Activate your premium subscription today
കണ്ണൂർ ∙ ബിജെപി പ്രവർത്തകരായ അഴീക്കൽ വെള്ളക്കൽ കലിക്കോട്ട് ഹൗസിൽ കെ.നിധിൻ, അഴീക്കൽ വെള്ളക്കലിലെ കെ.നിഖിൽ എന്നിവരെ ആക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ 8 സിപിഎം പ്രവർത്തകർക്ക് 5 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എൻ.എസ്.രഘുനാഥാണ് ശിക്ഷ വിധിച്ചത്. അഴീക്കോട് വെള്ളക്കലിൽ 2017 നവംബർ 19ന് ആണ് കേസിന് ആസ്പദമായ സംഭവം.
കണ്ണൂർ∙ കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം. സഹതടവുകാരന്റെ അടിയേറ്റ് കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തില് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ
കണ്ണൂർ∙ ടി.പി.ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നടപടികളുടെ മുന്നൊരുക്കമായി കെ.കെ.രമ എംഎൽഎയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലംമാറ്റി. കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെയാണ് വയനാട്ടിലേക്ക് സ്ഥലംമാറ്റിയത്. ടിപി കേസിലെ പ്രതിയായ ട്രൗസർ
കണ്ണൂർ ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച പ്രതികളിൽ 5 പേർക്കു കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു പരോൾ ലഭിച്ചു. കിർമാണി മനോജ്, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, കെ.ഷിനോജ്, എസ്.സിജിത്ത് എന്നിവരാണു പരോളിലിറങ്ങിയത്. കേസിലെ 9 പ്രതികളാണു കണ്ണൂർ ജയിലിലുള്ളത്. കെ.സി.രാമചന്ദ്രൻ, ട്രൗസർ മനോജ്, വാഴപ്പടച്ചി റഫീഖ്, എം.സി.അനൂപ് എന്നിവരാണ് മറ്റു 4 പേർ.
കണ്ണൂർ∙ സെൻട്രൽ ജയിലിൽ നിന്നു കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ തടവുകാരൻ കോഴിക്കോട് വച്ച് അകമ്പടി പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. കാരാട്ട് പുല്ലാലിയിൽ ഹൗസിൽ ജിംബൂട്ടൻ എന്ന ഷിജിൻ ആണ് രക്ഷപ്പെട്ടത്. ഇന്നു രാവിലെ 10.25 നാണു സംഭവം. കോഴിക്കോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോയതായിരുന്നു. പൊലീസ് അന്വേഷണം
കണ്ണൂർ∙ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ലഹരിക്കേസ് പ്രതി ഹർഷാദ് ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തവനൂർ ജയിൽ സൂപ്രണ്ട് വി.വിജയകുമാറാണ് ജയിൽ ഡിഐജിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
കണ്ണൂർ ∙ സെൻട്രൽ ജയിലിൽ നിന്നു തടവു ചാടിയ ലഹരിമരുന്നു കേസിലെ പ്രതി കൊയ്യോട് സ്വദേശി ടി.സി.ഹർഷാദ് ബെംഗളൂരുവിൽ എത്തിയതായി വിവരം. ഇതേത്തുടർന്ന് കണ്ണൂർ സിറ്റി എസിപിയുടെ സ്ക്വാഡ് ബെംഗളൂരുവിലെത്തി പരിശോധന നടത്തുന്നു. ഹർഷാദിന്റെ ജയിൽചാട്ടം ആസൂത്രണം ചെയ്തത് ബെംഗളൂരുവിൽ നിന്നുള്ള ലഹരിക്കടത്തു സംഘമാണെന്ന
കണ്ണൂർ∙ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ചാടിയ തടവുപുള്ളി ഹർഷാദിനെ 24 മണിക്കൂർ പിന്നിട്ടിട്ടും പിടികൂടാനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഹർഷാദിനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇയാൾ സംസ്ഥാനം വിട്ടെന്നാണു സൂചന. ജയിൽ ചാടാനുള്ള എല്ലാ സഹായവും ചെയ്തു നൽകിയത് ലഹരിക്കടത്ത്
കണ്ണൂർ ∙ സെൻട്രൽ ജയിലിലെ തടവുകാരൻ കോയ്യോട് സ്വദേശി ഹർഷാദ് ജയിൽ ചാടി. രാവിലെ 6.45ന് ജയിലിലേക്കുള്ള പത്രമെടുക്കാൻ പോയതാണ്. ദേശീയപാതയോരത്ത് ബൈക്കുമായി കാത്തുനിന്ന ആൾക്കൊപ്പം കടക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ച ഒരാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഏറെ നേരം ജയിലിനു മുന്നിൽ കാത്തുനിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ജയിൽ വസ്ത്രത്തിൽ തന്നെയാണ് കടന്നത്. ബൈക്ക് കണ്ണൂർ ഭാഗത്തേക്കാണ് പോയത്.
കണ്ണൂർ ∙ ലഹരിമരുന്ന് കേസിൽ തടവിൽ കഴിയുന്ന പ്രതി ജയിൽ ചാടി രക്ഷപ്പെട്ടു. സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന തുടങ്ങി. ലഹരിമരുന്ന് കേസിൽ 10 വർഷം ശിക്ഷിച്ച കൊയ്യോട് ചെമ്പിലോട് ടി.സി.ഹർഷാദ് (34) ആണ് ഞായറാഴ്ച രാവിലെ 7നു കണ്ണൂർ സെൻട്രൽ ജയിൽ ചാടിയത്.
Results 1-10 of 45