Activate your premium subscription today
ഹൂസ്റ്റൻ∙ ഭാരത് ജോഡോ യാത്രയാണ് സ്നേഹത്തിന്റെ രാഷ്ട്രീയം അവതരിപ്പിച്ചതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ സന്ദർശനത്തിനിടെ ടെക്സസ് സർവകലാശാലയിലെ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു രാഹുൽ. എല്ലാ തരത്തിലുമുള്ള ആശയവിനിമയ സാധ്യതകളും അടച്ചതാണ് ഭാരത് ജോഡോ യാത്ര തുടങ്ങാൻ കാരണമെന്ന് രാഹുൽ
ന്യൂഡൽഹി∙ ജാപ്പനീസ് ആയോധനകലയായ ജിയു–ജിറ്റ്സു പരിശീലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമയത്ത് നടത്തിയ പരിശീലന ദൃശ്യങ്ങളാണ് ദേശീയ കായിക ദിനത്തിൽ രാഹുൽ പങ്കുവച്ചത്. ക്യാംപിലുണ്ടായിരുന്നവർ ആരോഗ്യം നിലനിർത്താനായി ‘ജിയു–ജിറ്റ്സു’
ന്യൂഡൽഹി ∙ ‘ഈ ടീ ഷർട്ട് എനിക്ക് സുതാര്യത, ലാളിത്യം, പരിശ്രമം എന്നിവയുടെ പ്രതീകമാണ്. ഈ മൂല്യങ്ങൾ നിങ്ങൾ ജീവിതത്തിൽ എവിടെയെല്ലാമാണ് ഉപയോഗിക്കുന്നത്? അക്കാര്യം പറഞ്ഞ് എനിക്ക് വിഡിയോ അയയ്ക്കൂ. പകരമായി വെള്ള ടീ ഷർട്ട് ഞാൻ നിങ്ങൾക്ക് അയച്ചു തരാം’.
ന്യൂഡൽഹി ∙ 2 മാസം നീണ്ട ഭാരത് ജോഡോ ന്യായ് പര്യടനം പൂർത്തിയായതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണക്കളത്തിലേക്കു രാഹുൽ ഗാന്ധി സജീവമായി ഇറങ്ങുന്നു. ദക്ഷിണേന്ത്യയിലടക്കം പ്രചാരണത്തിനിറങ്ങാൻ രാഹുലിന് ഇനിയും സാധിച്ചിട്ടില്ല. സ്ഥാനാർഥിയായി മത്സരിക്കുന്ന വയനാട്ടിലും പ്രചാരണം ആരംഭിക്കാനായിട്ടില്ല.
ഗുവഹാത്തി∙ ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പ്രവേശിച്ചതു മുതൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെആരംഭിച്ച വിമർശനങ്ങൾ തുടർന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാഹുൽ ഗാന്ധിക്കെന്നല്ല അദ്ദേഹത്തിന്റെ വീട്ടുകാർക്ക്പോലും തന്നെ വിലയ്ക്കെടുക്കാൻ സാധിച്ചിട്ടില്ലെന്ന അർഥത്തിലാണ് ഹിമന്തയുടെ ഒളിയമ്പ്.
ഇംഫാൽ∙കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ ഇംഫാലിലെ ഉദ്ഘാടന വേദിക്ക് മണിപ്പുർ സർക്കാറിന്റെ അനുമതി. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയാണ് ഉദ്ഘാടന വേദിക്ക് അനുമതി നൽകിയത്. ഇംഫാല് ഈസ്റ്റ് ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫിസാണ് യാത്രയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഹത്ത കാങ്ജെയ്ബുങ്ങിൽ നിന്ന് ജനുവരി 14ന് യാത്ര തുടങ്ങും
ന്യൂഡൽഹി∙ ജനുവരി 14 മുതൽ മണിപ്പുരിലെ ഇംഫാലിൽ നിന്ന് ആരംഭിക്കാനിരിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യുടെ പേര് ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നുമാറ്റി. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് പേരുമാറ്റിയ വിവരം അറിയിച്ചത്. അരുണാചൽ പ്രദേശിലൂടെയും യാത്ര കടന്നുപോകുമെന്നും യാത്രയുടെ റൂട്ടുകൾ അന്തിമമാക്കിയതായും ജയറാം രമേശ് പറഞ്ഞു. യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ നേരത്തെ അരുണാചൽ പ്രദേശ് ഉണ്ടായിരുന്നില്ല.
എന്തെല്ലാം സംഭവങ്ങളാണ് 2023ൽ ഇന്ത്യയിൽ നടന്നത്! വിരുന്നുകാരായി ലോകകപ്പ് കളിക്കാൻ ക്രിക്കറ്റെത്തി, ജി20യിൽ ഒത്തുകൂടാൻ യുഎസ് പ്രസിഡന്റ് അടക്കമുള്ള ലോകനേതാക്കൾ ഒന്നിച്ചിറങ്ങി, പുതിയ പാർലമെന്റ്... എല്ലാം കൂടിച്ചേർന്ന് രാജ്യത്ത് ഉത്സവമേളമായിരുന്നു. എന്നാൽ ഇതിനിടയിൽ ഒഡീഷയിലെ ട്രെയിൻ അപകടം, മണിപ്പൂർ കലാപം.. അതെ, ചില സംഭവങ്ങൾ നമ്മെ വിഷമിപ്പിച്ചു. ഉത്തരാഖണ്ഡിൽ ടണലിൽ അകപ്പെട്ട 41 ജീവനുകൾ ചിരിച്ചുകൊണ്ടു പുറത്തിറങ്ങിയപ്പോൾ നാം ആ രക്ഷാപ്രവർത്തനത്തിൽ അദ്ഭുതപ്പെട്ടു, സന്തോഷിച്ചു. 9 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പൂരം നടന്ന വർഷമായിരുന്നു 2023. എന്നാൽ ശരിക്കുള്ള പൂരം 2024ലാണ്. അതിനുള്ള രഹസ്യക്കൂട്ടുകൾ ഒരുക്കി കാത്തിരിക്കുകയാണ് പാർട്ടികൾ. ഇതിനിടയിൽ പോക്കറ്റിലുണ്ടായിരുന്ന 2000 രൂപയുടെ നോട്ട് ‘കാണാതായത’ടക്കം പറയാതെ പോയ ചില കാര്യങ്ങൾ കൂടിയുണ്ട്... വായിക്കാം 2023 ൽ ഇന്ത്യ കണ്ട 23 സംഭവങ്ങൾ.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പരമാവധി ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട യാത്ര കോൺഗ്രസ് പ്രഖ്യാപിച്ചു. കാൽനടയായി പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്രയ്ക്കു പകരം, ബസിൽ ഭാരത് ന്യായ് യാത്രയാണ് ഇക്കുറി ആസൂത്രണം ചെയ്യുന്നത്. ജനുവരി 14ന്
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ജനുവരിൽ 14 മുതൽ മാർച്ച് 20 വരെ. ഭാരത് ന്യായ് യാത്ര എന്ന പേരിൽ മണിപ്പുർ മുതൽ മുംബൈ വരെയാണ് യാത്ര. കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തിയ ആദ്യ യാത്രയ്ക്കു ശേഷം രാഹുൽ ഗാന്ധി കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് യാത്ര തുടങ്ങണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അഭിപ്രായപ്പെട്ടിരുന്നു.
Results 1-10 of 462