Activate your premium subscription today
കൊച്ചി∙ എകെജി സെന്റർ ആക്രമണ കേസിലെ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ സുഹൈൽ ഷാജഹാന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ മാസം മൂന്നിന്
തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണക്കേസിെലെ രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് തള്ളി. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ഗൂഢാലോചന നടത്തിയ മുഖ്യ സൂത്രധാരൻ രണ്ടാം പ്രതിയാണെന്നും ജാമ്യം നൽകിയാൽ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിലെ രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീലക്ഷമി ഉത്തരവ് പറയും. കസ്റ്റഡിയിൽ ലഭിച്ച പ്രതിയുടെ പക്കൽനിന്നും കുറ്റകൃത്യത്തെ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചു.
തിരുവനന്തപുരം ∙ എകെജി സെന്റർ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈർ ഷാജഹാനാണ്
തിരുവനന്തപുരം∙ എകെജി സെന്ററിനു നേർക്കു പടക്കമെറിഞ്ഞ സംഭവത്തിന്റെ രണ്ടാം വാർഷികമാകാൻ ഒരുമാസം ബാക്കി നിൽക്കെ കേസിൽ പൊലീസ് കുറ്റപത്രം നൽകി. ആസൂത്രകനെന്നു പൊലീസ് കരുതുന്ന രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ, ആക്രമണത്തിനു പ്രതിയെത്തിയ സ്കൂട്ടറിന്റെ ഉടമയും മൂന്നാം പ്രതിയുമായ സുധീഷ് എന്നിവരെ ഇനിയും പിടിക്കാനായിട്ടില്ല. 2022 ജൂലൈ ഒന്നിനായിരുന്നു പടക്കമേറ്. നാലു പ്രതികളുള്ള കേസിൽ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി.ജിതിൻ, സുഹൃത്ത് നവ്യ എന്നിവരെയാണു പൊലീസിന് അറസ്റ്റ് ചെയ്യാനായത്. കുറ്റപത്രം അംഗീകരിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പ്രതികൾ 13നു ഹാജരാകണമെന്നു നിർദേശിച്ചു.നവ്യയുടെ സഹായത്തോടെ സ്കൂട്ടർ സംഘടിപ്പിച്ച് എകെജി സെന്ററിനു മുൻപിലെത്തി ജിതിൻ സ്ഫോടകവസ്തുവെറിഞ്ഞെന്നാണു പൊലീസ് കണ്ടെത്തൽ. ഒന്നാം പ്രതിയായ ജിതിനെ 85 ദിവസത്തിനുശേഷമാണ് അറസ്റ്റ് ചെയ്തത്. കെപിസിസി ഓഫിസിലേക്കു ഡിവൈഎഫ്ഐ പ്രതിഷേധ പരിപാടി നടത്തുകയും ഓഫിസ് ആക്രമിക്കാൻ തുനിയുകയും ചെയ്തതിന്റെ വൈരാഗ്യത്തിൽ സുഹൈൽ ഷാജഹാനാണു പദ്ധതി ആസൂത്രണം ചെയ്തതെന്നാണു കുറ്റപത്രത്തിലുള്ളത്.
തിരുവനന്തപുരം ∙ എകെജി സെന്ററിനുനേരെ ബോംബെറിഞ്ഞ കേസിൽ രണ്ടു വർഷത്തിനുശേഷം കുറ്റപത്രം തയാറായി. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. 2022 ജൂലൈ ഒന്നിനാണ് എകെജി സെന്ററിൽ സ്കൂട്ടറിൽ എത്തിയ ആൾ പടക്കം എറിഞ്ഞത്. സംഭവം വലിയ വിവാദമായെങ്കിലും 85–ാം ദിവസമാണ്
തിരുവനന്തപുരം∙ എകെജി സെന്ററിൽ കഴിഞ്ഞ വർഷം നടന്ന പടക്കമേറിനു പിന്നാലെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സിപിഎം നേതാക്കളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും ജില്ലാ കോടതിയുടെ നോട്ടിസ്. ഇവർക്കെതിരെ കേസെടുക്കണമെന്ന പായിച്ചറ നവാസിന്റെ പരാതിയിലാണ് ഉത്തരവ്. ഈ പരാതി മജിസ്ട്രേട്ട് കോടതി കഴിഞ്ഞ
തിരുവനന്തപുരം∙ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച എകെജി സെന്റര്‍ ആക്രമണം നടന്ന് ഒരു വര്‍ഷമാകുമ്പോഴും കുറ്റപത്രം കൊടുക്കാനാവാതെ ക്രൈംബ്രാഞ്ച്. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന് ഉള്‍പ്പെടെ വിദേശത്തേക്കു കടന്ന രണ്ട് പ്രതികളെ പിടികൂടാത്തതാണു തടസമെന്നാണ് വിശദീകരണം.
തിരുവനന്തപുരം ∙ എകെജി സെന്ററിലെ പടക്കമേറ് കേസിലെ നാലാം പ്രതി ടി.നവ്യക്ക് അഡീഷനൽ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം നൽകി. നാളെ മുതൽ 30 വരെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം. രാജ്യം വിടാൻ പാടില്ല. സാക്ഷികളെ സ്വാധീനിക്കരുത്. തെളിവു നശിപ്പിക്കരുത്. പാസ്പോർട് ഹാജരാക്കണം
തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയാണു കേസ് പരിഗണിക്കുന്നത്. ഈ മാസം 24നും 30നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. കേരളം വിട്ടുപോകാൻ പാടില്ല. പാസ്പോർട്ട്
Results 1-10 of 116