ADVERTISEMENT

ന്യൂഡൽഹി ∙ ‘ഈ ടീ ഷർട്ട് എനിക്ക് സുതാര്യത, ലാളിത്യം, പരിശ്രമം എന്നിവയുടെ പ്രതീകമാണ്. ഈ മൂല്യങ്ങൾ നിങ്ങൾ ജീവിതത്തിൽ എവിടെയെല്ലാമാണ് ഉപയോഗിക്കുന്നത്? അക്കാര്യം പറഞ്ഞ് എനിക്ക് വിഡിയോ അയയ്ക്കൂ. പകരമായി വെള്ള ടീ ഷർട്ട് ഞാൻ നിങ്ങൾക്ക് അയച്ചു തരാം’. 

ജന്മദിനത്തിൽ ആശംസ നേർന്നവർക്ക് നന്ദി പറഞ്ഞു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ സന്ദേശമാണിത്. ഭാരത് ജോഡോ യാത്രയിലുപയോഗിക്കുകയും പിന്നീട് സ്ഥിരം വേഷമാക്കുകയും ചെയ്ത വെള്ള ടീ ഷർട്ടുകളാണ് രാഹുൽ സമ്മാനമായി നൽകുന്നത്. WhiteTshirtArmy എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങൾ വഴി വിഡിയോ അയയ്ക്കേണ്ടത്.

English Summary:

Rahul gandhi launches white tshirt campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com