണ്
പാലക്കാടിനും ഭാഗ്യമുണ്ടായി,ആ നാദലഹരി നുകരാൻ പാലക്കാട് ∙ തബലയിലെ താളവിസ്മയം പാലക്കാടും നേരിട്ടു കേട്ടു. 1994 ജനുവരിയിലായിരുന്നു വിശ്വവിസ്മയങ്ങളായ ഉസ്താദ് സാക്കിർ ഹുസൈനും അദ്ദേഹത്തിന്റെ പിതാവ് ഉസ്താദ് അല്ലാ രഖായും പാലക്കാട് കോട്ടമൈതാനത്തെത്തി ജുഗൽബന്ദി അവതരിപ്പിച്ചത്. ബാബറി മസ്ജിദ് സംഭവത്തിനു ശേഷം
1951, മുംബൈയിലെ മാഹിം. കുഞ്ഞു സാക്കിറിന്റെ കാതിൽ സൂക്തങ്ങൾ ഉരുവിടുന്ന ചടങ്ങ്. പിതാവ് തബലമാന്ത്രികൻ അല്ലാ രഖാ മകന്റെ ചെവിയോടു ചുണ്ടുചേർത്തു. തബലയിലെ വിരൽച്ചിറകടി പോലെ ചുണ്ട് ഒരു താളം പിടിച്ചു: തധകിട്, തധകിട്... സാക്കിറിന്റെ മാതാവ് ബാവി ബീഗം അമ്പരപ്പോടെ ഭർത്താവിനെ നോക്കി. അല്ലാ രഖാ പറഞ്ഞു: ‘‘ഇതാണ് എന്റെ പ്രാർഥനാസൂക്തങ്ങൾ. എന്റെ ഗുരുനാഥൻ എനിക്ക് പറഞ്ഞുതന്ന മന്ത്രങ്ങൾ. അവ എന്റെ മകനിലേക്കു പകർന്നുകൊടുക്കുന്നു...’’ കുഞ്ഞുസാക്കിർ ആ താളത്തിൽ ലയിച്ചുമയങ്ങി.
ഹൃദയം നുറുങ്ങുകയാണെനിക്ക്. അരനൂറ്റാണ്ടോളം ഒപ്പം നടന്ന ഒരാൾ ഇതാ ശൂന്യത സൃഷ്ടിച്ചു മടങ്ങുന്നു. ഈ മാസം 22നു ചെന്നൈയിൽ എന്നോടൊപ്പം ലക്ഷ്മിനാരായണ സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്താമെന്നു സമ്മതിച്ചിരുന്നു, എന്റെ പ്രിയപ്പെട്ട സാക്കിർ ഹുസൈൻ. അദ്ദേഹത്തിനു ലക്ഷ്മിനാരായണ രാജ്യാന്തര സംഗീത പുരസ്കാരം സമർപ്പിക്കണമെന്നും ഞങ്ങൾ കരുതിയിരുന്നു. എത്രയോ വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ആ സമാഗമം കാത്തിരിക്കുകയായിരുന്നു ഞങ്ങളെല്ലാവരും. എന്നാൽ, നവംബറിൽ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനായെന്ന വാർത്തയെത്തി. അതോടെ ഡിസംബറിലെ വരവു നടക്കില്ലെന്നുറപ്പായി. ഇതാ ഇപ്പോൾ കേൾക്കാനാഗ്രഹിക്കാത്ത വാർത്തയുമെത്തുന്നു.
17 വർഷം മുൻപാണ് ഉസ്താദ് സാക്കിർ ഹുസൈനൊപ്പം ചെന്നൈയിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോ ആയിരുന്നു അത്. ശിവമണി, മാൻഡലിൻ വാദകൻ അന്തരിച്ച യു.ശ്രീനിവാസ് എന്നിവരും ആ ഷോയിൽ പങ്കെടുത്തിരുന്നു. സാക്കിർ ഹുസൈനൊപ്പം ഷോ അവതരിപ്പിച്ചതോടെയാണ് ഇന്ത്യയിൽ ഞാൻ അറിയപ്പെടാൻ തുടങ്ങിയത്.
സൂര്യനെപ്പോലെ ജ്വലിച്ചുനിൽക്കുമ്പോൾ പെട്ടെന്ന് അസ്തമിച്ചതുപോലെ. മേളത്തെക്കുറിച്ചും മേള കലാകാരന്മാരെക്കുറിച്ചും നല്ല ജ്ഞാനവും അറിവും ഉണ്ടായിരുന്ന കലാകാരനായിരുന്നു ഉസ്താദ് സാക്കിർ ഹുസൈൻ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേളി സംഘടനയുടെ അമരക്കാരൻ കേളി രാമചന്ദ്രന്റെയും ബോളിവുഡ് നായകനായിരുന്ന ശശി കപൂറിന്റെ മകൾ സഞ്ജന കപൂറിന്റെയും പരിചയം വഴിയാണ് സാക്കിർ ഹുസൈൻ മേളത്തെപ്പറ്റി കൂടുതലറിഞ്ഞതും ഇഷ്ടപ്പെട്ടതും.
‘ഗുരുജി’ എന്നാണ് ലോകത്തിന്റെ ആദരം ഏറ്റുവാങ്ങിയ തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ എന്നെ വിളിച്ചിരുന്നത്. ‘ഹുസൈൻജി’ എന്നു ഞാൻ ആദരത്തോടെ അദ്ദേഹത്തെ വിളിക്കുമ്പോൾ, എന്തിനായിരുന്നു അദ്ദേഹം എന്നെ ഗുരുജിയെന്നു വിളിച്ചതെന്നു മനസ്സിലായിട്ടില്ല.
Results 1-10 of 27